സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി നിരക്കെങ്ങനെ? കൂടുതല്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: gold

സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവുണ്ടായതോടെ ആള്‍ക്കാര്‍ സ്വര്‍ണം വാങ്ങുന്നതിന്റെ അളവും വര്‍ധിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഇറക്കുമതി നടന്നിരിക്കുന്നത് കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ്. സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിക്ക് പുറമേ, മറ്റ് നികുതികളെക്കുറിച്ചും എപ്പോഴും ഓര്‍മ വേണം.

 

സ്വര്‍ണം വാങ്ങുമ്പോള്‍ ജിഎസ്ടി നിരക്കെങ്ങനെ? കൂടുതല്‍ അറിയാം

നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ അതില്‍ ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി) അഥവാ ചരക്ക് സേവന നികുതിയും നിങ്ങള്‍ നല്‍കേണ്ടതുണ്ട്.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ 3 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. വാങ്ങിയ ആകെ സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള തുകയ്ക്കാണ് ജിഎസ്ടി ഈടാക്കുന്നത്.

ഉദാഹരണത്തിന് നിങ്ങള്‍ 45,000 രൂപയുടെ 10ഗ്രാം സ്വര്‍ണാഭരണം വാങ്ങിക്കുന്നു എന്ന് കരുതുക. പണിക്കൂലി 10 ശതമാനമാണ്. അപ്പോള്‍ സ്വര്‍ണാഭരണത്തിന്റെ വില 45,000 + 10 ശതമാനം പണിക്കൂലിയും ചേര്‍ത്ത് ആകെ 49,500 രൂപയാകും. ഈ തുകയിലാണ് 3 ശതമാനം ജിഎസ്ടി ഈടാക്കുക. അപ്പോള്‍ ആകെ തുക 50,985 രൂപയാകും.

സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ : അറിയേണ്ട കാര്യങ്ങളെല്ലാം

നിങ്ങള്‍ പഴയ സ്വര്‍ണാഭരണം പുതുക്കിപ്പണിയുമ്പോള്‍ 18 ശതമാനം നിരക്കിലാണ് പണിക്കൂലിയിന്മേല്‍ ജിഎസ്ടി ഈടാക്കുന്നത്. നിങ്ങള്‍ നിങ്ങളുടെ സ്വര്‍ണം തന്നെയാണ് പുതുക്കുന്നതെന്നതിനാല്‍ സ്വര്‍ണത്തിന്മേല്‍ ജിഎസ്ടി ഈടാക്കുകയില്ല.

സ്വര്‍ണാഭരണങ്ങളോ മറ്റ് ഭൗതിക സ്വര്‍ണമോ വാങ്ങിക്കുമ്പോള്‍ മാത്രമല്ല ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുമ്പോഴും ജിഎസ്ടി ഈടാക്കുന്നതാണ്.

നിങ്ങള്‍ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിക്കുമ്പോള്‍ മറ്റ് ചാര്‍ജുകള്‍ക്ക് പുറമേ 3 ശതമാനം ജിഎസ്ടിയും കൂടി നല്‍കേണ്ടി വരും. നിങ്ങള്‍ നിക്ഷേപിച്ച തുകയ്ക്ക് തുല്യമായ ഭൗതിക സ്വര്‍ണം നിങ്ങളുടെ പേരില്‍ ഡിജിറ്റല്‍ ഗോള്‍ഡ് സേവനദാതാവ് വാങ്ങിക്കുന്നത് കാരണമാണിത്.

മ്യൂച്വല്‍ ഫണ്ടുകളിലെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്‌സ് (ഇടിഎഫ്)കളിലും ഇതേ മാതൃകയാണ് നിലവിലുള്ളത്. അവയും ഭൗതിക സ്വര്‍ണത്തിന്റെ പിന്‍ബലത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗോള്‍ഡ് ഇടിഎഫുകളില്‍ ജിഎസ്ടി തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കും.

എന്നാല്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ടുകളില്‍ ഭൗതിക സ്വര്‍ണം വാങ്ങിക്കേണ്ടതില്ലാത്തതിനാല്‍ തന്നെ ജിഎസ്ടി ഈടാക്കുന്നുമില്ല.

സ്വര്‍ണ വായ്പ എടുക്കുന്നവരെ സ്വര്‍ണ വില ബാധിക്കുന്നതെങ്ങനെയെന്ന് അറിയാമോ ?

English summary

know how the GST levied on gold you purchase ; explained

know how the GST levied on gold you purchase ; explained in dentil
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X