സ്ഥിര നിക്ഷേപത്തിലൂടെ നേടാം പലവിധ നേട്ടങ്ങള്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപം നടത്തുന്നതിനായി നിങ്ങള്‍ തുക മാറ്റി വയ്ക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്ക് മാത്രം ഒരു മാനദണ്ഡമായി കാണരുത്. ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍, നികുതിയിളവ് തുടങ്ങിയ മറ്റ് നേട്ടങ്ങളും ഇതിനൊപ്പം നിക്ഷേപകന് ലഭിക്കും. അഞ്ച് വര്‍ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ആദായ നികുതി ഇളവ് ലഭിക്കുക. വിപണിയിലെ ഉലച്ചിലുകളും അസ്ഥിരതയും കണക്കിലെടുക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണെന്നാണ് വിദഗ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്.

 

Also Read : ഭവന വായ്പകളുടെ മുന്‍കൂര്‍ തിരിച്ചടവ് എങ്ങനെ? ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സുരക്ഷിത നിക്ഷേപം

സുരക്ഷിത നിക്ഷേപം

ഏറ്റവും സുരക്ഷിതമായതും താരതമ്യേന മികച്ച ആദായം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ രീതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ധാരാളം പേര്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നിക്ഷേപമായി സ്ഥിര നിക്ഷേപം തുടരുന്നത്. എന്നാല്‍ നിലവില്‍ നിക്ഷേപത്തില്‍ നിന്നുമുള്ള ആദായത്തിന് പുറമേ മറ്റ് പല നേട്ടങ്ങളും സ്ഥിര നിക്ഷേപം നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ റിസ്‌കുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. കഴിഞ്ഞ കുറച്ച് നാളുകളായി വിപണിയിലെ ചാഞ്ചാട്ടം പരിഗണിച്ചാല്‍ ബുദ്ധിപരമായ തെരഞ്ഞെടുപ്പ് കൂടിയാണിത്. ഭാവിയിലെ ഉറച്ച ആദായമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

മറ്റ് നേട്ടങ്ങള്‍

മറ്റ് നേട്ടങ്ങള്‍

പലിശ നിരക്കിന് പുറമേ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ മറ്റ് ചില നേട്ടങ്ങള്‍ കൂടി നിക്ഷേപകന് നല്‍കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നിക്ഷേപകന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അടിയന്തിരമായ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപന് ഉപയോഗപ്പെടുത്താം. ഇന്ന് പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പല വാല്യൂ ആഡഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read : ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

സ്ഥിര നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍ സേവനങ്ങള്‍ തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും. 1991ലെ ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നിക്ഷേപകര്‍ക്ക് നികുതി ഇളവിന് ആര്‍ഹതയുണ്ട്. മറ്റ് ആസ്തി നിക്ഷേപങ്ങളെ പോലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകില്ല. ചെറിയ പ്രായത്തില്‍ തന്നെ ഒരു വ്യക്തിയില്‍ നിക്ഷേപ സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തുവാന്‍ സ്ഥിര നിക്ഷേപങ്ങള്‍ കാരണമാകുന്നു. ചെറിയ തുക ചെറിയ കാലയളവിലേക്ക് സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുവാനും നിക്ഷേപകന് സാധിക്കും. 15 ദിവസം മുതല്‍ 3 മാസം വരെയുള്ള ഹ്രസ്വകാലത്തേക്ക് പോലും ഇത്തരത്തില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും.

എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം

എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം

ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല. ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. മികച്ച പലിശ നിരക്കിന് പുറമേ ഇന്‍ഷുറന്‍സ് സേവനം, ആദായ നികുതി നേട്ടങ്ങള്‍ തുടങ്ങിയവയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കും.

വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗം തന്നെയാണ് സ്ഥിര നിക്ഷേപങ്ങള്‍. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍ പലിശ നിരക്കിന് പുറമേ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

സ്ഥിര നിക്ഷേപം

സ്ഥിര നിക്ഷേപം

ധാരാളം നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് നമുക്ക് അനുയോജ്യമായ നിക്ഷേപം എന്നത് കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. സ്ഥിര നിക്ഷേപങ്ങള്‍ പുതിയൊരു നിക്ഷേപ രീതിയൊന്നുമല്ല. സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും പ്രയോജനകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് നിങ്ങള്‍ക്ക് സ്ഥിര നിക്ഷേപം ആരംഭിക്കാം എന്നതാണ്.

സവിശേഷതകള്‍

സവിശേഷതകള്‍

സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപകന്റെ നിക്ഷേപ തുകയ്ക്ക് മുകളിലുള്ള സുരക്ഷിതത്വത്തിന് പുറമേ മികച്ച ആദായവും ലഭിക്കും. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ ലഭിക്കുന്ന മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ചെറിയ പ്രായത്തില്‍ തന്നെ സ്ഥിര നിക്ഷേപം ആരംഭിക്കുന്നത് ജീവിതത്തില്‍ സമ്പാദ്യ ശീലം തുടങ്ങുന്നതിന് കാരണമാകുന്നു. നിക്ഷേപ സുരക്ഷിതത്വം നിക്ഷേപകന് ആത്മവിശ്വാസവും നല്‍കുന്നു. മറ്റ് ആസ്തികളെപ്പോലെ അസ്ഥിരത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉണ്ടാവുകയില്ല.

Read more about: savings
English summary

know the benefits of fixed deposits other than interest rate; explained in detail

know the benefits of fixed deposits other than interest rate; explained in detail
Story first published: Sunday, October 31, 2021, 14:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X