എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗസ്ത് 1, അതായത് ഇന്ന് മുതല്‍ എല്ലാ ബാങ്കുകളുടെയും ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളുടെ (എടിഎമ്മുകള്‍) പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങള്‍ നടപ്പിലാവുകയാണ്. റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധനകള്‍ പ്രകാരമാണ് ഈ മാറ്റങ്ങള്‍. എടിഎമ്മുകള്‍ നമ്മുടെ സാമ്പത്തീക ജീവിതത്തില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ ചില്ലറയല്ല. ബാങ്കില്‍ ചെന്ന് ക്യൂ നില്‍ക്കാതെ തന്നെ എടിഎമ്മില്‍ നിന്ന് ഏത് മയത്തും പണം പിന്‍വലിക്കാന്‍ സാധിക്കുമെന്നത് ചെറിയ ഒരാശ്വാസമല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ സമയ പരിധിയില്ലാതെ എടിഎമ്മുകളില്‍ നിന്ന് ലഭിക്കുമെന്നതാണ് സവിശേഷത. എടിഎമ്മുകള്‍) പ്രവര്‍ത്തനത്തില്‍ ചില മാറ്റങ്ങള്‍,

 

ബിസിനസ് വളര്‍ത്താം സോഷ്യല്‍ മീഡിയയിലൂടെ!

ഇന്റര്‍ചേഞ്ച് ചാര്‍ജുകളിലുള്ള വര്‍ധനവ്

ഇന്റര്‍ചേഞ്ച് ചാര്‍ജുകളിലുള്ള വര്‍ധനവ്

എടിഎം ഇടപാടുകള്‍ക്കായി ഈടാക്കുന്ന ഇന്റര്‍ചേഞ്ച് ചാര്‍ജുകളിലുള്ള വര്‍ധനവാണ് ഇന്ന് മുതലുള്ള പ്രധാന മാറ്റം. എത്ര തുകയുടെ വര്‍ധനവാണ് ഉണ്ടാകുക എന്ന് പറയുന്നതിന് മുമ്പായി എന്താണ് ഈ എടിഎം ഇന്റര്‍ചേഞ്ച് ഫീ എന്ന് അറിയാമോ? ക്രെഡിറ്റ് കാര്‍ഡുകളിലൂടെയോ ഡെബിറ്റ് കാര്‍ഡുകളിലൂടെയോ ഇടപാടുകള്‍ നടതതുമ്പോള്‍ ബാങ്കുകള്‍ മെര്‍ച്ചന്റുകളില്‍ നിന്ന് ഈടാക്കുന്ന തുകയ്ക്കാണ് ഇന്റര്‍ചേഞ്ച് ഫീ എന്ന് പറയുന്നത്. നമ്മുടെ ബാങ്കിന്റെത് അല്ലാതെ മറ്റ് ബാങ്കുകളുടെ എടിഎം സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ അതിനായും നമ്മുടെ ബാങ്ക് ആ ബാങ്കിന് ഒരു നിശ്ചിത തുക നല്‍കേണ്ടതായുണ്ട്.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്തുവാന്‍ ഇതാ 8 കാര്യങ്ങള്‍

ഇന്റര്‍ചേഞ്ച് ഫീയില്‍ 2 രൂപയുടെ വര്‍ധനവ്

ഇന്റര്‍ചേഞ്ച് ഫീയില്‍ 2 രൂപയുടെ വര്‍ധനവ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ് പ്രകാരം എടിഎമ്മുകളിലെ ഇന്റര്‍ചേഞ്ച് ഫീയില്‍ 2 രൂപയുടെ വര്‍ധനവാണ് ആഗസ്ത് 1 മുതല്‍ നടപ്പിലാകുന്നത്. ജൂണ്‍ മാസത്തില്‍ 15 രൂപയില്‍ നിന്നും 17 രൂപയായാണ് കേന്ദ്ര ബാങ്ക് ഇന്റര്‍ചേഞ്ച് ഫീയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. എടിഎമ്മുകളിലെ സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് 5 രൂപയില്‍ നിന്നും 6 രൂപയാക്കിയാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരിക്കുന്നത്.

5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

നിരക്ക് വര്‍ധന എന്തുകൊണ്ട്?

നിരക്ക് വര്‍ധന എന്തുകൊണ്ട്?

എന്തുകൊണ്ടാണ് ഇത്തരത്തില്‍ എടിഎം ഇന്റര്‍ചേഞ്ച് ഫീ ഉയര്‍ത്തുവാനുള്ള തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊണ്ടിരിക്കുന്നത്? എടിഎമ്മുകള്‍ സ്ഥാപിക്കുവാനും അത് പരിപാലിക്കുന്നതിനുമായി ബാങ്കുകള്‍ ചിലവഴിക്കേണ്ടി വരുന്ന തുക അടിക്കടി ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ ഈ തീരുമാനം.

തീരുമാനം റിസര്‍വ് ബാങ്ക് നിയമിച്ച കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍

തീരുമാനം റിസര്‍വ് ബാങ്ക് നിയമിച്ച കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍

2019 ജൂണ്‍ മാസത്തില്‍ റിസര്‍വ് ബാങ്ക് നിയമിച്ച കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധന നടപ്പിലാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് അധ്യക്ഷനായ സമിതിയാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. എടിഎം ഇടപാടുകളുടെ ഇന്റര്‍ചേഞ്ച് ഫീയുടെ ഘടന പ്രധാനമായും കണക്കിലെടുത്ത് കൊണ്ട് മുഴുവന്‍ എടിഎം ചാര്‍ജുകളുടെയും ഫീകളുടേയും വിശകലനമാണ് ഇതിലൂടെ നടത്തിയത്.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

ഇനി ഓരോ മാസവും 5 സൗജന്യ ഇടപാടുകള്‍

ഇനി ഓരോ മാസവും 5 സൗജന്യ ഇടപാടുകള്‍

പുതുക്കിയ നിയമങ്ങള്‍ പ്രകാരം ഓരോ മാസവും തങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് 5 സൗജന്യ ഇടപാടുകളാണ് ഇനി ഉപയോക്താക്കള്‍ക്ക് നടത്തുവാന്‍ സാധിക്കുക. മറ്റ് ബാങ്കുകളിലെ എടിഎമ്മുകളില്‍ നിന്നാണെങ്കില്‍ മെട്രോ നഗരങ്ങളില്‍ മൂന്നും, മറ്റ് പ്രദേശങ്ങളില്‍ 5ഉം ഉടപാടുകളാണ് ഉപയോക്താവിന് സൗജന്യമായി ലഭിക്കുക.

Read more about: atm
English summary

know the new ATM withdrawal rules; the interchange fee will go up from today | എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

know the new ATM withdrawal rules; the interchange fee will go up from today
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X