ഭവന വായ്പകള്‍ നിരസിക്കപ്പെടാന്‍ ഇവ കാരണങ്ങളായേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാള്‍ക്ക് വായ്പ അനുവദിക്കുന്നതിന് മുമ്പ് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നത്. ആ വ്യക്തിയുടെ വായ്പാ ചരിത്രവും ക്രെഡിറ്റ് സ്‌കോറും പിന്നെ അയാളുടെ വരുമാനവും. ഇതില്‍ ഏതെങ്കിലും ഒരു ഘടകമെങ്കിലും വായ്പാദാതാവ് നിശ്ചയിച്ച നിരക്കിനോട് പൊരുത്തപ്പെടുന്നില്ല എങ്കില്‍ നിങ്ങളുടെ വായ്പ അപേക്ഷ നിരസ്സിക്കപ്പെടും.

 

Also Read : ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍

 പരിഗണിക്കുന്ന ഘടകങ്ങള്‍

പരിഗണിക്കുന്ന ഘടകങ്ങള്‍

അപേക്ഷിക്കുന്ന വ്യക്തിയുടെ സ്ഥിരമായ തൊഴിലും വരുമാനവും ധനകാര്യ സ്ഥാപനങ്ങള്‍ വിലയിരുത്തും. ഒപ്പം അപേക്ഷകന്റെ വയസ്സ്, പൗരത്വം, വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വായ്പ അനുവദിക്കും മുമ്പ് സ്ഥാപനങ്ങള്‍ പരിശോധിച്ചേക്കാം. അപേക്ഷയിലെ അപൂര്‍ണത, പ്രത്യേകിച്ച് അപേക്ഷകന്റെ പേര്, വയസ്സ്, വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പിഴവ് വരുത്തുന്നത് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പാ അപേക്ഷ തള്ളിക്കളയുന്നതിന് കാരണമാകും. മറ്റ് എന്തൊക്കെ ഘടകങ്ങളാണ് ഭവന വായ്പാ അപേക്ഷ തിരസ്‌കരിക്കുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വായ്പാ കാലാവധി

വായ്പാ കാലാവധി

ഭവന വായ്പ അനുവദിച്ചു ലഭിക്കുന്നത് വായ്പാ കാലാവധിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ചെറിയ പ്രായത്തിലുള്ള വ്യക്തിയാണെങ്കില്‍ വായ്പാ തിരിച്ചടവിന് നിങ്ങള്‍ക്ക് ദീര്‍ഘകാലം മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ദീര്‍ഘകാല വായ്പാ പരിധിയും കുറഞ്ഞ തുക പ്രതിമാസ ഇഎംഐയുമുള്ള വായ്പ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം.

Also Read : നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഇങ്ങനെ കണ്ടെത്താം

പ്രായം

പ്രായം

റിട്ടയര്‍മെന്റ് പ്രായം അടുത്തിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ വളരെ കുറഞ്ഞ കാലയളവ് മാത്രമാണ് വായ്പ അടച്ചു തീര്‍ക്കുന്നതിനായി നിങ്ങള്‍ക്ക് മുന്നിലുള്ളത്. റിട്ടയര്‍മെന്റ് വായ്പാ തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ തന്നെ ഉയര്‍ന്ന ഇഎംഐ തുക നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടി വരുന്നു. അതേസമയം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇഎംഐ തുകയിലും പരിധി നിശ്ചയിക്കാറുണ്ട്. സാധാരണ ഗതിയില്‍ ഒരാളുടെ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനത്തിലധികം ഇഎംഐയായി അനുവദിക്കാറില്ല. അത് നിങ്ങളുടെ വായ്പ അപേക്ഷ തള്ളിക്കളയുവാന്‍ കാരണമായേക്കാം.

ആസ്തിയുടെ മൂല്യം

ആസ്തിയുടെ മൂല്യം

ആസ്തിയുടെ മൂല്യത്തിന്റെ പരമാവധി 85 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയായി അനുവദിക്കാറുണ്ട്. വിപണി വിലയ്ക്ക് പുറമേ ബാങ്കുകള്‍ അവരുടേതായ ആസ്തി മൂല്യ നിര്‍ണയം നടത്താറുണ്ട്. കെട്ടിടത്തിന്റെ പ്രായം, കെട്ടിടത്തിന്റെ സ്ഥിതി, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം തുടങ്ങിയവ പരിഗണിച്ചാണ് ഈ മൂല്യ നിര്‍ണയം നടത്തുന്നത്. നിങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന തുക വായ്പയായി ലഭിക്കുവാന്‍ സാധ്യതയുണ്ടെങ്കിലും ആസ്തിയുടെ താഴ്ന്ന മൂല്യം പരിഗണിച്ച് ബാങ്കുകള്‍ നിങ്ങളുടെ വായ്പാ അപേക്ഷ തള്ളിയേക്കാം.

ആസ്തിയുടെ നിയമ സാധുത

ആസ്തിയുടെ നിയമ സാധുത

നിങ്ങളുടെ ആസ്തി തദ്ദേശ ഭരണകൂടങ്ങള്‍ അംഗീകരിച്ചതാണോ എന്ന് ബാങ്കുകള്‍ പരിശോധിക്കും. തദ്ദേശീയ ഭരണകൂടങ്ങളുടെ നയങ്ങള്‍ പാലിക്കുന്നതില്‍ നിങ്ങളുടെ ആസ്തി വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ ബാങ്ക് നിങ്ങളുടെ വായ്പ ആപേക്ഷ നിഷേധിച്ചേക്കാം. കൂടാതെ നിര്‍മാതാവിനെയും ബാങ്കുകള്‍ പരിശോധിക്കും. ബാങ്കിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണ് നിങ്ങളുടെ നിര്‍മാതാവ് എങ്കില്‍ വായ്പാ അപേക്ഷ ബാങ്ക് തള്ളിയേക്കാം.

ഭവന വായ്പ എടുക്കുമ്പോള്‍

ഭവന വായ്പ എടുക്കുമ്പോള്‍

നിങ്ങള്‍ ഒരു ഭവന വായ്പ എടുക്കുമ്പോള്‍ നിങ്ങളുടെ ആ ആസ്തിയാണ് വായ്പയുടെ ഈട്. ആസ്തിയ്ക്ക് അറെ കാലപ്പഴക്കമുണ്ടെങ്കില്‍ അതിന്റെ അവസ്ഥയും മറ്റ് കാര്യങ്ങളും ബാങ്കുകള്‍ പരിശോധിക്കും. അത് വായ്പ അനുവദിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം. നിയമപരവും സാങ്കേതികവുമായ പരിശോധനകള്‍ക്ക് പുറമേ കെട്ടിടത്തിന്റെ നിലവിലുള്ള അവസ്ഥ ബാങ്കുകള്‍ പരിശോധിക്കും. പഴയ കെട്ടിടങ്ങള്‍ക്ക് മേല്‍ വായപ അനുവദിക്കുന്നതിനെതിരെയുള്ള സര്‍ക്കാര്‍ നയങ്ങളും നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നത് തടഞ്ഞേക്കാം.

ഹോം വര്‍ക്കുകള്‍

ഹോം വര്‍ക്കുകള്‍

ഒരു വീടോ ഫ്ളാറ്റോ വാങ്ങിക്കുവാനുള്ള തയ്യാറെടുപ്പില്‍ ഭവന വായ്പയ്ക്കായി അപേക്ഷിക്കുവാന്‍ പോവുകയാണോ നിങ്ങള്‍? എങ്കില്‍ നിര്‍ബന്ധമായും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഏതൊരു വ്യക്തിയും ഭവന വായ്പയാക്കായി അപേക്ഷിക്കും മുമ്പ് ചില ഹോം വര്‍ക്കുകള്‍ ചെയ്യേണ്ടതുണ്ട്. വായ്പ എടുക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുവാന്‍ സാധിക്കും. അതോടൊപ്പം നിങ്ങളുടെ പ്രതിമാസ ബഡ്ജറ്റ് താളം തെറ്റാതെ തന്നെ വായ്പാ തിരിച്ചടവും നടത്താം.

വേഗത്തില്‍ ഭവന വായ്പ അനുവദിക്കുവാന്‍

വേഗത്തില്‍ ഭവന വായ്പ അനുവദിക്കുവാന്‍

നിങ്ങള്‍ വാങ്ങിക്കുവാനിരിക്കുന്ന വീടോ ഫ്ളാറ്റോ ഉള്‍ക്കൊള്ളുന്ന പ്രൊജക്ട് മറ്റ് നിയമ നടപടികളെല്ലാം പാലിച്ചിട്ടുള്ളവയാണെന്ന് ഉറപ്പാക്കുക. ബാങ്ക് പുറത്തുവിട്ടിരിക്കുന്ന പട്ടിക പരിശോധിച്ച് നിങ്ങളുടെ പ്രൊജക്ട് ലിസ്റ്റ് ചെയ്യപ്പെട്ടതാണോ അല്ലയോ എന്ന് മനസ്സിലാക്കി വയ്ക്കാം. ഇത് വേഗത്തില്‍ ഭവന വായ്പ അനുവദിച്ചു ലഭിക്കുവാന്‍ നിങ്ങളെ സഹായിക്കും.

Read more about: loan
English summary

know the possible reasons behind banks and financial institutions rejecting your home loan applications

know the possible reasons behind banks and financial institutions rejecting your home loan applications
Story first published: Sunday, October 31, 2021, 15:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X