ഓഹരി വിപണിയിലേക്ക് ആദ്യമായി ചുവടു വയ്ക്കുന്ന വ്യക്തി ആയാലും കുറച്ചു നാളായി വിപണിയില്‍ വിനിമയങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും നികുതി ബാധ്യതകളാല്‍ വലയുന്ന വ്യക്തികളായാലും ആവരുടെ ഓഹരി നേട്ടങ്ങളും വിനിമയങ്ങളും നികുതിയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഓഹരി വിപണി എന്നത് നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം വിശാലമായ ഒന്നാണ്. അതിനാല്‍ തന്നെ ഓഹരി വിപണിയിലെ നികുതിയനുബന്ധ കാര്യങ്ങളെന്നതും വളരെ വിസ്തൃതമാണ്.
Also Read : കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ ഈ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

നിങ്ങള്‍ ഉണ്ടാക്കുന്ന നേട്ടമെത്രയോ അതിനനൃസതമായ നികുതി
അതിനാല്‍ തന്നെ ഒരു പ്രത്യേക ഓഹരി വിനിമയത്തിന്റെയോ നേട്ടത്തിന്റെയോ നികുതി യോഗ്യത വിലയിരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ നിങ്ങളൊരു തുടക്കക്കാരനാണോ അതോ ഓഹരി വിപണി പണ്ഡിറ്റ് ആണോ എന്നതൊന്നും സര്‍ക്കാര്‍ പരിഗണിക്കുകയില്ല. നിങ്ങള്‍ ഉണ്ടാക്കുന്ന നേട്ടമെത്രയോ അതിനനൃസതമായ നികുതി നിങ്ങളടച്ചിരിക്കണം. കൂടാതെ ഓരോ വര്‍ഷത്തിലും പ്രതിവര്‍ഷ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഓഹരി വിപണിയില്‍ നിന്നുള്ള എല്ലാ നേട്ടങ്ങളും, നിങ്ങളുടെ മറ്റ് വരുമാന മാര്ഗങ്ങളോടൊപ്പം കാണിക്കുകയും വേണം.

ടി ഫാക്ടറും, ജെ ഫാക്ടറും
ഓഹരി ഇടപാടുകളിലെ നികുതി കണക്കാക്കുവാന്‍ ഉപയോഗിക്കുന്ന രണ്ട് അടിസ്ഥാന ഘടകങ്ങളാണ് ടി ഫാക്ടറും, ജെ ഫാക്ടറും. അതായത് ടൈം ഫാക്ടര്‍ (സമയം), ജോബ് ഫാക്ടര്‍ (ജോലി) എന്നിവ. സമയത്തിന്റെ കാഴ്ചപ്പാടില്‍ ഓഹരി വിപണിയില്‍ നിന്നും നേടുന്ന നേട്ടങ്ങളെ രണ്ടായി തിരിക്കാം. ഹ്രസ്വകാല നേട്ടങ്ങളെന്നും, ദീര്‍ഘകാല നേട്ടങ്ങളെന്നും. സമാന രീതിയില്‍ ജോബ് ഫാക്ടറിനെയും രണ്ട് വിഭാഗങ്ങളായി തിരിക്കാം. മുഴുവന്‍ സമയ ജോലിയെന്നും, ഭാഗിക സമയ ജോലിയെന്നും. ഓഹരി വിപണിയില്‍ മുഴുവന്‍ സമയവും ട്രേഡിംഗ് നടത്തുന്നവരാണ് ആദ്യ വിഭാഗം. ഭാഗികസമയത്തില് മാത്രം ട്രേഡിംഗ് നടത്തുന്നവരാണ് രണ്ടാം വിഭാഗത്തിലുള്ളത്.

ഹ്രസ്വകാല നേട്ടങ്ങള്‍ക്ക്
ഓഹരി വിപണിയില്‍ നിന്നും നേടുന്ന ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് ലാഭത്തിന്റെ 15 ശതമാനമാണ് മൂലധന നേട്ട നികുതിയായി നിശ്ചയിച്ചിരിക്കുന്നത്. ഇനി ഹ്രസ്വകാലത്തില്‍ നഷ്ടമാണ് ഉണ്ടായതെങ്കില്‍ 8 വര്‍ഷത്തേക്ക് വരെ അത് മുന്നോട്ട് നീക്കി വയ്ക്കാവുന്നതാണ്. 12 മാസത്തിനുള്ളില്‍ അവസാനിപ്പിക്കുന്ന ഓഹരി വിനിമയങ്ങളില്‍ നിന്നും നേടുന്ന ലാഭത്തെയാണ് ഹ്രസ്വകാല മൂലധന നേട്ടമെന്ന് പറയുന്നത്. 12 മാസത്തിന് മുകളിലുള്ള ഓഹരി വിനിയങ്ങളില് നിന്നും നേടുന്ന ലാഭമാണ് ദീര്‍ഘകാല നേട്ടങ്ങള്‍. അത്തരം ദീര്‍ഘകാല നേട്ടങ്ങളിലെ നികുതി ബാധ്യത 10 ശതമാനമാണ്. ഇനി മുഴുവന്‍ സമയമാണോ ഭാഗികമായാണോ ഒരു വ്യക്തി ഓഹരി വിപണിയില്‍ ട്രേഡിംഗ് നടത്തുന്നത് എന്നതിനനുസരിച്ച് അവരുടെ നികുതി ബാധ്യതയും വ്യത്യാസപ്പെട്ടിരിക്കും.

മുഴുവന്‍ സമയ ട്രേഡര്‍മാരുടെ നേട്ടം
ഓഹരി വിപണിയില്‍ ഭാഗിക സമയത്തില്‍ മാത്രം ട്രേഡിംഗ് നടത്തുകയും മറ്റേതെങ്കിലും ബിസിനസോ മുഴുവന്‍ സമയ വരുമാന ശ്രോതസ്സോ ഉള്ള വ്യക്തിയാണെങ്കില്‍ ഓഹരി വിനിമയം ഒരു നിക്ഷേപമായാണ് കണക്കാക്കുക. അതില്‍ നിന്ന് ലഭിക്കുന്ന നേട്ടം ബിസിനസ് വരുമാനമായും പരിഗണിക്കും. മുഴുവന്‍ സമയ ട്രേഡര്‍മാരുടെ നേട്ടം സ്പെകുലേറ്റീസ് ബിസിനസ് വരുമാനമായാണ് കണക്കാക്കുക. നികുതി ബാധ്യതയും അതിനനുസരിച്ചായിരിക്കും.
Also Read : ഒരു ശതമാനം പലിശ നിരക്കില്‍ വായ്പ; നിങ്ങള്‍ക്കും ലഭിക്കുമോ എന്നറിയാം

ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍
ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നല്ല കമ്പനികള്‍ നോക്കി തിരഞ്ഞടുക്കുന്നതാണ് നല്ലത്. അതേ കുറിച്ച് പഠിച്ചശേഷം വാങ്ങുകയാണെങ്കില്‍ ആ ഓഹരിയില്‍ നമുക്ക് വില കുറഞ്ഞാല്‍ പോലും, തുടരുവാന്‍ സാധിക്കും. ഫ്യൂച്ചേഴ്സിലും, ഓപ്ഷനുകളിലും നിക്ഷേപിച്ചാല്‍ പണം നഷ്ടപ്പെടുവാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഓഹരികളില്‍ തന്നെ ദീര്‍ഘകാല നിക്ഷേപം നടത്തുന്നതാണ് നല്ലത്. പുതിയതായി ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്നവര്‍ ഫ്യൂച്ചേഴ്സും, ഓപ്ഷന്‍സും പഠിച്ചു സമയം കളയാതെ നേരിട്ട് ഓഹരികള്‍ വാങ്ങുന്നതാണ് നല്ലത്. ഓഹരി വിപണിയില്‍ തകര്‍ച്ച നേരിടുമ്പോള്‍ നല്ല ഓഹരികള്‍ വാങ്ങികൂട്ടുവാന്‍ ശ്രമിക്കണം. അതുപോലെ നല്ല ലാഭമുണ്ടാകുമ്പോള്‍ കുറച്ചു വിറ്റ് ലാഭമെടുക്കുന്നതും നല്ലതാണ്.

ദിവസ വ്യാപാരം
ഓഹരിയില്‍ ദിവസ വ്യാപാരം ചെയ്യുന്നത് അത്ര നല്ലതല്ല. കുറച്ചു മണിക്കൂറുകള്‍കൊണ്ട് തന്നെ വില്‍ക്കേണ്ടി വരുന്നതിനാല്‍, നഷ്ടസാധ്യത കൂടുതലാണ്. നിക്ഷേപമാണെങ്കില്‍ സമയം എന്നൊരു ഘടകത്തെ പേടിക്കേണ്ട. അതുപോലെ നമ്മുടെ കൈയിലില്ലാത്ത പണം കൊണ്ട് മാര്‍ജിന്‍ വ്യാപാരം നടത്തുന്ന പ്രവണതയും നന്നല്ല. ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പണമില്ലെങ്കില്‍ അത് ഘട്ടംഘട്ടമായ നിക്ഷേപം വഴി(SIP) വളര്‍ത്തിയെടുക്കണം. ഓരോ മാസവും നിശ്ചിത തുക അതിനുവേണ്ടി നീക്കിവെച്ച് ലക്ഷ്യം കൈവരിക്കണം. ഓഹരി വിപണിയില്‍ സ്ഥിരമായി നിക്ഷേപിച്ചുകൊണ്ടിരുന്നാല്‍, വിരമിക്കുന്ന സമയമാകുമ്പോഴേക്കും നല്ല ഒരു തുക അറിയാതെതന്നെ കൈവശമുണ്ടാകും. നമുക്കുള്ളതിന്റെ 20 ശതമാനമെങ്കിലും ഓഹരി നിക്ഷേപത്തിനായി നീക്കിവെക്കണം.