ഭവന വായ്പയെടുക്കാന്‍ പ്ലാനുണ്ടോ? പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുമായി ഈ ബാങ്ക്!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ഭവന വായ്പ എടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് നിങ്ങളെങ്കില്‍ ഇനി വൈകിക്കേണ്ട. നിങ്ങള്‍ക്കായുള്ള ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭവന വായ്പാ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ മേഖലാ ബാങ്കായ കൊഡാക് മഹീന്ദ്ര ബാങ്ക് തങ്ങളുടെ ഭവന വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിരിക്കുകയാണ്.

 
ഭവന വായ്പയെടുക്കാന്‍ പ്ലാനുണ്ടോ? പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുമായി ഈ ബാങ്ക്!

കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ കൊഡാക് മഹീന്ദ്ര ബാങ്കിന്റെ ഭവന വായ്പാ പലിശ നിരക്കുള്ളത്. 0.15 ശതമാനത്തിന്റെ കുറവാണ് ഭവന വായ്പാ പലിശ നിരക്കിന്മേല്‍ ബാങ്ക് നടപ്പില്‍ വരുത്തിയിരിക്കുന്നത്. നിലവില്‍ 6.50 ശതമാനം പലിശ നിരക്കിന്മലായിരിക്കും ബാങ്ക് ഭവന വായ്പകള്‍ വാഗ്ദാനം ചെയ്യുക.

6.50 ശതമാനമെന്ന ബാങ്കിന്റെ പുതുക്കിയ ഭവന വായ്പാ പലിശ നിരക്ക് വിപണിയിലെ എതിരാളികള്‍ക്കിടയിലെ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കൊഡാക്ക് മഹീന്ദ്ര ബാങ്ക് കണ്‍സ്യൂമര്‍ അസറ്റ്‌സ് വിഭാഗം പ്രസിഡന്റ് അംബുജ് ചന്ദ്ര പറയുന്നു. ഉത്സവ കാലയളവിലെ പ്രത്യേക ഓഫറായാണ് ഭവന വായ്പാ പലിശ നിരക്കിലെ ഈ കിഴിവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നവംബര്‍ എട്ടു വരെയാണ് ഉപയോക്താക്കള്‍ക്ക് ഈ പ്രത്യേക ഓഫര്‍ ലഭിക്കുക.

Also Read : കുറഞ്ഞ സമയത്തില്‍ ധനം സമ്പാദിക്കുവാനുള്ള ഏറ്റവും മികച്ച 5 ഹ്രസ്വകാല നിക്ഷേപങ്ങളിതാ

ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ള, ശമ്പള വേതനക്കാരായ ഉപയോക്താക്കള്‍ക്കായിരിക്കും കൊഡാക്ക് മഹീന്ദ്ര ബാങ്കിന്റെ ഈ പുതിയ ഭവന വായ്പാ ഓഫറിന്റെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുക. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറ്റെല്ലാ മേഖലയെയുമെന്ന പോലെ റിയല്‍ എസ്‌റ്റേറ്റ്, ഭവന നിര്‍മാണ മേഖലയെയും ബാധിച്ചിട്ടുണ്ട്.

നേരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ ഭവന വായ്പാ പലിശ നിരക്കുകള്‍ കുറയ്ക്കുകയും ഒപ്പം മറ്റ് പ്രത്യേക ഇളവുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഹോം ലോണിന് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. 100 ശതമാനം പ്രോസസ്സിങ് ഫീസ് ഇളവായിരുന്നു അതില്‍ ഏറ്റവും പ്രധാനം. എന്നാല്‍ എസ്ബിഐ ഭവന വായ്പകള്‍ക്ക് പ്രഖ്യാപിച്ച പ്രോസസ്സിങ് ഫീസ് ഇളവുകള്‍ ആഗസ്ത് അവസാനത്തോടെ അവസാനിച്ചിരുന്നു.

സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ട് സേവനത്തിലും മികച്ച പലിശ നിരക്ക് കൊഡാക് ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കുന്നു. കൊഡാക് മഹീന്ദ്ര ബാങ്ക് 811 ഡിജിറ്റല്‍ ബാങ്ക് അക്കൗണ്ട് എന്നാണ് കൊഡാക് മഹീന്ദ്ര ബാങ്കിന്റെ സീറോ ബാലന്‍സ് സേവിംഗ്സ് അക്കൗണ്ടിന്റെ പേര്. 3.50 ശതമാനമാണ് പലിശ നിരക്ക്. ബാങ്കില്‍ നേരിട്ട് ചെല്ലാതെ തന്നെ വീഡിയോ കെവൈസി മുഖേന കൊഡാക് മഹീന്ദ്ര ബാങ്കില്‍ ഈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുന്നതാണ്. നെഫ്റ്റ്, ഐഎംപിഎസ് സേവനങ്ങള്‍ മുഖേന ഈ അക്കൗണ്ടിലൂടെ ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുവാനും അക്കൗണ്ട് ഉടകള്‍ക്ക് സാധിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

കൊഡാക്ക് മഹീന്ദ്ര ബാങ്കില്‍ 10 ശതമാനം മുതല്‍ 17 ശതമാനം വരെയാണ് സ്വര്‍ണ വായ്പയ്ക്കായി ഈടാക്കുന്ന പലിശ നിരക്ക്. വായ്പാ തുകയുടെ 2 ശതമാനം വരെ പ്രൊസസിംഗ് ഫീസായും ഈടാക്കും 1.5 കോടി രൂപ വരെയാണ് സ്വര്‍ണ വായ്പയായി ലഭിക്കുക. 4 വര്‍ഷം വരെയാണ് വായ്പാ കാലാവധി. മുത്തൂറ്റ് ഫിനാന്‍സില്‍ 27 ശതമാനം വരെയാണ് സ്വര്‍ണ വായ്പാ പലിശ നിരക്ക്. വായ്പാ തുകയുടെ 1 ശതമാനം വരെ പ്രൊസസിംഗ് ചാര്‍ജായി ഈടാക്കും. 1500 രൂപ മുതല്‍ വായ്പ ലഭിക്കും. 3 വര്‍ഷം വരെയാണ് വായ്പാ കാലാവധി.

 

വളരെ താഴ്ന്ന ഡൗണ്‍ പെയ്മെന്റില്‍ നിങ്ങളെ സ്വപ്നവീട് സ്വന്തമാക്കാന്‍ സഹായിക്കുന്നവയാണ് ഭവന വായ്പകള്‍. എന്നാല്‍, വായ്പയുടെ നീണ്ട കാലാവധി പല ബുദ്ധിമുട്ടുകളും നിങ്ങള്‍ക്കുണ്ടാക്കുന്നു. ജോലി നഷ്ടപ്പെടുന്നതു പോലുള്ള സാഹചര്യങ്ങളില്‍ ഭവന വായ്പാ തിരിച്ചടവ് മുടങ്ങാനിടയാക്കുന്നു. ഒരു മാസതവണ മുടങ്ങിയാല്‍ പോലും ബാങ്കുകള്‍ ഭീമമായ പിഴ നിങ്ങളുടെ മേല്‍ ചുമത്താനിടയാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ നില താഴ്ത്തുകയും വായ്പാ ബാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു. ഭവന വായ്പയുടെ ബാധ്യത കുറയ്ക്കുന്നതിന് ഫലവത്തായ രണ്ടു മാര്‍ഗങ്ങളാണ് ഉയര്‍ന്ന കാലാവധിയുള്ള വായ്പ പദ്ധതി തെരഞ്ഞെടുക്കുക അല്ലെങ്കില്‍ ചിട്ടപ്പെടുത്തിയ നിക്ഷേപ പദ്ധതി (എസ്ഐപി) തെരഞ്ഞെടുക്കുക എന്നത്.

Read more about: home loan
English summary

Kotak Mahindra Bank provide home loan at 6.50 percent which is the lowest in the last decade | ഭവന വായ്പയെടുക്കാന്‍ പ്ലാനുണ്ടോ? പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കുമായി ഈ ബാങ്ക്!

Kotak Mahindra Bank provide home loan at 6.50 percent; which is the lowest in the last decade
Story first published: Saturday, September 11, 2021, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X