കേരള സർക്കാരിന്റെ കെടിഡിഎഫ്സി ഫിക്സഡ് ഡിപ്പോസിറ്റ്: ഉ​ഗ്രൻ പലിശ, ബാങ്ക് എഫ്ഡിയേക്കാൾ ബെസ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കോർപ്പറേഷനെക്കുറിച്ച് നിങ്ങളിൽ എത്ര പേർക്ക് അറിയാം? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സാമ്പത്തിക സ്ഥാപനമാണിത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറയുന്ന നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർക്ക് ഉയർന്ന പലിശ വാ​ഗ്ദാനം ചെയ്യുന്ന സുരക്ഷിത നിക്ഷേപ മാർ​ഗമാണ് കെടിഡിഎഫ്സിയ്ക്ക് കീഴിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതികൾ.

സർക്കാർ ഉടമസ്ഥതയിൽ
 

സർക്കാർ ഉടമസ്ഥതയിൽ

കെടിഡിഎഫ്സി പൂർണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ്. പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് കേരള സർക്കാരാണ് ഉറപ്പുനൽകുന്നത്. നിക്ഷേപങ്ങൾക്ക് സമ്പൂർണ്ണ സുരക്ഷയും ന്യായമായ വരുമാനവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഓരോ നിക്ഷേപകന്റെയും ആവശ്യങ്ങൾ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാവുന്ന നിരവധി വായ്പാ ഉൽ‌പ്പന്നങ്ങൾ കെ‌ടി‌ഡി‌എഫ്സി വാഗ്ദാനം ചെയ്യുന്നുണ്ട്.

വിവിധ തരം ഫിക്സഡ് ഡിപ്പോസിറ്റ്

വിവിധ തരം ഫിക്സഡ് ഡിപ്പോസിറ്റ്

രണ്ട് തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് പദ്ധതികളാണ് കെടിഡിഎഫ്സിയ്ക്ക് കീഴിലുള്ളത്. പീരിയോഡിക് ഇൻട്രെസ്റ്റ് പേയ്മെന്റ് സ്കീമും മണി മൾട്ടിപ്ലയർ സ്കീമും. പീരിയോഡിക് ഇൻട്രെസ്റ്റ് പേയ്മെന്റ് സ്കീം (പി‌പി‌എസ്) പ്രകാരം, പലിശ പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ അടിസ്ഥാനത്തിൽ ലഭിക്കും. മണി മൾട്ടിപ്ലയർ സ്കീം (എം‌എം‌എസ്) പ്രകാരം, പലിശ പ്രതിമാസം കൂട്ടുകയും നിക്ഷേപകന് കാലാവധി പൂർത്തിയാകുമ്പോൾ മാത്രം ലഭിക്കുകയും ചെയ്യും.

പലിശ നിരക്കിനെപ്പറ്റി ആശങ്കയോ? അമ്പരപ്പിക്കുന്ന പലിശയുമായി കേരള ഗവണ്‍മെന്റിന്റെ നിക്ഷേപപദ്ധതി

നിക്ഷേപ തുകയും കാലാവധിയും

നിക്ഷേപ തുകയും കാലാവധിയും

ഈ സ്കീമുകളിലേതിലെങ്കിലും നിക്ഷേപം നടത്തുന്നതിന്, ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. കെടിഡിഎഫ്സി സ്ഥിര നിക്ഷേപത്തിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് ഒരു വർഷവും പരമാവധി കാലയളവ് അഞ്ച് വർഷവുമാണ്. ഒരു സാമ്പത്തിക വർഷത്തിൽ 5000 രൂപ വരെയുള്ള പലിശയ്ക്ക് ആദായനികുതി കുറയ്ക്കില്ല. തുക 5,000ന് മുകളിലാണെങ്കിൽ 15G / 15H ഫോമുകൾ ഹാജരാക്കേണ്ടതുണ്ട്.

ആര്‍ബിഐ നിരക്ക് കുറയ്ക്കും മുമ്പെ ഫിക്‌സഡ് ചെയ്യൂ

കെടിഡിഎഫ്സി സ്ഥിര നിക്ഷേപം എങ്ങനെ തുറക്കാം?

കെടിഡിഎഫ്സി സ്ഥിര നിക്ഷേപം എങ്ങനെ തുറക്കാം?

സ്ഥിര നിക്ഷേപത്തിനായി കെടിഡി‌എഫ്‌സിയിൽ അപേക്ഷ സമർപ്പിക്കേണ്ടത് താഴെ പറയുന്ന രീതിയിലാണ്.

  • കെടിഡിഎഫ്സി ഓഫീസുകളിൽ നേരിട്ട് ഫോമുകൾ സമർപ്പിക്കുക
  • കെടിഡി‌എഫ്‌സി നിയമിച്ച അംഗീകൃത ഫണ്ട് അറേഞ്ചർമാർ / ഏജന്റുമാർ വഴി ഫോമുകൾ നൽകുക.
കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കൽ

കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കൽ

നിക്ഷേപം ആരംഭിച്ച് മൂന്ന് മാസം മുതൽ പണം പിൻവലിക്കാൻ നിക്ഷേപകർക്ക് സാധിക്കും. മൂന്ന് മാസത്തിന് ശേഷവും എന്നാൽ ആറ് മാസം തികയുന്നതിന് മുമ്പും പണം പിൻവലിച്ചാൽ പലിശ ലഭിക്കില്ല. അതിന് ശേഷമുള്ള പിൻവലിക്കലിന് സാധാരണ പലിശ നിരക്കിനേക്കാൾ 2% കുറഞ്ഞ പലിശ ലഭിക്കും.

എഫ്ഡി പലിശ നിരക്ക് കുറയ്ക്കൽ ബാധിക്കുന്നത് 4 കോടി മുതിർന്ന പൗരന്മാരെ

പലിശ നിരക്ക്

പലിശ നിരക്ക്

2019 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന കെ‌ടി‌ഡി‌എഫ്‌സിയുടെ സ്ഥിര നിക്ഷേപ കാലാവധിയും വാർഷിക പലിശ നിരക്കും ചുവടെ ചേർക്കുന്നു.

  • 1 വർഷം - 7.76%
  • 2 വർഷം - 8.06%
  • 3 വർഷം - 8.38%
  • 4 വർഷം - 8.38%
  • 5 വർഷം - 8.71%
മറ്റ് പ്രത്യേകതകൾ

മറ്റ് പ്രത്യേകതകൾ

  • 25 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവർക്ക് 25% അധിക പലിശ നിരക്ക് ലഭിക്കും
  • മുതിർന്ന പൗരന്മാർക്ക് 25% അധിക പലിശ നിരക്ക് ലഭിക്കും
  • ജോയിന്റ് നിക്ഷേപത്തിൽ മൂന്ന് പേരിൽ കൂടുതൽ അം​ഗങ്ങളാകരുത്.

malayalam.goodreturns.in

English summary

കേരള സർക്കാരിന്റെ കെടിഡിഎഫ്സി ഫിക്സഡ് ഡിപ്പോസിറ്റ്: ഉ​ഗ്രൻ പലിശ, ബാങ്ക് എഫ്ഡിയേക്കാൾ ബെസ്റ്റ്

How many of you know about Kerala Transport Development Finance Corporation Limited, a non-banking financial corporation under the state government? It is a financial institution registered under the Reserve Bank of India. Read in malayalam.
Story first published: Friday, November 8, 2019, 7:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X