എം ആധാര്‍ ആപ്പിലൂടെ ഇനി 35 വിവിധ ആധാര്‍ സേവനങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയൊരു സിം കാര്‍ഡ് എടുക്കുന്നതില്‍ തുടങ്ങി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ വരെ ഇന്ന് ആധാര്‍ നിര്‍ബന്ധമാണ്. രാജ്യത്തെ പൗരന്റെ പക്കല്‍ ആവശ്യമുള്ള പ്രധാനപ്പെട്ട രേഖയായി ആധാര്‍ മാറിക്കഴിഞ്ഞു. നിത്യജീവിതത്തിലെ പ്രധാനപ്പെട്ട ഇടപാടുകളുമായെല്ലാം ആധാര്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. അത് മുകളില്‍ പറഞ്ഞ സിം കാര്‍ഡ് എടുക്കുന്ന കാര്യം മുതല്‍ വിലയേറിയ പര്‍ച്ചേസുകള്‍ നടത്തുന്നതിനും, ബാങ്കിടപാടുകള്‍ക്കും, വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിനും, ആശുപത്രി ചികിത്സാ ആവശ്യങ്ങള്‍ക്കുമൊക്കെ നിര്‍ബന്ധമായിരിക്കുകയാണ്.

 

എം ആധാര്‍ അപ്ലിക്കേഷന്‍

എം ആധാര്‍ അപ്ലിക്കേഷന്‍

ആധാര്‍ സേവനങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദവും, എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഓണ്‍ ലൈന്‍ പോര്‍ട്ടലിനോടൊപ്പം അപ്‌ഡേറ്റ് ചെയ്ത മൊബൈല്‍ അപ്ലിക്കേഷന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ആധാറുമായി ബന്ധപ്പെട്ട മുപ്പത്തി അഞ്ചിലധികം സേവനങ്ങളാണ് ഈ എം ആധാര്‍ അപ്ലിക്കേഷനിലൂടെ മൊബൈല്‍ ഉപയോഗിച്ച് ആധാര്‍ ഉപയോക്താവിന് ലഭ്യമാവുക.

പുതിയ സേവനങ്ങള്‍

പുതിയ സേവനങ്ങള്‍

പുതിയ അപ്ലിക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ച് കൊണ്ട് യുഐഡിഎഐ ട്വിറ്റര്‍ സന്ദേശം പങ്കുവച്ചിട്ടുണ്ട്. ആപ്ലിക്കേഷന്റെ ഐഒഎസ് ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ലിങ്കുകളും സന്ദേശത്തിനൊപ്പം ഐഡിഎഐ പങ്കുവച്ചിട്ടുണ്ട്. നേരത്തെയുള്ള അപ്ലിക്കേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനും അപ്‌ഡേറ്റുകളോട് കൂടിയ പുതി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുവാനും ഐഡിഎഐ നിര്‍ദേശിക്കുന്നു.

ആപ്ലിക്കേഷനിലെ പുതിയ പ്രത്യേകതകള്‍ എന്തൊക്കെ?

ആപ്ലിക്കേഷനിലെ പുതിയ പ്രത്യേകതകള്‍ എന്തൊക്കെ?

അപ്ലിക്കേഷനില്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള സേവനങ്ങള്‍ പലതും വെബ്‌സൈറ്റില്‍ ഉള്ളവ തന്നെയാണ്. എന്നാല്‍ അപ്ലിക്കേഷനില്‍ കൂടി ഈ സേവനങ്ങള്‍ ലഭ്യമാകുന്നതോടെ ഇവ കൂടുതല്‍ വ്യക്തകളിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്തൊക്കെയാണ് ആപ്ലിക്കേഷനിലെ പുതിയ പ്രത്യേകതകള്‍ എന്ന് നമുക്ക് നോക്കാം.

 13 ഭാഷകളില്‍ സേവനങ്ങള്‍

13 ഭാഷകളില്‍ സേവനങ്ങള്‍

ഭാഷകളുടെ തടസ്സങ്ങള്‍ മറികടക്കുന്നതിനായി 13 ഭാഷകളിലാണ് അപ്ലിക്കേഷനില്‍ സേവനങ്ങള്‍ ലഭിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിള്‍, തെലുഗു, ഉറുദു ഭാഷകളിലാണ് ഇനി ആധാര്‍ അപ്ലിക്കേഷനില്‍ സേവനങ്ങള്‍ ലഭ്യമാവുക.

സേവനങ്ങള്‍ പലതരം

സേവനങ്ങള്‍ പലതരം

നിങ്ങള്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്ത വ്യക്തിയാണെങ്കിലും നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കും എന്നതാണ് മറ്റൊരു സവിശേഷത. എന്നാല്‍ അപ്ലിക്കേഷനിലെ സേവനങ്ങള്‍ ലഭ്യമാകണമെങ്കില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു പ്രൊഫൈല്‍ ആവശ്യമാണ്. മെയിന്‍ സര്‍വീസ് ഡാഷ് ബോര്‍ഡ്, റിക്വസ്റ്റ് സ്റ്റാറ്റസ് സര്‍വീസ്, മൈ ആധാര്‍ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളായാണ് ആധാര്‍ അപ്ലിക്കേഷനിലെ സേവനങ്ങള്‍ തരംതിരിച്ചിരിക്കുന്നത്.

മെയിന്‍ സര്‍വീസ് ഡാഷ് ബോര്‍ഡ്

മെയിന്‍ സര്‍വീസ് ഡാഷ് ബോര്‍ഡ്

മെയിന്‍ സര്‍വീസ് ഡാഷ് ബോര്‍ഡിലൂടെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക, റീ പ്രിന്റിനായി അപേക്ഷിക്കുക, വിലാസം പുതുക്കുക, മൊബൈല്‍ നമ്പര്‍ മാറ്റി നല്‍കുക, ഓഫ്‌ലൈന്‍ ഇകെവൈസി ഡൗണ്‍ലോഡ് ചെയ്യുക, ക്വുആര്‍ കോഡ് സ്‌കാ്# ചെയ്യുക, ആധാര്‍ വെരിഫൈ ചെയ്യുക, ഇമെയില്‍ വെരിഫൈ ചെയ്യുക, ആധാര്‍ വാലിഡേഷന്‍ ലെറ്ററിനായി അപേക്ഷിക്കുക തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാവുക.

റിക്വസ്റ്റ് സ്റ്റാറ്റസ്

റിക്വസ്റ്റ് സ്റ്റാറ്റസ്

ആധാറിനിയുള്ളതോ മറ്റ് ഓണ്‍ലൈന്‍ അപേക്ഷകളുടെയോ നില പരിശോധിക്കുവാനണ് റിക്വസ്റ്റ് സ്റ്റാറ്റസ് സര്‍വീസുകളില്‍ സാധിക്കുക. വ്യക്തിഗത സേവനങ്ങളാണ് മൈ ആധാറിലൂടെ ലഭിക്കുക. അവിടെ ആധാര്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ട ആവശ്യമില്ല. ആധാര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ലോക്ക് അല്ലെങ്കില്‍ അണ്‍ലോക്ക് ചെയ്യുവാന്‍ ഇത് ഉപയോഗിക്കാം.

സുരക്ഷിതത്വം

സുരക്ഷിതത്വം

എന്റോള്‍മെന്റ് സെന്റര്‍ എന്ന വിഭാഗത്തിലൂടെ ഉപയോക്താവിന് അയാളുടെ സമീപത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്റര്‍ കണ്ടെത്താവുന്നതാണ്. ക്വുആര്‍ കോഡും പാസ് വേഡും ഉപയോഗിച്ച് സുരക്ഷിതമായി ഇ കെവൈസി പങ്കുവയ്ക്കുവാന്‍ ഇതിലൂടെ ഉപയോക്താവിന് സാധിക്കുന്നു. ഒടിപി (വണ്‍ ടൈം പാസ് വേഡ് ) സേവനത്തോടു കൂടിയായതിനാല്‍ അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതത്വും ഉറപ്പു നല്‍കുന്നു.

Read more about: aadhar
English summary

Language Diversity To Virtual ID Management: M Aadhaar app Introduces 35 different Aadhaar services |എം ആധാര്‍ ആപ്പിലൂടെ ഇനി 35 വിവിധ ആധാര്‍ സേവനങ്ങള്‍

Language Diversity To Virtual ID Management: M Aadhaar app Introduces 35 different Aadhaar services
Story first published: Monday, July 5, 2021, 15:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X