സ്വർണ്ണാഭരണങ്ങൾ പണയം വച്ച് ഇനി കൂടുതൽ പണം നേടാം, എങ്ങനെയെന്ന് നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പകർച്ചവ്യാധിക്കിടയിൽ വായ്പക്കാർക്ക് കുറച്ച് ആശ്വാസം നൽകാനുള്ള ശ്രമത്തിലാണ് റിസർവ് ബാങ്ക് വായ്പ പുന:സംഘടനയും സ്വർണ്ണ വായ്പയിൽ നിന്ന് കൂടുതൽ പണം നേടാനുള്ള അവസരവും മറ്റും വ്യക്തികൾക്ക് നൽകിയിരിക്കുന്നത്. ലോക്ക്ഡൌൺ സമയത്ത്, സ്വർണ്ണത്തിന്റെ മൂല്യം ഗണ്യമായി വർദ്ധിച്ചു. കൂടാതെ ആർ‌ബി‌ഐ എൽ‌ടി‌വി അല്ലെങ്കിൽ വായ്പ മുതൽ മൂല്യ അനുപാതം 90% ആക്കി. അതിനാൽ, നേരത്തെ, ഒരു ലക്ഷം രൂപ കണക്കാക്കി സ്വർണം പണയം വച്ചാൽ നിങ്ങൾക്ക് 60,000-75,000 രൂപ വരെ വായ്പയാണ് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് 90,000 രൂപ വരെ വായ്പ ലഭിക്കും.

സ്വർണ്ണാഭരണങ്ങളുടെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ
 

സ്വർണ്ണാഭരണങ്ങളുടെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ

ബാങ്കുകൾ, നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനികൾ (എൻ‌ബി‌എഫ്‌സി) പോലുള്ള വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് സ്വർണ്ണാഭരണങ്ങളുടെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പ നൽകാമെന്ന് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. നേരത്തത്തെ 75 ശതമാനത്തിൽ നിന്നാണ് ഇത് ഉയർത്തിയിരിക്കുന്നത്. കൊറോണ വൈറസ് മഹാമാരി ജീവനക്കാർ, ബിസിനസുകാർ, ചെറുകിട ബിസിനസുകൾ എന്നിവരുടെ സാമ്പത്തിക ആഘാതം കൂടുതൽ ലഘൂകരിക്കുന്നതിനായി, കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുന്നതിനെതിരായ വായ്പകൾക്കുള്ള മൂല്യ അനുപാതം (എൽടിവി) അനുവദനീയമാണെന്ന് തീരുമാനിച്ചു. ഇതും 75 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർന്നു.

നാലാം ദിവസവും സ്വർണ വില ഒക്ടോബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ, കേരളത്തിലെ ഇന്നത്തെ സ്വർണ നിരക്ക് അറിയാം

സാധുത

സാധുത

റിസർവ് ബാങ്ക് പറയുന്നതനുസരിച്ച്, ഈ ഇളവിന് 2021 മാർച്ച് 31 വരെ മാത്രമേ സാധുതയുള്ളൂ. ഉയർന്ന എൽ‌ടി‌വി അടുത്ത വർഷം മാർച്ച് 31 വരെ മാത്രമേ ഉള്ളൂ എന്നതിനാൽ ഇപ്പോൾ സ്വർണ പണയ വായ്പയെടുക്കുന്നത് കൂടുതൽ ലാഭകരമാണ്.

ഇന്ത്യയിൽ സ്വർണത്തിന് ഏറ്റവും വില കുറഞ്ഞ നഗരമേത്? സ്വർണം ഇവിടെ നിന്ന് വാങ്ങാം

സ്വർണ്ണ വിലയിലെ മാറ്റം

സ്വർണ്ണ വിലയിലെ മാറ്റം

റിസർവ് ബാങ്ക് പ്രഖ്യാപിച്ച ഈ നീക്കം സ്വർണ്ണ വായ്പകളെ കൂടുതൽ ആകർഷകമാക്കി. എന്നിരുന്നാലും, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ സ്വർണ വില കുത്തനെ കുറഞ്ഞിട്ടുണ്ട്. എം‌സി‌എക്സ് ഗോൾഡ് സ്പോട്ട് വില എക്കാലത്തെയും ഉയർന്ന നിലവാരമായ 10 ഗ്രാമിന് 56,300 രൂപയിൽ നിന്ന് ഇപ്പോൾ 51,000 രൂപയായി. സ്വർണ്ണ വില കുറയുമ്പോൾ വായ്പാ തുകയും കുറയും. സ്വർണം എക്കാലത്തെയും ഉയർന്ന നിലയിലായിരിക്കുമ്പോൾ വായ്പയെടുത്ത നിലവിലുള്ള സ്വർണ്ണ വായ്പക്കാർക്ക്, ഇത് ആശങ്കാജനകമാണ്, കാരണം അവരോട് പാർട്ട് പേയ്‌മെന്റ് നടത്താൻ ചിലപ്പോൾ ബാങ്കുകൾ ആവശ്യപ്പെടാം. ഇത് അനാവശ്യ തർക്കങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നും അധിക മാർജിൻ ക്രമീകരിക്കുന്നത് വായ്പക്കാരന് സമ്മർദ്ദം സൃഷ്ടിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.

മനസ്സിലാക്കേണ്ട കാര്യം

മനസ്സിലാക്കേണ്ട കാര്യം

നിങ്ങൾ 100 ഗ്രാം സ്വർണ്ണാഭരണങ്ങൾ ബാങ്കിൽ പണയംവയ്ക്കുകയും ബാങ്ക് നിങ്ങളുടെ സ്വർണത്തിന് 4 ലക്ഷം രൂപ വിലമതിക്കുകയും 3.6 ലക്ഷം രൂപ (90% എൽടിവിയിൽ) വായ്പ നൽകുകയും 47,700 രൂപയിൽ സ്വർണ്ണ വില കുറയുകയും ചെയ്യുന്നുവെങ്കിൽ. നിങ്ങളുടെ ബാങ്ക് അധികമായി 10 ഗ്രാം സ്വർണം മാർജിനായി നിക്ഷേപിക്കാൻ ആവശ്യപ്പെടാം. അല്ലെങ്കിൽ 40,000 രൂപ വായ്പ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടാം. അതുകൊണ്ടാണ് വായ്പക്കാർ സ്വർണ്ണ വായ്പ എടുക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത്.

വായ്പയെടുത്തവർക്ക് ആശ്വാസം, കൂട്ടു പലിശ എഴുതി തള്ളുമെന്ന് കേന്ദ്രം

English summary

Let's see how you can make more money by mortgaging gold jewellery | സ്വർണ്ണാഭരണങ്ങൾ പണയം വച്ച് ഇനി കൂടുതൽ പണം നേടാം, എങ്ങനെയെന്ന് നോക്കാം

According to the Reserve Bank, the exemption is valid only until March 31, 2021. Read in malayalam.
Story first published: Friday, October 16, 2020, 17:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X