ക്വുര്‍ ജീവിതങ്ങളും ഇന്ത്യയിലെ സാമ്പത്തീക സ്ഥാപനങ്ങളും ; പ്രൈഡ് മാസത്തില്‍ ഒരവലോകനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളേറ്റവും സ്‌നേഹിക്കുന്ന, ശിഷ്ടകാല ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്ന ആ വ്യക്തിയോടൊപ്പം നിങ്ങള്‍ സ്വപ്‌നം കണ്ടത് പോലൊരു ജീവിതം ആരംഭിക്കുന്നു. എന്നാലോ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ പങ്കാളിയെ നോമിനിയാക്കാന്‍ സാധിക്കാത്ത, ഒന്നിച്ചൊരു പങ്കാളിത്ത ഭവന വായ്പ എടുക്കുവാന്‍ കഴിയാത്ത, പങ്കാളിയുടേയോ എന്തിന് മാതാപിതാക്കളുടേയോ പരമ്പരാഗത സ്വന്ത് അനുഭവിക്കാന്‍ സാധിക്കാത്ത ഒരവസ്ഥ നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ?

 

ലൈംഗിക ന്യൂനപക്ഷങ്ങള്‍

ലൈംഗിക ന്യൂനപക്ഷങ്ങള്‍

ലൈംഗിക ന്യൂനപക്ഷങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും സ്വവര്‍ഗാനുരാഗികളുമുള്‍പ്പെടുന്ന എല്‍ജിബിടിക്വൂ സമൂഹം ഇന്ത്യയില്‍ അഭിമുഖീകരിക്കപ്പെടുന്ന സാമ്പത്തീക അസത്വങ്ങളില്‍ ചിലതാണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. 2018 ലാണ് നമ്മുടെ രാജ്യത്ത് സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്. എന്നാല്‍ സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തിന് ഇപ്പോഴും രാജ്യത്ത് നിയമപരമായ സാധുതയില്ല. അതായത് പങ്കാളികളെന്ന നിലയില്‍ പരസ്പരമുള്ള സാമ്പത്തീക ഇടപാടുകള്‍ക്ക് നിയമത്തിന്റെ പിന്തുണ ഇത്തരം വ്യക്തികള്‍ക്ക് നിലവില്‍ രാജ്യത്ത് ലഭിക്കുന്നില്ല എന്നര്‍ഥം.

എല്‍ജിബിടിക്വു വ്യക്തികള്‍ നേരിടുന്ന സാമ്പത്തീക അസമത്വങ്ങള്‍

എല്‍ജിബിടിക്വു വ്യക്തികള്‍ നേരിടുന്ന സാമ്പത്തീക അസമത്വങ്ങള്‍

രാജ്യത്ത് ഏകദേശം 2.5 മില്യണ്‍ വ്യക്തികളാണ് ലെസ്ബിയന്‍, ഗേ, വൈസെക്ഷ്വുല്‍, ട്രാന്‍സ് ജെന്‍ഡര്‍, ക്വീര്‍, ഇന്റര്‍സെക്‌സ്, അസെക്ഷ്വുല്‍ എന്നിങ്ങനെ ലൈംഗീക ന്യൂനപക്ഷങ്ങളായി സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്. പ്രൈഡ് മാസമായി ആചരിക്കുന്ന ഈ ജൂണ്‍ മാസത്തില്‍ എല്‍ജിബിടിക്വു വ്യക്തികളുടെ ജീവിതത്തിലെ സാമ്പത്തീക അസമത്വങ്ങളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം.

ഇന്‍ഷുറന്‍സ് പോളിസി

ഇന്‍ഷുറന്‍സ് പോളിസി

ട്രാന്‍സ് ജെന്‍ഡര്‍ ആയിട്ടുള്ള ഒരു വ്യക്തിയ്ക്ക് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുവാന്‍ സാധിക്കും. എന്നാല്‍ ഇവര്‍ക്കായി പ്രത്യേകം പ്രീമിയം തുകകളൊന്നും നിശ്ചയിച്ചിട്ടില്ല. സാധാരണയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ പുരുഷന്മാരായാണ് പരിഗണിക്കുന്നത്. അതായത് 30 വയസ്സുള്ള ഒരു പുരുഷന് ഇന്‍ഷുറന്‍സ് പ്രീമിയമായി എത്ര തുകയാണോ ഈടാക്കുന്നത് അതിന് സമാനമായ തുക തന്നെയായിരിക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയില്‍ നിന്നും പ്രീമിയമായി ഈടാക്കുന്നത്.

പോളിസി നോമിനിയായി പങ്കാളി

പോളിസി നോമിനിയായി പങ്കാളി

അതേ സമയം പോളിസിയിലെ നോമിനിയായി എല്‍ജിബിടിക്വു സമൂഹത്തിലുള്ള ഒരു വ്യക്തിയ്ക്ക് തന്റെ പങ്കാളിയുടെ പേര് നല്‍കുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. നോമിനിയ്ക്കാണ് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാനുള്ള അവകാശമുണ്ടാകുക. എന്നാല്‍ എല്‍ജിബിടിക്വു പങ്കാളികള്‍ക്ക് പരസ്പരം നോമിനിളാകുവാന്‍ സാധിക്കുകയില്ല.

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ്

നമ്മുടെ രാജ്യത്ത് ഒരു വ്യക്തിയ്ക്ക് അയാളുടെ ജെന്‍ഡര്‍ ഒരു സെക്‌സ് റീഅസൈന്‍മെന്റ് സര്‍ജറിയിലൂടെ മാറ്റുവാന്‍ സാധിക്കും. ഈ സര്‍ജറിയ്ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ് എങ്കില്‍ ഇന്‍ഷുറന്‍സ് നയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കി വരുന്നുണ്ട്. അതിലൂടെ പല സര്‍ജറികള്‍ക്കും ചികിത്സയ്ക്കുമുള്ള പരിരക്ഷ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലഭിക്കും. എന്നാല്‍ ഗര്‍ഭധാരണം, അതുമായി ബന്ധപ്പെട്ട ചികിത്സകള്‍ എന്നിവയ്ക്ക് പലപ്പോഴും പരിരക്ഷ ലഭിക്കുകയില്ല.

മറ്റ് നിയമങ്ങള്‍

മറ്റ് നിയമങ്ങള്‍

സമാന ലിംഗത്തിലുള്ള പങ്കാളികള്‍ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട് എങ്കില്‍ ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയ്ക്ക് കീഴില്‍ കുട്ടികളെയും ചേര്‍ക്കാവുന്നതാണ്. ബാങ്കുകളില്‍ സംയുക്തമായി അക്കൗണ്ട് ആരംഭിക്കുന്നതില്‍ ആര്‍ക്കും തടസ്സങ്ങളില്ല. ഇരുവരുടെയും പൂര്‍ണമായ വിവരങ്ങള്‍ ബാങ്കിന് നല്‍കണമെന്ന് മാത്രം. രാജ്യത്തെ പിന്തുടര്‍ച്ചാവകാശ നിയങ്ങളെല്ലാം സ്ത്രീ പുരുഷ ദന്ദ്വങ്ങളില്‍ മാത്രം ഊന്നിയുള്ളവായതിനാല്‍ ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് സമകാലിക സാഹചര്യത്തില്‍ സ്വത്ത് കൈമാറ്റമൊക്കെ ഏറെ സങ്കീര്‍ണതയേറിയ കാര്യമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കാത്തതിനാല്‍ സംയുക്ത വായ്പകളും ലഭിക്കുകയില്ല.

Read more about: finance
English summary

lgbtq society and financial system in india ; an over view in pride month |ക്വുര്‍ ജീവിതങ്ങളും ഇന്ത്യയിലെ സാമ്പത്തീക സ്ഥാപനങ്ങളും ; പ്രൈഡ് മാസത്തില്‍ ഒരവലോകനം

lgbtq society and financial system in india ; an over view in pride month
Story first published: Tuesday, June 29, 2021, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X