ദിവസവും 29 രൂപയിടാം; കയ്യിൽ കിട്ടും 4 ലക്ഷം! അറിയണം എൽഐസിയുടെ ഈ 'മാജിക്' പ്ലാൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുരുങ്ങിയ നിക്ഷേപം കൊണ്ട് മികച്ചൊരു സമ്പാദ്യം കൈവരിക്കാൻ സാധിക്കുമെങ്കിൽ ആ മാർഗം പരിശോധിക്കുന്നതിൽ തെറ്റില്ല. സർക്കാർ മേഖലയിൽ നിന്ന് തന്നെ ഇത്തരമൊരു ഓഫർ വരുമ്പോൾ നിക്ഷേപകരും കൂടുതൽ സന്തുഷ്ടരാകും. റിസ്‌ക് ഇല്ലാത്ത നിക്ഷേപമെന്നതും കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത തുക തിരികെ ലഭിക്കുന്നതുമായ സർക്കാർ പിന്തുണയുള്ള കമ്പനികളുടെ നിക്ഷേപങ്ങൾക്ക് രാജ്യത്ത് സ്വീകാര്യതയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇ്ൻഷൂറൻസ് കോർപ്പറേഷന്റെ വിവിധ പോളിസികളോടും ജനങ്ങൾക്കുള്ള താൽപര്യത്തിന് കാരണവുമിതാണ്. അഞ്ച് സോണൽ ഓഫീസും 33 ഡിവിഷണൽ ഓഫീസും 212 ബ്രാഞ്ചുമുള്ള എൽ.ഐ.സി. രാജ്യത്തെ ഇൻഷുറൻസ് മേഖലയുടെ ഭൂരിഭാ​ഗം കൈയ്യാളുന്നുണ്ട്.

 

എൽ.ഐ.സി. ആധാർ ശില പ്ലാൻ

എൽ.ഐ.സി. ആധാർ ശില പ്ലാൻ

ലൈഫ് ഇൻഷുറൻസ് പോളിസി ഓഫ് ഇന്ത്യ അവതരിപ്പിച്ച പുതിയ പോളിസി അതിന്റെ പ്രത്യേകതകൾ കൊണ്ട് നിക്ഷേപകരെ ആകർഷിക്കുന്നതാണ്. സ്ത്രീകൾക്കായി എൽ.ഐ.സി. ആരംഭിച്ച ആധാർ ശില പ്ലാൻ എന്ന പോളിസി ചെറിയ പ്രീമിംയം തുകയും മികച്ച റിട്ടേണും കൊണ്ട് ആകർഷണീയമാണ്. എട്ട് വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് ഈ പോളിസിയിൽ ചേരാനാവുക. ആധാർ കാർഡ് ഉള്ളവർക്ക് മാത്രമെ പദ്ധതിയിൽ ‌ചേരാൻ സാധിക്കുകയുള്ളൂ. സേവിംഗ് എന്നതിനൊപ്പം സുരക്ഷയും പദ്ധതി വാഗ്ദാനം ചെയ്യുന്നു. കാലാവധി പൂർത്തിയായൽ പോളിസി ഉടമയ്ക്ക് പണം ലഭിക്കുന്നതിനൊപ്പം കാലവധിക്ക് മുൻപ് പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന്ന് സാമ്പത്തിക സഹായവും നൽകും. മൂന്ന് വർഷം പൂർത്തിയാക്കിയാൽ വായ്പ ലഭിക്കുമെന്നതും പദ്ധതിയുടെ ​ഗുണമാണ്.

Also Read : ഈ ബാങ്കുകളിലെ സ്ഥിരം ഉപഭോക്താവാണോ; നേടാം സ്ഥിരം നിക്ഷേപത്തിന് ഉയര്‍ന്ന പലിശ

നിക്ഷേപ രീതി എങ്ങനെ

നിക്ഷേപ രീതി എങ്ങനെ

പദ്ധതി പ്രകാരം ലഭിക്കുന്ന കുറഞ്ഞ് നിക്ഷേപം 75000 രൂപയും കൂടിയ നിക്ഷേപം 3,00,000 രൂപയുമാണ്. പത്ത് വർഷവും 20 വർഷമാണ് നിക്ഷേപ കാലാവധി. മാസത്തിലും ത്രൈമാസത്തിലും അർധ വാർഷികമായും വാർഷികമായും പോളസി പ്രീമിയം അടയ്ക്കാം. പോളിസി എടുത്ത ശേം അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും. അഞ്ച്. പത്ത്, പതിനഞ്ച് വർഷത്തിൽ പോളിസി സെറ്റിൽമെന്റ് നടത്താൻ സാധിക്കും. തുടർച്ചയായ രണ്ട് വർഷം പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പോളിസികളും പൂർണായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും.

Also Read: സുരക്ഷിത നിക്ഷേപം ഉയർന്ന റിട്ടേൺ; ആരും കൊതിക്കുന്ന പലിശ നിരക്കുമായി സർക്കാർ കമ്പനി

എങ്ങനെ നാല് ലക്ഷമാക്കാം

എങ്ങനെ നാല് ലക്ഷമാക്കാം

നിക്ഷേപകൻ ദിനം പ്രതി 29രൂപ കരുതിവെച്ചാൽ വർഷത്തിൽ എൽ.ഐ.സി. ആധാർ ശില പ്ലാനിൽ 10959 രൂപ നിക്ഷേപിക്കാനാകും. ഇത് പ്രകാരം നിക്ഷേപകന് നാല് ലക്ഷത്തിനിടുത്ത് റിട്ടേൺ ലഭിക്കും. ഇത്തരത്തിൽ 29 രൂപ ദിനം പ്രതി നീക്കിവെച്ചാൽ 20 വർഷത്തിൽ നിക്ഷേപം 2,14,696 രൂപയായി ഉയരും. കാലാവധി പൂർത്തിയാകുന്നതോടെ ഇത് 3,97,000 രൂപയായി നിക്ഷേപകന് ലഭിക്കും

Also Read: എല്‍ഐസിയില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 42,500 കോടി! ഓഹരി ഇനി വാങ്ങണോ ഒഴിവാക്കണോ?

നികുതിയിളവ്

നികുതിയിളവ്

പോളിസുടെ ഭാഗമാകുന്നവർക്ക് നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പ്രീമിയം അടച്ച തുക ഇന്ത്യൻ റവന്യു കോഡ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കും. സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും നികുതിയിളവ് ബാധകമാണ്. എൽ.ഐ.സി.യുടെ ഔദ്യോ​ഗിക വെബ് സൈറ്റ് വഴി പോളിസിയിൽ ചേരാം. എൽ.ഐ.സി. ബ്രാഞ്ച് വഴിയോ എജന്റുമാർ വഴിയോ പോളിസിയുടെ ഭാ​ഗമാകാവുന്നതാണ്.

Read more about: lic
English summary

LIC Aadhaar Shila Plan: Invest Rs 29 Daily And Avail Rs. 4 lakh on Maturity, Here's How

LIC Aadhaar Shila Plan: Invest Rs 29 Daily And Avail Rs. 4 lakh on Maturity, Here's How
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X