എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിട്ടയര്‍മെന്റ് പ്രായമെത്തി വരുമാനം നിലച്ചിരിക്കുന്ന സമയത്ത് സ്വന്തം ചിലവുകള്‍ക്കായി മറ്റുള്ളവരെ ആശ്രയിക്കുവാന്‍ താത്പര്യമില്ലാത്തവരായിരിക്കും നമ്മളെല്ലാവരും. വാര്‍ധക്യ കാലത്തെ ചിലവുകള്‍ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടാറുണ്ടോ? എന്നാല്‍ സാമ്പത്തീക സുരക്ഷതത്വമുള്ള ഒരു വാര്‍ധക്യമാലം ആഗ്രഹിക്കുന്ന വ്യക്തികള്‍ അതിനായുള്ള സേവിംഗ്‌സ് നേരത്തേ തന്നെ ആരംഭിക്കേണ്ടതുണ്ട് എന്നതും സുപ്രധാനമാണ്.

 

Also Read : 65 വയസ്സിന് ശേഷം എന്‍പിഎസ് ഉപയോക്താക്കളാകുന്ന വ്യക്തികള്‍ക്ക് ഫണ്ടിന്റെ 50% ഇക്വിറ്റികളില്‍ നിക്ഷേപിക്കാം

എല്‍ഐസി ജീവന്‍ ശാന്തി പോളിസി

എല്‍ഐസി ജീവന്‍ ശാന്തി പോളിസി

അത്തരത്തില്‍ ജീവിതത്തിന്റെ സായാഹ്ന കാലത്ത് മറ്റാരെയും ആശ്രയിക്കാതെ, അഭിമാനത്തോടെ ജീവിക്കുവാന്‍ നിക്ഷേപകരെ പ്രാപ്തരാക്കുന്ന എല്‍ഐസിയുടെ മികച്ച ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ശാന്തി പോളിസി. ഒരിക്കല്‍ നിങ്ങള്‍ ജീവന്‍ ശാന്തി പോളിസിയില്‍ നിക്ഷേപം നടത്തിയാല്‍ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ആനുകൂല്യത്തിന്റെ നേട്ടം നിങ്ങള്‍ക്ക് സ്വന്തമാകും എന്നതാണ് ഈ പോളിസിയുടെ സവിശേഷത. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ജീവന്‍ ശാന്തി പോളിസിയില്‍ നിക്ഷേപം നടത്തിക്കൊണ്ട് റിട്ടയര്‍മെന്റിന് ശേഷമുള്ള എല്ലാ ജീവിതച്ചിലവുകളും നിങ്ങള്‍ക്ക് എളുപ്പത്തില്‍ അഭിമുഖീകരിക്കുവാന്‍ സാധിക്കും.

Also Read : കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം! ഈ പദ്ധതിയെപ്പറ്റി അറിയൂ

നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകള്‍

നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകള്‍

എല്‍ഐസിയുടെ പഴയ പോളിസിയായ ജീവന്‍ അക്ഷയ് പോളിസിയ്ക്ക് സമാനമാണ് എല്‍ഐസി ജീവന്‍ ശാന്തി പോളിസിയും. നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ജീവന്‍ ശാന്തി പോളിസിയ്ക്ക് കീഴില്‍ ലഭിക്കുക. അതില്‍ ആദ്യത്തേത് ഇമ്മീഡിയറ്റ് ആന്വുറ്റിയാണ്. രണ്ടാമത്തേത് ഡെഫേര്‍ഡ് ആന്വുറ്റിയും. ജീവന്‍ ശാന്തി പോളിസി ഒരു സിംഗിള്‍ പ്രീമിയം പ്ലാനാണ്. ഇമ്മീഡിയറ്റ് ആന്വുറ്റി പ്രാന്‍ പ്രകാരം ജീവന്‍ ശാന്തി പോളിസി വാങ്ങിച്ചാല്‍ പോളിസി എടുത്ത് ഉടനെ തന്നെ പെന്‍ഷന്‍ സേവനവും ലഭിച്ചു തുടങ്ങും. എന്നാല്‍ അതേ സമയം ഡെഫേര്‍ഡ് ആന്വുറ്റി പ്രകാരമാണെങ്കില്‍ 5, 10,15,20 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും നിക്ഷേപകന് പെന്‍ഷന്‍ സേവനം ലഭിച്ചു തുടങ്ങുക.

Also Read : ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!

ഉടനെ തന്നെ പെന്‍ഷന്‍ സേവനം

ഉടനെ തന്നെ പെന്‍ഷന്‍ സേവനം

എല്‍ഐസി ജീവന്‍ ശാന്തി പോളിസിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത തന്നെ, നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഉടനെ തന്നെ പെന്‍ഷന്‍ സേവനം ലഭിച്ചു തുടങ്ങുവാനുള്ള സൗകര്യവും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. ഇനി എത്ര തുകയായിരിക്കും പോളിസി പ്രകാരം പെന്‍ഷനായി ലഭിക്കുക എന്നാവും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത്. എല്‍ഐസി വാഗ്ദാനം ചെയ്യുന്ന ജീവന്‍ ശാന്തി പോളിസിയ്ക്ക് കീഴില്‍ പെന്‍ഷനായി ലഭിക്കുന്നത് ഒരു നിശ്ചിത തുകയല്ല.

Also Read : സെപ്തംബര്‍ 1 മുതല്‍ ഈ സാമ്പത്തീക കാര്യങ്ങളില്‍ മാറ്റങ്ങള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

പെന്‍ഷന്‍ തുക എത്ര ലഭിക്കും?

പെന്‍ഷന്‍ തുക എത്ര ലഭിക്കും?

നിങ്ങള്‍ എത്ര തുകയാണോ പോളിസിയില്‍ നിക്ഷേപിക്കുന്നത്, നിങ്ങളുടെ പ്രായം എത്രയാണ്, ഡെഫേര്‍ഡ് കാലാവധി എത്രയാണ് എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്. നിക്ഷേപവും പെന്‍ഷന്‍ ലഭിച്ചു തുടങ്ങാനെടുക്കുന്ന സമയവും തമ്മിലുള്ള ദൈര്‍ഘ്യം എത്ര കൂടുന്നുവോ അപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയും ഉയരും. നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ ഒരു നിശ്ചിത തുകയാണ് എല്‍ഐസി പെന്‍ഷനായി നല്‍കുന്നത്.

Also Read : പിഎം-എസ്‌വൈഎം യോജന; 55 രൂപ മാസ നിക്ഷേപത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കും 3,000 രൂപ പെന്‍ഷന്‍

എല്‍ഐസി ജീവന്‍ ശാന്തി പോളിസിയുടെ ഗുണഭോക്താക്കള്‍

എല്‍ഐസി ജീവന്‍ ശാന്തി പോളിസിയുടെ ഗുണഭോക്താക്കള്‍

ആര്‍ക്കൊക്കെയാണ് എല്‍ഐസി ജീവന്‍ ശാന്തി പോളിസിയുടെ നേട്ടം ലഭിക്കുക. ഏറ്റവും ചുരുങ്ങിയത് 30 വയസ്സ് പ്രായമുള്ള വ്യക്തികള്‍ക്കാണ് എല്‍ഐസിയുടെ ഈ പോളിസിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുക. പോളിസിയില്‍ ചേരാന്‍ സാധിക്കുന്ന പരമാവധി പ്രായം 85 വയസ്സാണ്. പെന്‍ഷന്‍ ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ എല്‍ഐസി ജീവന്‍ ശാന്തി പോളിസിയില്‍ നിന്നും വായ്പാ സേവനവും നിക്ഷേപകര്‍ക്ക് ലഭിക്കും. പെന്‍ഷന്‍ ആരംഭിച്ച് 3 മാസം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പോളിസി സറണ്ടര്‍ ചെയ്യുവാനും സാധിക്കുന്നതാണ്.

Also Read : എന്താണ് നിയോ ബാങ്കുകള്‍ ? എങ്ങനെയാണ് ഇവയിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത്? അറിയാം

കുറഞ്ഞ പ്രീമിയം

കുറഞ്ഞ പ്രീമിയം

ഒന്നരലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം. ഉയര്‍ന്ന പരിധിയില്ല. അതേസമയം, 80 വയസ്സില്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങിയിരിക്കണം എന്നുമുണ്ട്. അതായത്, 79 വയസ്സില്‍ ചേരുന്നയാള്‍ക്ക് ഒറ്റ വര്‍ഷമേ 'പെന്‍ഷന്‍ വാങ്ങല്‍' വൈകിക്കാനാകൂ. പെന്‍ഷന്‍ വാങ്ങല്‍ പ്രതിമാസം, 3 മാസത്തിലൊരിക്കല്‍, 6 മാസത്തിലൊരിക്കല്‍, വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെ തിരഞ്ഞെടുക്കാം.

Also Read : കോടിപതിയാകുവാന്‍ ദിവസം മാറ്റി വയ്‌ക്കേണ്ടത് വെറും 95 രൂപ; ഈ നിക്ഷേപ രീതി നിങ്ങള്‍ക്കറിയാമോ?

പോളിസി എങ്ങനെ വാങ്ങിക്കാം?

പോളിസി എങ്ങനെ വാങ്ങിക്കാം?

ഓഫ് ലൈന്‍ രീതിയിലും ഓണ്‍ലൈന്‍ രീതിയിലും പോളിസി വാങ്ങിക്കുവാന്‍ സാധിക്കും. ഒരിക്കല്‍ തെരഞ്ഞെടുത്ത ആന്വുറ്റി ഓപ്ഷന്‍ പിന്നീട് മാറ്റുവാന്‍ സാധിക്കില്ല എന്നതാണ് എല്‍ഐസി ജീവന്‍ ശാന്തി പോളിസി വാങ്ങിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രധാനപ്പെട്ട കാര്യം.

ഈ പ്ലാനിന്റെ ഏറ്റവും കുറഞ്ഞ വാങ്ങല്‍ വില 1,50,000 രൂപയാണ്. ലഭ്യമായ ആന്വിറ്റി മോഡുകള്‍ വര്‍ഷം തോറും വാര്‍ഷികവും ത്രൈമാസവും പ്രതിമാസവുമായാണ് തിരിച്ചിരിക്കുന്നത്.

Also Read : ഇഎംഐ തുകയുടെ വെറും 10% ഈ രീതിയില്‍ നിക്ഷേപിക്കൂ,ഭവന വായ്പയിലെ ചിലവുകള്‍ മുഴുവന്‍ തിരികെ നേടാം

പങ്കാളികളെ ചേര്‍ക്കാം

പങ്കാളികളെ ചേര്‍ക്കാം

മിനിമം ആന്വിറ്റി പ്രതിവര്‍ഷം 12,000 രൂപയാണ്. പരമാവധി വാങ്ങല്‍ വിലയ്ക്ക് പരിധിയില്ല. ആന്വിറ്റി നിരക്കിന്റെ വര്‍ദ്ധനവ് വഴി 5,00,000 രൂപയും അതിന് മുകളിലുള്ളതുമായ വാങ്ങല്‍ വിലയ്ക്ക് ഇന്‍സെന്റീവ് ലഭ്യമാണ്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ നോമിനിക്ക് മരണ ആനുകൂല്യം നല്‍കും. സാധാരണ പോളിസികളില്‍ ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നീ കുടുംബാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ ഇതില്‍ വിപുലമാക്കിയിട്ടുണ്ട്. ഒറ്റയ്‌ക്കോ രണ്ടുപേരുടെ പേരിലോ എടുക്കാമെന്ന വ്യവസ്ഥയില്‍ ഭര്‍ത്താവ്, ഭാര്യ, മക്കള്‍, കൊച്ചുമക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍, അവരുടെ മാതാപിതാക്കള്‍ എന്നിങ്ങനെ അടുത്ത ബന്ധുക്കളിലാരുമാകാം പങ്കാളി.

Also Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

പെന്‍ഷന്‍ തുക എത്ര ലഭിക്കുമെന്ന് നേരത്തേ അറിയാം

പെന്‍ഷന്‍ തുക എത്ര ലഭിക്കുമെന്ന് നേരത്തേ അറിയാം

മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍ പെന്‍ഷന്‍ തുക കൂടുതല്‍ കിട്ടും. മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കുന്നതു തന്നെ, തവണകളായോ ഒറ്റത്തവണയായോ ആകാം. പോളിസിയെടുത്ത് അടുത്ത മാസം മുതല്‍ പെന്‍ഷന്‍ കിട്ടിത്തുടങ്ങുന്ന രീതിയില്‍പ്പോലും 10 വ്യത്യസ്ത ഓപ്ഷനുകളില്‍ ഭാവിയിലെ പണലഭ്യത ക്രമീകരിക്കാം. ഭാവിയില്‍ എത്രയാണു പെന്‍ഷന്‍ ആയി കിട്ടുകയെന്നും മരണാനന്തരം അവകാശികള്‍ക്കു കിട്ടുകയെന്നും ഇപ്പോഴേ കൃത്യമായി അറിയാമെന്നത് ജീവന്‍ ശാന്തി പോളിസിയുടെ പ്രത്യേകതയാണ്.

Read more about: lic
English summary

Lic Jeevan Shanti Policy; know this newly launched luxurious LIC Policy and it's benefits | എല്‍ഐസി ജീവന്‍ ശാന്തി പോളിസി; പെന്‍ഷന്‍ തുക നേടാം ജീവിത കാലം മുഴുവന്‍!

Lic Jeevan Shanti Policy; know this newly launched luxurious LIC Policy and it's benefits
Story first published: Monday, August 30, 2021, 14:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X