ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഒരു പെണ്‍ കുഞ്ഞിന്റെ രക്ഷിതാവാണെങ്കില്‍ തീര്‍ച്ചയായും ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കകളുണ്ടാകും. അവളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍, വിവാഹം അങ്ങനെയങ്ങനെ...എന്നാല്‍ ഇനി ഈ ആശങ്കകള്‍ ഒക്കെ മാറ്റി വച്ച് സമാധാനത്തോടെ നിങ്ങള്‍ക്ക് മുന്നോട്ട് പോകാം. നിങ്ങള്‍ക്ക് കൂട്ടായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യുണ്ടാകും. പെണ്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എല്‍ഐസി പുറത്തുവിട്ടിരിക്കുന്നത്.

 

Also Read : എന്താണ് ഡീമാറ്റ് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാം?

എല്‍ഐസി കന്യാദാന്‍ പോളിസി

എല്‍ഐസി കന്യാദാന്‍ പോളിസി

എല്‍ഐസിയുടെ ഈ പുതിയ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ഭാവി സുരക്ഷിതമാക്കാം. ദിവസേന വെറും 130 രൂപാ വീതം മാറ്റി വായ്ക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടെങ്കില്‍ 27 ലക്ഷം രൂപ നേടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. യഥാര്‍ത്ഥത്തില്‍ പെണ്‍ കുട്ടികളുടേയും അവരുടെ സുരക്ഷിതമായ ഭാവിയും മുന്നില്‍ കണ്ടുകൊണ്ടാണ് എല്‍ഐസി കന്യാദാന്‍ പോളിസി ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ പോളിസി പ്രകാരം പോളിസി ഉടമ ദിവസേന 130 രൂപാ വീതമാണ് നിക്ഷേപം നടത്തേണ്ടത്. അതായത് പ്രതി വര്‍ഷം 47,450 രൂപ. പോളിസി കാലളവിന്റെ മൂന്ന് വര്‍ഷം കുറഞ്ഞുള്ള സമയം വരെയാണ് പ്രീമിയം നല്‍കേണ്ടത്.

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്‌കീം

പോളിസി കാലയളവ്

പോളിസി കാലയളവ്

25 വര്‍ഷമാണ് ഈ പോളിസിയുടെ കാലയളവ്. പോളിസി കാലയളവ് പൂര്‍ത്തിയാല്‍ പോളിസി ഉടമയ്ക്ക് 27 ലക്ഷം ലഭിക്കും. ഈ പോളിസിയെ സംബന്ധിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം പോളിസി ഉടമയുടെ പ്രായത്തെ സംബന്ധിച്ചുള്ളതാണ്. ഈ പോളിസിയില്‍ പങ്കാളിയാകുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 30 വയസ്സാണ്. നിക്ഷേപകന്റെ മകള്‍ക്ക് 1 വയസ്സ് പൂര്‍ത്തിയാവുകയും വേണം. പെണ്‍ കുട്ടിയുടെ വയസ്സിനനുസരിച്ച് പോളിസി കാലയളവിലും കുറവുണ്ടാകും.

Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും

പോളിസി നേട്ടങ്ങള്‍

പോളിസി നേട്ടങ്ങള്‍

പോളിസി ഉടമ, അതായത് പെണ്‍കുട്ടിയുടെ രക്ഷിതാവ് പോളിസി കാലയളവില്‍ മരണപ്പെട്ടാല്‍ പോളിസിയുടെ എല്ലാ പ്രീമിയങ്ങളും കമ്പനി നീക്കം ചെയ്യും. അതായത് തുടര്‍ന്ന് ഗഢുക്കളെല്ലാം എല്‍ഐസി നല്‍കും. പെണ്‍ കുട്ടിയ്ക്ക് 21 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ അവള്‍ക്ക് 11 ലക്ഷം രൂപ ലഭിക്കും. അതുകൂടാതെ രക്ഷിതാവ് മരണപ്പെടുന്ന സാഹചര്യത്തില്‍ എല്‍ഐസി ഉടന്‍ തന്നെ പോളിസി ഉടമയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കും. പോളിസി ഉടമയുടേത് അപകട മരണമാണെങ്കില്‍ അധിക 5 ലക്ഷം രൂപ കൂടി കുടുംബത്തിന് ലഭിക്കും.

Also Read : സിബില്‍ സ്‌കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ!

ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

ഈ എല്‍ഐസി പോളിസി വാങ്ങിക്കുന്നതിനായി നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, വിലാസം, വയസ്സ് തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈഫ് ഫോട്ടോ എന്നിവ ആവശ്യമാണ്. പ്രീമിയം തുക ചെക്കായോ, പണമായോ നല്‍കാവുന്നതാണ്. പെണ്‍ കുട്ടികളുടെ വിവാഹം മുന്നില്‍ കണ്ടുകൊണ്ടാണ് രാജ്യത്തെ പൊതു മേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ഈ പോളിസി അവതരിപ്പിച്ചിരിക്കുന്നത്.

Also Read : എന്താണ് 'സീക്രട്ട്' ബാങ്ക് അക്കൗണ്ട്? എങ്ങനെ ആരംഭിക്കാം? എങ്ങനെ ക്ലോസ് ചെയ്യാം?

പ്രീമിയം തുക

പ്രീമിയം തുക

എല്‍ഐസി കന്യാദാന്‍ പോളിസി പ്രകാരം നേരത്തേ പറഞ്ഞത് പോലെ പ്രതിദിനം 130 രൂപ പ്രീമിയം അടയ്ക്കണം. അതായത് പ്രതിമാസ പ്രീമിയം തുക 3,900 രൂപ. കുറഞ്ഞ പ്രീമിയം അടച്ചുകൊണ്ട് നിങ്ങള്‍ക്ക് ഈ പോളിസിയുടെ ആനുകൂല്യം നേടാനാകും. പ്രതിദിനം 130 രൂപ അടയ്ക്കുകയാണെങ്കില്‍, 25 വര്‍ഷത്തിനുശേഷം 27 ലക്ഷം നേടാം. നിക്ഷേപകന് ആദായ നികുതി നിയമം 1961 കീഴിലെ വകുപ്പ് 80 സി പ്രകാരമുള്ള നികുതി ഇളവും ലഭിക്കുന്നതാണ്.

Also Read : മുതിര്‍ന്ന പൗരന്മാര്‍ക്കായി ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങള്‍ - നേട്ടങ്ങള്‍ അറിയാം

3900 രൂപ മാസം നിക്ഷേപിച്ചാല്‍

3900 രൂപ മാസം നിക്ഷേപിച്ചാല്‍

22 വര്‍ഷത്തേക്ക് പ്രതിമാസം 3900 രൂപ പ്രീമിയം അടയ്ക്കണം. 22 വര്‍ഷത്തേക്ക് തുടര്‍ച്ചയായ പ്രീമിയം അടച്ച ശേഷം 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 27 ലക്ഷം രൂപ നല്‍കും. അതായത് പ്രീമിയം പേയ്മെന്റ് പൂര്‍ത്തിയായി 3 വര്‍ഷം കാത്തിരിക്കേണ്ടിവരും. ഈ പോളിസി ഇതില്‍ കൂടുതലോ കുറവോ പ്രീമിയത്തിലും എടുക്കുവാന്‍ സാധിക്കും. പ്രീമിയം അനുസരിച്ചായിരിക്കും കവറേജ് തുക നിശ്ചയിക്കുന്നത്.

Also Read : ക്രിസില്‍, വാല്യു റിസര്‍ച്ച് എന്നിവയുടെ 5 സ്റ്റാര്‍ റേറ്റിംഗ് ഉള്ള മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍ ഇവയാണ്!

എങ്ങനെ നിക്ഷേപിക്കാം?

എങ്ങനെ നിക്ഷേപിക്കാം?

അടുത്തുള്ള എല്‍ഐസി ഓഫീസിലോ എല്‍ഐസി ഏജന്റിനെയോ സമീപിച്ച് എല്‍ഐസി കന്യദാന്‍ പോളിസി വാങ്ങിക്കണമെന്ന് അറിയിക്കാം. പോളിസിയുടെ നയ നിബന്ധനകളും മറ്റ് വ്യവസ്ഥകളും വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എല്‍ഐസി കന്യദാന്‍ പോളിസിയില്‍ നിക്ഷേപിക്കാം.

Read more about: lic
English summary

LIC Kanyadaan Policy: Invest Rs 130 every day And earn Rs. 27 lakhs in 25 Years, Know How | ദിവസം 130 രൂപ നിക്ഷേപിച്ചാല്‍ നേടാം 27 ലക്ഷം! എല്‍ഐസിയുടെ ഈ പോളിസിയെക്കുറിച്ച് അറിയൂ

LIC Kanyadaan Policy: Invest Rs 130 every day And earn Rs. 27 lakhs in 25 Years, Know How
Story first published: Saturday, September 25, 2021, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X