എൽ‌ഐ‌സി പിഎംവിവിവൈ പെൻഷൻ പദ്ധതിയിൽ മാറ്റം: മാസം 10000 രൂപ വരെ പെൻഷൻ നേടാം, അറിയേണ്ട കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലിശ നിരക്കുകൾ കുറയ്ക്കുന്നതിനിടയിൽ, 2020 മാർച്ച് 31 ന് അവസാനിച്ച മുതിർന്ന പൗരന്മാർക്കുള്ള പ്രധാനമന്ത്രി വയാ വന്ദന യോജന പെൻഷൻ പദ്ധതി പുതുക്കി. 3 വർഷത്തേക്ക് കൂടിയാണ് പദ്ധതി നീട്ടിയിരിക്കുന്നത്. പദ്ധതി കൈകാര്യം ചെയ്യുന്ന എൽ‌ഐ‌സിയാണ് പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

 

എപ്പോൾ ചേരാം?

എപ്പോൾ ചേരാം?

ഈ പദ്ധതി ചൊവ്വാഴ്ച (മെയ് 26) മുതൽ മൂന്ന് സാമ്പത്തിക വർഷത്തേക്ക് ലഭ്യമാണ്. അതായത് 2023 മാർച്ച് വരെ നിങ്ങൾക്ക് പദ്ധതിയിൽ അംഗങ്ങളാകാമെന്ന് എൽ‌ഐ‌സി പ്രസ്താവനയിൽ പറഞ്ഞു. എൽ‌ഐ‌സി വെബ്‌സൈറ്റിൽ നിന്ന് ഓഫ്‌ലൈനിലും ഓൺ‌ലൈനിലും ഈ സ്കീം വാങ്ങാം. മൊത്തം 15 ലക്ഷം രൂപയാണ് നിക്ഷേപിക്കാൻ കഴിയുക. ഈ പദ്ധതി പ്രവർത്തിപ്പിക്കാൻ എൽ‌ഐ‌സിക്ക് മാത്രമേ അധികാരമുള്ളൂ. 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൌരന്മാർക്ക് പുതുക്കിയ റിട്ടേൺ നിരക്കിൽ പദ്ധതിയിൽ അംഗങ്ങളാകാം.

എങ്ങനെ ചേരാം?

എങ്ങനെ ചേരാം?

പ്ലാൻ വാങ്ങുന്നതിന് ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാം. ഓൺ‌ലൈൻ ഇടപാടിനായി, നിങ്ങൾക്ക് എൽഐസിയുടെ പോർട്ടലായ www.licindia.in സന്ദർശിക്കാം. പോളിസി കാലാവധി 10 വർഷമാണ്. ആദ്യ സാമ്പത്തിക വർഷത്തിൽ പ്രതിവർഷം 7.4% ആയി പെൻഷൻ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. പോളിസി കാലാവധിയുടെ മുഴുവൻ കാലയളവിനും 7.6 പലിശയും ലഭിക്കും. നിക്ഷേപ സമയത്ത് തന്നെ ഒരാൾക്ക് ‌പെൻ‌ഷൻ‌ മോഡ് തിരഞ്ഞെടുക്കാം, അതായത് പ്രതിമാസ, ത്രൈമാസ, അർ‌ദ്ധ വാർ‌ഷിക അല്ലെങ്കിൽ‌ വാർ‌ഷികം അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നതിനാണിത്.

പെൻഷൻ തുക

പെൻഷൻ തുക

മുതിർന്ന പൗരന്മാർക്ക് സ്കീമിൽ നിക്ഷേപിക്കുന്ന തുകയെ അടിസ്ഥാനമാക്കി പ്രതിമാസം 1,000 രൂപ മുതൽ പെൻഷൻ ലഭിക്കും. പരമാവധി പെൻഷൻ തുക പ്രതിമാസം 10,000 രൂപയായിരിക്കും. പെൻ‌ഷൻ ലഭിക്കുന്നയാൾ മരിച്ചാൽ അക്കൌണ്ട് ഉടമയുടെ നോമിനി അല്ലെങ്കിൽ‌ നിയമപരമായ അവകാശികൾക്ക് തുക നൽകും.

എൽ‌ഐ‌സി വരിക്കാരാണാ? തീർച്ചയായും അറിയണം, യെസ് ബാങ്ക് പ്രതിസന്ധി നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?എൽ‌ഐ‌സി വരിക്കാരാണാ? തീർച്ചയായും അറിയണം, യെസ് ബാങ്ക് പ്രതിസന്ധി നിങ്ങളെ ബാധിക്കുന്നത് എങ്ങനെ?

നിക്ഷേപം

നിക്ഷേപം

അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ പോളിസികൾക്കായി, ബാധകമായ പലിശ നിരക്ക് ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ സർക്കാർ അവലോകനം ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും. പ്രതിവർഷം 12,000 രൂപ പെൻഷനായി ലഭിക്കുന്നതിന് 1,56,658 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. പ്രതിമാസം 1000 രൂപ പെൻഷൻ തുക ലഭിക്കുന്നതിന് 1,62,162 രൂപ മിനിമം നിക്ഷേപം നടത്തണം. ത്രൈമാസ പെൻഷന് 1,61,074 രൂപ, അർദ്ധവാർഷിക പെൻഷന് 1,59,574 രൂപ എന്നിങ്ങനെയും നിക്ഷേപിക്കണം.

പെൻഷൻകാർ അറിഞ്ഞോ? മൂന്ന് മാസത്തെ പെൻഷൻ മുൻകൂട്ടി ലഭിക്കും, എന്ന് മുതൽ?പെൻഷൻകാർ അറിഞ്ഞോ? മൂന്ന് മാസത്തെ പെൻഷൻ മുൻകൂട്ടി ലഭിക്കും, എന്ന് മുതൽ?

വായ്പ

വായ്പ

ഈ സ്കീമിന് കീഴിൽ ഒരാൾക്ക് ലഭിക്കുന്ന പരമാവധി പെൻഷൻ പ്രതിമാസം 9,250 രൂപയാണ്. മൂന്ന് പോളിസി വർഷങ്ങൾക്ക് ശേഷം നിക്ഷേപത്തിന്റെ 75 ശതമാനം വരെ വായ്പയും പോളിസി അനുവദിക്കുന്നുണ്ട്. സ്വന്തം അല്ലെങ്കിൽ പങ്കാളിയുടെ ഏതെങ്കിലും ഗുരുതരമായ / അസുഖത്തിന് ചികിത്സയ്ക്കായി ഈ സ്കീമിൽ നിന്ന് നേരത്തെ തന്നെ പണം പിൻവലിക്കാവുന്നതാണ്.

ബാങ്കിലോ എടിഎമ്മിലോ പോകേണ്ട, ക്ഷേമ പെൻഷനും സ്കോളർഷിപ്പും ഇനി പോസ്റ്റ്മാൻ വീട്ടിലെത്തിക്കുംബാങ്കിലോ എടിഎമ്മിലോ പോകേണ്ട, ക്ഷേമ പെൻഷനും സ്കോളർഷിപ്പും ഇനി പോസ്റ്റ്മാൻ വീട്ടിലെത്തിക്കും

English summary

LIC Pension Scheme: Pradhan Mantri Vaya Vandana Yojana Features And Benefits | എൽ‌ഐ‌സി പെൻഷൻ പദ്ധതിയിൽ മാറ്റംം: മാസം 10000 രൂപ വരെ പെൻഷൻ നേടാം

Pradhan mantri Vaya Vandana Yojana Pension Scheme for Senior Citizens, which ended on March 31, 2020, was renewed while reducing interest rates. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X