എൽ‌ഐ‌സി പെൻഷൻ പദ്ധതി, എസ്‌ബി‌ഐ സ്പെഷ്യൽ എഫ്ഡി: നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിർന്ന പൗരന്മാർ പ്രധാനമായും വിരമിക്കലിനു ശേഷമുള്ള അവരുടെ പതിവ് ചെലവുകൾക്കായി സ്ഥിര നിക്ഷേപം അല്ലെങ്കിൽ ആന്വിറ്റി സ്കീമുകളെയാണ് ആശ്രയിക്കാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം ഒരു സ്പെഷ്യൽ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിരുന്നു. മുതിർന്ന പൗരന്മാർക്ക് രാജ്യത്തൊട്ടാകെ പലിശനിരക്ക് കുറയുന്ന നിലവിലെ സാഹചര്യത്തിൽ ഉയർന്ന പലിശനിരക്ക് നൽകുന്നതിനായിരുന്നു എസ്‌ബി‌ഐയുടെ പദ്ധതി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അടുത്തിടെ പ്രധാൻ മന്ത്രി വയാ വന്ദന യോജനയുടെ പലിശനിരക്കും പരിഷ്കരിച്ചു. 2017 ൽ ആരംഭിച്ച മുതിർന്ന പൗരന്മാർക്കായുള്ള പെൻഷൻ പദ്ധതിയാണിത്.

പ്രധാൻ മന്ത്രി വയാ വന്ദന യോജന (പി‌എം‌വി‌വിവൈ)
 

പ്രധാൻ മന്ത്രി വയാ വന്ദന യോജന (പി‌എം‌വി‌വിവൈ)

നേരത്തെ 2020 മാർച്ച് 31ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പി‌എം‌വി‌വിവൈ 2023 മാർച്ച് വരെ നീട്ടി. പുതിയ പി‌എം‌വി‌വൈ പദ്ധതിയിലെ ഏറ്റവും വലിയ മാറ്റം ഈ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക വർഷത്തിലും മാറിക്കൊണ്ടിരിക്കും എന്നതാണ്. ഈ പെൻഷൻ പദ്ധതിക്ക് 10 വർഷത്തെ കാലാവധിയുണ്ട്. നിങ്ങൾക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പെൻഷൻ രീതികൾ തിരഞ്ഞെടുക്കാം.

പ്രധാൻ മന്ത്രി വയാ വന്ദന യോജന, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: ഇവയിൽ മികച്ച നിക്ഷേപം ഏത്?

പലിശ നിരക്ക്

പലിശ നിരക്ക്

2021 മാർച്ച് 31 ന് മുമ്പ് നിങ്ങൾ പി‌എം‌വി‌വൈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, സർക്കാർ പ്രതിമാസം 7.4% പലിശ നിരക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിങ്ങൾ വാർഷിക പെൻഷൻ മോഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ, പത്തുവർഷത്തെ മുഴുവൻ കാലയളവിലും നിങ്ങൾക്ക് പ്രതിവർഷം 7.66% ലഭിക്കും. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾക്ക് - FY2021-22, FY2022-23 - ഓരോ സാമ്പത്തിക വർഷത്തിൻറെയും തുടക്കത്തിൽ പലിശ നിരക്ക് പ്രഖ്യാപിക്കും.

പെൻഷൻ തുക

പെൻഷൻ തുക

പി‌എം‌വിവി‌വൈയിൽ‌ നിക്ഷേപിക്കാൻ‌ കഴിയുന്ന പരമാവധി നിക്ഷേപം മുതിർന്ന പൗരന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പി‌എം‌വി‌വൈയിൽ പ്രതിമാസ പെൻഷൻ ഒരാൾക്ക് 9,250 രൂപയാണ്. രണ്ട് പങ്കാളികളും 60 വയസ്സിന് മുകളിലുള്ളവരാണെങ്കിൽ, 30 ലക്ഷം രൂപ മുതൽമുടക്കി പരമാവധി 18,500 രൂപ പെൻഷൻ നേടാൻ കഴിയും.

എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വീണ്ടും കുറച്ചു, ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ ഇതാ

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

മെഡിക്കൽ അത്യാഹിതങ്ങളിൽ നേരത്തെയുള്ള പിൻവലിക്കൽ അനുവദനീയമാണ്. പെൻഷനർ അല്ലെങ്കിൽ പങ്കാളിക്ക് മാരകമായ അസുഖമോ ഗുരുതരമായ രോഗമോ ഉണ്ടെങ്കിൽ, കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കൽ അനുവദനീയമാണ്. അത്തരം സാഹചര്യങ്ങളിൽ, വാങ്ങൽ വിലയുടെ 98% പോളിസി ഹോൾഡർമാർക്ക് തിരികെ നൽകും.

എസ്‌ബി‌ഐയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷ വാർത്ത! കൊറോണ വൈറസ് ചികിത്സയും ഇൻഷുറൻസിൽ

എസ്‌ബി‌ഐ വീ കെയർ എഫ്ഡി പദ്ധതി

എസ്‌ബി‌ഐ വീ കെയർ എഫ്ഡി പദ്ധതി

എസ്‌ബി‌ഐ വീ കെയർ ഡിപ്പോസിറ്റ്, മുതിർന്ന പൗരന്മാർക്ക് അവരുടെ ടേം ഡെപ്പോസിറ്റുകളിൽ 30 ബേസിസ് പോയിൻറ് അധിക പലിശ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അത്തരം നിക്ഷേപങ്ങളുടെ കാലാവധി കുറഞ്ഞത് 5 വർഷമെങ്കിലും ആയിരിക്കണം. നിലവിൽ ബാങ്ക് 6.2 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതിയെക്കാൾ കുറവാണ്. പ്രത്യേക എഫ്ഡി സ്കീം അധിക നികുതി ആനുകൂല്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.

സമയ പരിധി

സമയ പരിധി

ഒരാൾക്ക് കുറഞ്ഞത് അഞ്ച് വർഷവും പരമാവധി 10 വർഷവും എസ്‌ബി‌ഐ വെകെയർ എഫ്ഡി സ്കീമിൽ നിക്ഷേപിക്കാം. സ്കീമിന് കീഴിൽ എഫ്ഡി നേരത്തേ പിൻവലിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, നിക്ഷേപത്തിന് ലഭിക്കുന്നത് 5.8 ശതമാനം പലിശനിരക്ക് മാത്രമായിരിക്കും. എസ്‌ബി‌ഐ വീ കെയർ എഫ്ഡി പദ്ധതിയിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കൾക്ക് ഡിസംബർ 31 വരെ സമയമുണ്ട്. അറുപതും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ പദ്ധതിക്ക് അർഹതയുള്ളൂ.

English summary

LIC Pension Scheme, SBI Special FD: Which would you choose? | എൽ‌ഐ‌സി പെൻഷൻ പദ്ധതി, എസ്‌ബി‌ഐ സ്പെഷ്യൽ എഫ്ഡി: നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

Senior citizens mainly rely on fixed deposit or annuity schemes for their regular post-retirement expenses. Read in malayalam.
Story first published: Sunday, September 20, 2020, 15:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X