കോവിഡ് 19; ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ ലഘൂകരിച്ച് എല്‍ഐസി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിലും ഉപയോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചതെങ്കില്‍ മരണം തെളിയിക്കുന്നതിനായി പകരം ഏത് രേഖയും സമര്‍പ്പിക്കാമെന്ന് മെയ് 7ന് എല്‍ഐസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 
കോവിഡ് 19; ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ ലഘൂകരിച്ച് എല്‍ഐസി

ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ പെട്ടെന്ന് ക്ലെയിമുകള്‍ കാലതാമസമില്ലാതെ തീര്‍പ്പാക്കുന്നതിനാണിത്. മുനിസിപ്പല്‍ മരണ സര്‍ട്ടിഫിക്കറ്റിന് ബദലായി മരണ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സമ്മറി അല്ലെങ്കില്‍ ഡെത്ത് സമ്മറി തുടങ്ങിയവയും ക്ലെയിമിനായി അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. മരണം സംഭവിച്ചിരിക്കുന്ന കൃത്യമായി തീയ്യതിയും സമയവും ഇതില്‍ ഉള്‍പ്പെട്ടിരിക്കണം.

ഗവണ്‍മെന്റ്, ഇഎസ്‌ഐ, ആംഡ് ഫോഴ്്‌സസ്, കോര്‍പ്പറേറ്റ് ആശുപത്രികള്‍ എന്നിവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളായിരിക്കണം അത്. അതില്‍ എല്‍ഐസി ക്ലാസ് വണ്‍ ഓഫീസറോ, ഡവലപ്‌മെന്റ് ഓഫീസറോ ഒപ്പ് വച്ചിരിക്കണം. ഒപ്പം മൃതശരീരം ദഹിപ്പിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതാണ്. മുനിസിപ്പല്‍ ഭരണകൂടം നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റാണ് മറ്റ് സാഹചര്യങ്ങളില്‍ ആവശ്യപ്പെടുന്നത്.

1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട് — അറിയേണ്ടതെല്ലാം

മൂലധന ആദായമുള്ള ആന്വുറ്റികളില്‍ 2021 ഒക്ടോബര്‍ 31 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എല്‍ഐസി അറിയിച്ചിട്ടുണ്ട്. മറ്റ് സാഹചര്യങ്ങളില്‍ ഇമെയില്‍ വഴിയും ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപ്പെടും. വീഡിയോ കാള്‍ മുഖേനയും ലൈഫ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള സംവിധാനം എല്‍ഐസി അവതരിപ്പിച്ചിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ സേവനം നല്‍കുന്ന ബ്രാഞ്ചിലെത്തി ക്ലെയിം തീര്‍പ്പാക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഉപയോക്താക്കളുടെ പ്രയാസങ്ങള്‍ പരിഗണിച്ച് ക്ലെയിമുകള്‍ക്കായുള്ള രേഖകള്‍ അടുത്തുള്ള ബ്രാഞ്ചില്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് എല്‍ഐസി നേരത്തെ ഉപയോക്താക്കളെ അറിയിച്ചിരുന്നു.

9,000 രൂപയുടെ പ്രതിമാസ നിക്ഷേപം നടത്തൂ; സമ്പാദ്യമായി നേടാം 1.11 കോടി

വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കല്‍ നടത്തുന്നതിനായി ഓണ്‍ലൈന്‍ നെഫ്റ്റ് സംവിധാനവും ഉപഭോക്തൃ പോര്‍ട്ടലിലൂടെയുള്ള ഇടപാടുകളും എല്‍ഐസി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ജീവനക്കാര്‍ക്കും എല്‍ഐസി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും എല്‍ഐസി ജീവനക്കാര്‍ക്ക് പൊതു അവധിയാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5.30 വരെയാണ് പ്രവര്‍ത്തന സമയം.

Read more about: lic
English summary

LIC relaxes policy claim procedures due to covid |കോവിഡ് 19; ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ ലഘൂകരിച്ച് എല്‍ഐസി

LIC relaxes policy claim procedures due to covid
Story first published: Sunday, May 9, 2021, 12:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X