എൽഐസിയുടെ നിക്ഷേപ മാർഗങ്ങൾ എന്നും ജനകീയമാണ്. സർക്കാർ പിന്തുണയും വിശ്വാസ്യതയും എൽഐസി പോളിസികൾക്ക് വലിയ സ്വീകാര്യത നൽകുന്നു, രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയെന്നതും വലിയ ശ്രംഖലയും എൽഐസിയെ ജനങ്ങളോട് അടുപ്പിക്കുന്നു. വിരമിക്കലിന് ശേഷം ജീവിതം സുരക്ഷിതമാക്കാന്‍ നിരവധി പോളിസികള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. റിട്ടേണിനൊപ്പം നികുതിയിളവുകളും ലഭിക്കുന്ന പോളിസികൾ നിക്ഷേപകര്‍ക്ക് പ്രയോജനമാണ്. ഒറ്റതവണ മാത്രം പ്രീമിയം അടച്ച് ചേരാവുന്ന പോളിസികളും നിലവിലുണ്ട്. എല്‍ഐസിയുടെ സരള്‍ പെന്ഷന് യോജന അത്തരത്തിലുള്ള പോളിസിയാണ്. ഒറ്റതവണ അടവിലൂടെ ലഭിക്കുന്ന മാസ പെന്‍ഷനാണ് പോളിസിയുടെ ആകര്‍ഷണം. പോളിസി ഉടമയ്ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 12000 രൂപ പെന്‍ഷനായി ലഭിക്കും.

പർച്ചേസ് വിലയായി ഒരു നിശ്ചിത തുക നൽകി കൊണ്ട് ഭാവിയിലേക്ക് സ്ഥിരവരുമാനം നേടാമെന്നതാണ് പദ്ധതിയുടെ ആകർഷണീയ. ഒറ്റത്തവണ അടയ്ക്കുന്ന തുകയ്ക്കനുസരിച്ച് നിശ്ചിത കാലയളവിൽ ഒരു തുക നിക്ഷേപകന് ലഭിക്കും. 12000 എന്നത് വർഷത്തിൽ ലഭിക്കാവുന്ന ചുരുങ്ങിയ ആന്വുറ്റി തുകയാണ്. ആന്വുറ്റി തരവും പോളിസി ഉപഭോക്താവിന്റെ പ്രായവും അനുസരിച്ചാകും പർച്ചേസ് വില നിശ്ചയിതക്കുന്നത്. ഒറ്റത്തവണ പ്രീമിയം അടച്ച ശേഷം നിക്ഷേപകന് രണ്ട് ആന്വുറ്റി തിരഞ്ഞെടുപ്പുകള്‍ എൽഐസി വാഗ്ദാനം ചെയ്യുന്നു. ലൈഫ് ആന്വുറ്റിയും ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Also Read: ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?

ആദ്യ ഓപ്ഷനായ ലൈഫ് ആന്വുറ്റി വ്യക്തികൾക്ക് അനുയോജ്യമായ രീതിയാണ്. ലൈഫ് ആന്വുറ്റി തിരഞ്ഞെടുത്താല്‍ നിക്ഷേപകന് മരണം വരെ ആന്വുറ്റി തുക ലഭിക്കും. നിക്ഷേപകന് മരണപ്പെട്ടാല്‍ 100 ശതമാനം പര്‍ച്ചേസ് വില നിക്ഷേപകന്റെ നോമിനിക്ക് തിരികെ ലഭിക്കും. ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റി എന്നത് ദമ്പതികള്‍ക്കായുള്ള നിക്ഷേപ മാര്‍ഗമാണ്. നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് ആന്വുറ്റി തുക ലഭിക്കും. രണ്ടു പേരുടെയും മരണ ശേഷം പര്‍ച്ചേസ് വിലയുടെ നൂറ് ശതമാനം നോമിനിക്ക് കൈമാറും.
ആർക്കൊക്കെ പദ്ധതിയിൽ ചേരാം.
Also Read: ഇനി കൈ പൊള്ളേണ്ട; തകര്‍ച്ചയിലും സമ്പാദ്യം പിടിച്ചു നിര്‍ത്താന്‍ ഇവിടെ നിക്ഷേപിക്കാം

40നും 80നും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാരായ ഏതൊരാൾക്കും എല്‍ഐസി സരള്‍ പെന്ഷന് യോജനയില്‍ ചേരാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ നിക്ഷേപകന്റെ താല്പര്യമനുസരിച്ച് ആന്വുറ്റി തിരഞ്ഞെടുക്കാം.
ചുരുങ്ങിയ ആന്വുറ്റി മാസത്തില്‍ 1000 രൂപയായോ വര്‍ഷത്തില്‍ 12000 രൂപയായോ നിശ്ചയിച്ച് പോളിസിയില്‍ ചേരാം. ചുരുങ്ങിയ ത്രൈമാസ ആന്വുറ്റി 3000 രൂപവും ചുരുങ്ങിയ അർധ വാർഷിക ആന്വുറ്റി 6000 രൂപവുമാണ്. ചുരുങ്ങിയ പര്‍ച്ചേസ് വില തിരഞ്ഞെടുക്കുന്ന ആന്വുറ്റിക്ക് അനുസരിച്ചായിരിക്കും. ഉയര്‍ന്ന പര്‍ച്ചേസ് വിലയ്ക്ക് നിയന്ത്രണമില്ല.
Also Read: വീട് വെക്കേണ്ടത് ഏത് പ്രായത്തിൽ; ചെലവ് ചുരുക്കാൻ ഈ വഴികൾ

പോളിസിയില്‍ ചേര്‍ന്ന് ആറ് മാസത്തിന് ശേഷമാണ് സറണ്ടര്‍ ചെയ്യാൻ സാധിക്കുക. ഭാര്യയ്ക്കോ മക്കള്‍ക്കോ ഗുരുതര രോഗം ബാധിച്ചത് എല്‍ഐസിയെ ബോധിപ്പിച്ചാല്‍ സറണ്ടര്‍ ചെയ്യാന്‍ അനുവദിക്കും. ആറ് മാസത്തിന് ശേഷം വായ്പയെടുക്കാനും അനുവദിക്കും. വാര്‍ഷിക ആന്വുറ്റി തുകയുടെ അമ്പത് ശതമാനത്തില്‍ കുറവ് തുക മാത്രമെ വായ്പ അനുവദിക്കുന്നുളളൂ. പോളിസിയ്ൽ ചേർന്ന ശേഷം നിക്ഷേപകന് താല്പര്യപ്പെടുന്നില്ലെങ്കില് 15ന് ദിവസത്തിന് ശേഷം കമ്പനിക്ക് പോളിസി തിരികെയേല്‍പ്പിക്കാം. ഓണ്‍ലൈനിൽ എടുത്ത പോളിസിയാണെങ്കില്‍ 30 ദിവസത്തെ സാവകാശം ലഭിക്കും. എൽഐസി ഏജന്റ് വഴിയും എൽഐസി ബ്രാഞ്ച് ഓഫീസ് വഴിയും ഔദ്യോഗിക വൈബ്സൈറ്റ് വഴി ഓണ്‍ലൈനായും എല്‍ഐസിയുടെ സരള്‍ പെന്ഷന് യോജനയിൽ ചേരാൻ സാധിക്കും