സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കമണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. അതായത് ഇതുവരേക്കും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത എസ്ബിഐ ഉപയോക്താവിന് സര്‍ക്കാരില്‍ നിന്നുള്ള ഡയറക്ട് ബാങ്ക് ട്രാന്‍സ്ഫര്‍ അഥവാ ഡിബിടി ലഭിക്കുകയില്ല.

 

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യൂ

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പില്ല എങ്കില്‍ ഡിബിടി വഴിയുള്ള സര്‍ക്കാര്‍ സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും ഉപയോക്താക്കള്‍ക്ക് ലഭിക്കുകയില്ലെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു.

മാസം പതിനായിരം രൂപ മാറ്റി വയ്ക്കാനുണ്ടോ? ഈസിയായി കോടികളുണ്ടാക്കാം, വഴികൾ ഇതാ..

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം രാജ്യത്തെ എല്ലാ ജനങ്ങളും അവരുടെ ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ല. ഡിബിടി വഴി സര്‍ക്കാര്‍ സബ്‌സിഡി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരാണ് നിര്‍ബന്ധമായും ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടത്.

മാസം പതിനായിരം രൂപ മാറ്റി വയ്ക്കാനുണ്ടോ? ഈസിയായി കോടികളുണ്ടാക്കാം, വഴികൾ ഇതാ..

യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയുവാന്‍ സാധിക്കും.

റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!

വെബ്‌സൈറ്റില്‍ കയറി ആധാര്‍കാര്‍ഡ് ബാങ്ക് അക്കൗണ്ട് ലിങ്കിംഗ് സ്റ്റാറ്റസ് പരിശോധിക്കാം. ലിങ്ക് ചെയ്തില്ല എങ്കില്‍ ഇതേ മാര്‍ഗത്തില്‍ ഉപയോക്താവിന് ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്് ചെയ്യാവുന്നതാണ്.
എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും എളുപ്പത്തില്‍ ആധാര്‍ ലിങ്കിംഗ് ചെയ്യാവുന്നതാണ്.

Read more about: sbi
English summary

link your aadhar card with sbi savings account to get government benefits |സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യൂ

link your aadhar card with sbi savings account to get government benefits
Story first published: Wednesday, May 19, 2021, 19:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X