വരാനിരിക്കുന്നത് ഇരട്ടി പിഴ; പാൻ കാർഡിനെ ആധാറുമായി ലിങ്ക് ചെയ്തില്ലേ; ഇനി ദിവസങ്ങളില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാടുകളിലെ സുതാര്യതയ്ക്കായി ആദായ നികുതി വകുപ്പ് പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. നിരവധി തവണ കാലാവധി നീട്ടിയെങ്കിലും നിരവധി പാൻ കാർഡ് ഉടമകൾ ഇനിയും ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് 2022 മാർച്ച് 31ന് അവസാനിച്ച കാലാവധി ഒരു വർഷത്തേക്ക് നീട്ടിയത്. പിഴയോടെയാണ് ഇപ്പോൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. ഇനിയും പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇതാണ് മികച്ച സമയം. ജൂൺ 30 ന് ശേഷം ആധാർ പാൻ ലിങ്ക് ചെയ്യാനുള്ള പിഴ തുക ഇരട്ടിയാവുകയാണ്.

 

എത്രയാകും പിഴ

എത്രയാകും പിഴ

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2022 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇത് ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇത് പ്രകാരം 2023 മാര്‍ച്ച് 31 വരെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. എന്നാല്‍ ഇക്കാലയളവില്‍ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് കാര്‍ഡ് ഉടമയക്ക് അധിക ബാധ്യതയാണ്. ജൂണ്‍ 30 വരെ 500 രൂപയാണ് ഇതിനുള്ള പിഴയായി ഈടാക്കുന്നത്. ഇതിന് ശേഷം ജൂലായ് ഒന്ന് മുതല്‍ പിഴ 1,000 രൂപയായി ഉയരും. ഇതിനാല്‍ ജൂണ്‍ മാസത്തില്‍ തന്നെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതാകും നല്ലത്.

Also Read: ദിവസവും 167 രൂപ എടുത്തുവെച്ചോളൂ മാസം 1 ലക്ഷം രൂപ വരുമാനം നേടാം; അറിയാം കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതി

പ്രവർത്തന രഹിതമാകും പാൻ

പ്രവർത്തന രഹിതമാകും പാൻ

2023 മാര്‍ച്ച് 31നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ഇത് നിര്‍ബന്ധമാക്കിയ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുക, ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കാതാകും. ആദായ നികുതി നിയമ പ്രകാരം 2017 ജൂലായ് 1 മുതലാണ് പാന്‍ നിര്‍ബന്ധമാക്കിയത്. പാന്‍ കാര്‍ഡ് ഇല്ലാത്തതിന് സെക്ഷന്‍ 272ബി പ്രകാരം ആദായ നികുതി വകുപ്പ് 10,000 രൂപ പിഴ ചുമത്തുന്നുണ്ട്.

Also Read: പലിശ വരുമാനം 5,000 രൂപ കടന്നോ; ആദായ നികുതി പിടിവീഴും; അറിഞ്ഞിരിക്കേണ്ടവ

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നത്

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നത്

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ നിരവധി സൗകര്യങ്ങള്‍ ആദായ നികുതി വകുപ്പ് ഒരുക്കിയിട്ടുണ്ട്. ആദായ നികുതി ഇ- ഫയലിംഗ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ ആധാറുമായി ബന്ധിപ്പിക്കാം. എന്‍എസ്ഡിഎല്‍ ഓഫീസുകളില്‍ നേരിട്ടെത്തിയും നടപടി പൂര്‍ത്തിയാക്കാം. എന്നാൽ ഇനി ലിങ്ക് ചെയ്യാനൊരുങ്ങുന്നവർ പിഴ തുക ചെലാൻ അടച്ച് 4-5 ദിവസത്തിന് ശേഷമാണ് ആധാർ ലിങ്ക് ചെയ്യാൻ ശ്രമിക്കണ്ടത്. ഇതിനുള്ള വഴികളിതാ.

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം

ആദായ നികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നവരാണെങ്കില്‍ പാന്‍ ആധാര്‍ നേരത്തെ ബന്ധിപ്പിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് 'പ്രൊഫൈല്‍ സെറ്റിംഗ്‌സില്‍' പരിശോധിച്ചാല്‍ ലിങ്ക് ചെയ്തിട്ടോയെന്ന് മനസിലാകും. അല്ലാത്തവർ www.incometax.gov.in ല്‍ കയറി ലിങ്ക് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. പാന്‍, ആധാര്‍ നമ്പര്‍, പേര്, മൊബൈല്‍ നമ്പര്‍ നല്‍കി പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം.

Also Read: ഈ നികുതിയിളവുകൾ കിട്ടിയിട്ടുണ്ടോ? ജാഗ്രത വേണം, ഇല്ലെങ്കിൽ തിരിച്ചടി നേരിടും!

എസ്എംഎസ്

കേന്ദ്രപ്രത്യക്ഷ നികുതി ബോര്‍ഡ് നല്‍കിയ 567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചും ലിങ്കിംഗ് പൂര്‍ത്തിയാക്കാം. ഇതിനായാ UIDPAN എന്ന് ടൈപ്പ് ചെയ്ക് സ്‌പേസ് ഇട്ട ശേഷം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കി സ്‌പേസ് ഇട്ട് 10 അക്ക പാന്‍ നമ്പര്‍ നല്‍കി എംഎംഎസ് അയക്കുകയാണ് വേണ്ടത്. UIDPAN

Read more about: pan card aadhar card income tax
English summary

Link Your PAN Card With Aadhar Before June 30 To Escape From The Double Penalty

Link Your PAN Card With AADHAR Before June 30 To Escape From The Double Penalty
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X