'ഹൃഥിക്' എന്ന വന്‍മരം വീണു; ഇനി തെളിയുന്നത് 'ഭാരത്' ഓഹരികളുടെ സമയം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ കടുത്ത ചാഞ്ചാട്ടമാണ് അനുഭപ്പെടുന്നത്. നിരവധി ആഗോള, ആഭ്യന്തര ഘടകങ്ങള്‍ വിപണിയില്‍ പ്രതികൂലമായി വര്‍ത്തിക്കുന്നുണ്ട്. പണപ്പെരുപ്പ ഭീഷണിയും പലിശ നിരക്ക് വര്‍ധനയുടെ ആശങ്കകളും ഒരു വശത്ത് ശക്തമായി തുരുമ്പോള്‍ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന്റെ മുറുമുറുപ്പുകള്‍ ചൈനയിലും അമേരിക്കയില്‍ നിന്നും മെല്ലെ ഉയരുന്നുമുണ്ട്. എന്നാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ വിപണിയിലെ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ മികച്ച ഓഹരികള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമായി വിനിയോഗിക്കുന്നു.

 

പോര്‍ട്ട്‌ഫോളിയോ

കൂടാതെ ചില നിക്ഷേപകര്‍ പോര്‍ട്ട്‌ഫോളിയോ പുതുക്കാനുളള അവസരമായും സമീപകാല തിരുത്തലുകളെ ഉപയോഗിക്കുന്നുണ്ട്. അടിസ്ഥാനപരമായി മികച്ചതും സാമ്പത്തികാടിത്തറ ഭദ്രമായ കമ്പനികള്‍ക്ക് പ്രതിസന്ധികളെ തരണം ചെയ്യാനും മുന്നോട്ട് നീങ്ങാനും സാധിക്കും. മുന്‍കാലങ്ങളിലെ പ്രതികൂല സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളത് എത്രയോ ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. ഇത്തരത്തില്‍ പ്രതിസന്ധി ഘട്ടത്തില്‍ മികവ് തെളിയിച്ചിട്ടുള്ള ഓഹരികളെ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് 'ഭാരത്' (BHARATH) ഓഹരികളെ പരിഗണിക്കാവുന്നതാണ്.

Also Read: ഐടിസിയില്‍ 'ഗോള്‍ഡന്‍ ക്രോസ്' തെളിഞ്ഞു; ഇനി വിപണിയെ കൂസാതെ 400-ലേക്ക് കയറ്റം!

ബിഎന്‍പി

പ്രമുഖ ധനകാര്യ, ബ്രോക്കറേജ് സ്ഥാപനമായ ബിഎന്‍പി പരിബാസ് ആണ് തെരഞ്ഞെടുത്ത കമ്പനികളുടെ പേരിന്റെ ആദ്യാക്ഷരം ചേര്‍ത്ത് 'ഭാരത്' എന്ന ഓഹിക്കൂട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ എന്നീ കമ്പനികളെയാണ് ഭാരത് ഓഹരികളെന്ന് വിശേഷിപ്പിച്ചത്. നിലവില്‍ ഈ ഓഹരിക്കൂട്ടത്തില്‍ റിലയന്‍സ് മാത്രമാണ് ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ നേട്ടമുണ്ടാക്കിയത്. 6 ശതമാനം. എന്നാല്‍ മറ്റ് ഓഹരികള്‍ തിരുത്തല്‍ നേരിട്ട് താഴേക്കിറങ്ങി നില്‍ക്കുകയാണ്.

ഭാരത്

ഭാരത് ഓഹരികളിലെ അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ഓഹരികള്‍ 23 ശതമാനം തിരുത്തല്‍ നേരിട്ടു. സമാനമായി ടിസിഎസും എച്ച്ഡിഎഫ്‌സി ബാങ്കും 2022-ല്‍ ഇതുവരെയായി 14 ശതമാനം ഇറങ്ങി. ഏഷ്യന്‍ പെയിന്റ്‌സ് 9 ശതമാനവും വീഴ്ച രേഖപ്പെടുത്തി. ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, എയര്‍ടെല്‍ ഓഹരികള്‍ നേരിയ തോതിലും നഷ്ടം കുറിച്ചു. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളേക്കാള്‍ ദീര്‍ഘകാലയളവില്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മുന്നേറാന്‍ സാധിക്കുമെന്ന് വിപണി വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

Also Read: വിപണിയിലെ 'പേമാരി' മുൻകൂട്ടി കണ്ടു; 2 ഇന്ത്യൻ ഓഹരികൾ തുറുപ്പുച്ചീട്ടാക്കി ക്രിസ് വുഡ് - ആകാംക്ഷയോടെ നിക്ഷേപകർ

വിപണിയില്‍

വിപണിയില്‍ അടുത്തിടെ നേരിട്ട തിരുത്തലില്‍ ഭാരത് ഓഹരികള്‍ ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. 4-5 വര്‍ഷത്തേക്കുള്ള ദീര്‍ഘകാലയളവിലെ ലക്ഷ്യം കണക്കക്കി ഈ ഓഹരികള്‍ വാങ്ങിക്കാമെന്ന് ഐഡിബിഐ കാപിറ്റലിന്റെ റിസര്‍ച്ച് വിഭാഗം മേധാവി എകെ പ്രഭാകര്‍ ചൂണ്ടിക്കാട്ടി. വിപണിയില്‍ ദ്രുതഗതിയിലുള്ള റാലി ഹ്രസ്വകാലയളവില്‍ ഉണ്ടാകാന്‍ സാധ്യതിയില്ല. അതിനാല്‍ മികച്ച ഓഹരികളില്‍ ഘട്ടംഘട്ടമായി നിക്ഷേപം നടത്താമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ എന്നിവ ശക്തമായ ബുള്ളിഷ് പ്രവണത കാണിക്കുന്ന ഓഹരികളാണെന്നും അടുത്തിടെ നേരിട്ട തിരുത്തലോടെ അവന്യൂ സൂപ്പര്‍മാര്‍ട്ട് ആകര്‍ഷകമായ നിലവാരത്തിലേക്ക് എത്തിയെന്നും പ്രഭാകര്‍ സൂചിപ്പിച്ചു.

ടെലികോം

ടെലികോം, ഓയില്‍, റീട്ടെയില്‍, കണ്‍സംപ്ഷന്‍, ഐടി, ബാങ്കിംഗ്, എഫ്എംസിജി എന്നീ മേഖലകള്‍ ചേരുന്നതാണ് ഭാരത് ഓഹരിക്കൂട്ടം എന്നത് ഇവയുടെ സവിശേഷത വര്‍ധിപ്പിക്കുന്നു എന്ന് റെലിഗേര്‍ ബ്രോക്കിങ്ങിന്റെ റിസര്‍ച്ച് തലവന്‍ അജിത് മിശ്ര ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഘട്ടങ്ങളില്‍ ലാര്‍ജ് കാപ് ഓഹരികളിലാണ് നിക്ഷേപിക്കേണ്ടത് എന്ന നിക്ഷേപ തത്വമാണ് ഇത് വെളിവാക്കുന്നത്. ആകര്‍ഷകമായ നിലവാരം, വിശ്വസ്തത നേടിയ ബ്രാന്‍ഡ്, ആരോഗ്യകരമായ പ്രവര്‍ത്തനലാഭം, ശക്തമായ സാമ്പത്തികാടിത്തറ ഈ ഓഹരികളെ ദീര്‍ഘകാല നിക്ഷേപത്തിന് അര്‍ഹരാക്കുന്നു.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് എന്നിവ ശക്തമായ ബുള്ളിഷ് ഓഹരികളാണ്. ഹിന്ദുസ്ഥാന്‍ യൂണിലെവറിന്റെ ലാഭമാര്‍ജിനില്‍ ചെറിയ ആശങ്കയും അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ വാല്യൂവേഷന്‍ ഉയര്‍ന്നതാണെന്ന അഭിപ്രായമുണ്ടെങ്കിലും ഭാരത് എന്ന ഓഹരിക്കൂട്ടത്തിന് മികച്ച നേട്ടം നല്‍കാനാവുമെന്നും അജിത് മിശ്ര ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Long Term Stocks To Buy: Investors Can Add BHARATH Shares To Portfolio To Overcome Market Volatility

Long Term Stocks To Buy: Investors Can Add BHARATH Shares To Portfolio To Overcome Market Volatility
Story first published: Sunday, May 22, 2022, 15:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X