വീട് വയ്ക്കാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ വൈകിക്കേണ്ട ഇതാണ് ബെസ്റ്റ് ടൈം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വാങ്ങാനും വയ്ക്കാനും ഏറ്റവും അനുയോജ്യമായ സമയമാണ് ഇതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കാര്യം വെറുതെയൊന്നുമല്ല, ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ ഭവന വായ്പ്പകള്‍. ഭവന വായ്പകളിലെ പലിശ നിരക്കില്‍ ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും തമ്മിലുള്ള മത്സരം കനക്കുകയാണ്.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയില്‍ ഭവന വായ്പാ നിരക്ക് 15 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. 6.65 ശതമാനം മുതല്‍ 6.75 ശതമാനം വരെയാണ് ഇപ്പോള്‍ ഈ സ്ഥാപനങ്ങളിലെ പലിശനിരക്ക്. ഇതേവഴി പിന്‍പറ്റാന്‍ മറ്റ് കമ്പനികളും മത്സരിച്ചുകൊണ്ടിരിക്കുന്നു. ഭവന ധനകാര്യ കമ്പനികളായ എച്ച്ഡിഎഫ്‌സി, എല്‍ഐസി ഹൗസിങ് എന്നിവയും അവരുടെ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് ഭൂമിവിലയിലും സാമാന്യേന ഇടിവുണ്ടായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭവന വായ്പ കൂടുതല്‍ സുരക്ഷിതമായ വായ്പ മേഖലയാണെന്ന് ബാങ്കുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ തന്നെയും വായ്പ തുക തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന ഉറപ്പ് ഭവനവായ്പകളുടെ കാര്യത്തില്‍ ഉള്ളതിനാലാണത്. ഭവന വായ്പകളില്‍ വീട് തന്നെയാണ് ഈട്. വായ്പാ അടവില്‍ മുടക്കം വന്നാല്‍ ബാങ്കുകള്‍ക്ക് വസ്തു പിടിച്ചെടുക്കാനും ലേലത്തില്‍ വില്‍ക്കാനും സാധിക്കും.

വീട് വയ്ക്കാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ വൈകിക്കേണ്ട ഇതാണ് ബെസ്റ്റ് ടൈം

എസ്ബിഐയുടെ ഭവനവായ്പയില്‍ മൊത്തം നിഷ്‌ക്രിയ ആസ്തിയായുള്ളത് വെറും 0.67% മാത്രമാണ്. പ്രതിദിനം ശരാശരി ആയിരത്തോളം ഭവനവായ്പ ഉപഭോക്താക്കളാണ് എസ്ബിഐക്കുള്ളത്. എസ്ബിഐയുടെ ഭവനവായ്പാ വിഭാഗം ഇപ്പോള്‍ 5 ലക്ഷം കോടി രൂപ മറികടന്നു. ഈ മേഖലയിലെ മൂന്നിലൊന്ന് വിപണി വിഹിതം എസ്ബിഐയുടേതാണ്.

വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ ക്രെഡിറ്റ് സ്‌കോര്‍, ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതവുമായി പലിശ നിരക്കുകള്‍ ബന്ധപ്പെട്ടിരിക്കുന്നു. വായ്പ പലിശ എല്ലാ കാലത്തും സമാന നിരക്കിലായിരിക്കില്ല. ആര്‍ബിഐയുടെ വായ്പനയത്തിനനുസരിച്ച് നിരക്കിലുണ്ടാകുന്ന മാറ്റമാണ് ഇതില്‍ പ്രധാനം. ബോണ്ട് വരുമാനം വര്‍ധിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ റിസര്‍വ് ബാങ്കില്‍നിന്നു വീണ്ടുമൊരു റിപ്പോ നിരക്ക് കുറയ്ക്കലിനു സാധ്യത ഇപ്പോള്‍ പ്രതീക്ഷിക്കുന്നില്ല.

 

റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2020 മാര്‍ച്ചില്‍ ഭവനവായ്പാ വളര്‍ച്ചയില്‍ ഇടിവുണ്ടായി. കോവിഡ് വ്യാപനം കാരണം 2020-21 കാലയളവില്‍ ഇതേ സ്ഥിതി തുടര്‍ന്നു. 2020 ജനുവരിയി 17.5 ശതമാനമുണ്ടായിരുന്ന ഭവനവായ്പാ വളര്‍ച്ച 2021 ജനുവരി ആയപ്പോഴേക്കും 7.7 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.

Read more about: house
English summary

LOOKING FOR A HOME LOAN ? THEN SPEED UP- THIS IS THE BEST TIME TO BULD YOUR DREAM HOME

LOOKING FOR A HOME LOAN ? THEN SPEED UP- THIS IS THE BEST TIME TO BULD YOUR DREAM HOME
Story first published: Tuesday, March 16, 2021, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X