സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സംരംഭം ആരംഭിച്ച് അതിനെ വളര്‍ത്തിയെടുക്കുക എന്നത് ഒരിക്കലും ചെറിയൊരു കാര്യമല്ല. കഠിനമായ അധ്വാനം തന്നെ അതിന് പുറകില്‍ ആവശ്യമുണ്ട്. നിങ്ങള്‍ക്ക് വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. അതിലേക്കെത്തുവാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമവും വേണം. എന്നെങ്കിലും സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന് ആഗ്രഹം ഉള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ ഏറ്റവും അടിസ്ഥാനപരമായി അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയാമോ?

 

കോവിഡ് കാലത്ത് എങ്ങനെ കടക്കെണിയില്‍പ്പെടാതിരിക്കാം?

മുന്നൊരുക്കങ്ങള്‍ അനിവാര്യം

മുന്നൊരുക്കങ്ങള്‍ അനിവാര്യം

മുന്നൊരുക്കങ്ങളില്ലാതെ, മതിയായ പഠനങ്ങള്‍ നടത്താതെ എന്തെങ്കിലും ഒന്ന് ചെയ്താല്‍ മതി എന്ന ധാരണയില്‍ ബിസിനസില്‍ ഇറങ്ങിയാല്‍ തീര്‍ച്ചയായും നിങ്ങളുടെ സമയവും അധ്വാനവും ഒപ്പം പണവും നഷ്ടമാവുകയാണ് ചെയ്യുക. എന്നാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ആത്മവിശ്വാസത്തോടെ ബിസിനസ് ആരംഭിക്കുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യാം.

സമൂഹത്തെ നിരീക്ഷിക്കാം

സമൂഹത്തെ നിരീക്ഷിക്കാം

നാം നമ്മുടെ സേവനങ്ങളോ ഉത്പ്പന്നങ്ങളോ വാഗ്ദാനം ചെയ്യുന്നത് നമുക്ക് മുന്നിലെ സമൂഹത്തിലേക്കാണ്. ആ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിപണിയാണ് നമ്മുടെ ബിസിനസ് വളരണോ അതോ തളരണോ എന്ന് നിശ്ചയിക്കുന്നത്. അതിനാല്‍ തന്നെ നാം നമ്മുടെ സംരഭത്തേക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ നമുക്ക് ചുറ്റുമുള്ള സമൂഹത്തേയും അതിന്റെ വിപണി സാധ്യതകളെയും കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും വേണം. നിങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉത്പ്പന്നത്തിനോ സേവനത്തിനോ അവിടെ എത്രമാത്രം ഇടം കിട്ടുമെന്ന് അപ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കും. സമാന ഉത്പ്പന്നങ്ങളും സേവനങ്ങളും നല്‍കിവരുന്ന മറ്റു സംരഭകരെയും അവരുടെ ഉപയോക്താക്കളുടെ ശീലങ്ങളും വ്യക്തമായി നിരീക്ഷിക്കാം. ഏകദേശം നമ്മുടെ വിപണി സാധ്യത അപ്പോള്‍ തന്നെ തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കും.

തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

സാങ്കേതിക വിദ്യയില്‍ പുറകോട്ട് പോകരുത്

സാങ്കേതിക വിദ്യയില്‍ പുറകോട്ട് പോകരുത്

സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ നാം ദിനം പ്രതി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ നമ്മുടെ സംരഭത്തില്‍ നമുക്ക് ലഭിക്കാവുന്ന പരമാവധി സാങ്കേതിക വിദ്യകളെല്ലാം ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ നാം പഴഞ്ചനായിപ്പോകും. കിട മത്സരം മുറ്റി നില്‍ക്കുന്ന ഇപ്പോഴത്തെ വിപണി സാഹചര്യത്തില്‍ നമുക്ക് മത്സരിക്കാനോ പിടിച്ചു നില്‍ക്കുവാനോ സാധിക്കാത്ത സാഹചര്യമുണ്ടാകും. അതിനാല്‍ എപ്പോഴും ലഭ്യമായതില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ തന്നെ ഉപയോഗിക്കുക. അതുവഴി നിങ്ങളുടെ സംരഭത്തിന്റെ ക്ഷമത വര്‍ധിപ്പിക്കുവാനും ചെലവ് കുറയ്ക്കുവാനും സാധിക്കുകയും ചെയ്യും.

ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍

ലാഭക്ഷമത

ലാഭക്ഷമത

ഇനി നിങ്ങളൊരു ഉത്പ്പന്നം നിര്‍മിച്ച് വിപണി കണ്ടെത്താനാണ് ശ്രമിക്കുന്നത് എങ്കില്‍ നേരത്തേ തന്നെ അതിന്റെ ലാഭക്ഷമത കണക്കാക്കേണ്ടതുണ്ട്. അതായത് നിങ്ങള്‍ക്ക് ഉത്പ്പന്നം വിപണിയിലെത്തിക്കുവാന്‍ ആകെ എത്ര ചിലവ് വരും, അവയുടെ വില്‍പ്പനയിലൂടെ നിങ്ങള്‍ക്ക് എത്ര തുക ലഭിക്കും? നിങ്ങള്‍ക്ക് ലാഭമായി എത്ര തുക കൈയ്യിലെത്തും എന്നതൊക്കെ നേരത്തേ കണക്കാക്കേണ്ടതുണ്ട്. അസംസ്‌കൃത വസ്തക്കള്‍, അവയുടെ ലഭ്യത, അതിനായുള്ള ചിലവ്, നിര്‍മാണത്തിനായുള്ള ചിലവ്, വിതരണ ചെലവ്, കമ്മീഷന്‍ തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കി വേണം ഉത്പാദനം ആരംഭിക്കുവാന്‍.

നിങ്ങള്‍ക്കറിയാമോ ഇവിടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും 8.5% പലിശ! ഇപ്പോള്‍ നിക്ഷേപിക്കാം

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉത്പ്പന്നങ്ങളിലും

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉത്പ്പന്നങ്ങളിലും

അതിനനുസരിച്ച് നിങ്ങള്‍ക്ക് ലാഭം കൂടി ഉറപ്പാക്കുന്ന തുകയാണ് ഉത്പ്പന്നത്തിന്റെ വിലയായി നിശ്ചയിക്കേണ്ടത്. ഒപ്പം വിപണിയിലുള്ള സമാന ഉത്പ്പന്നങ്ങളുടെ വിലയും ഗുണമേന്മയും വിലയിരുത്തുകയും വേണം. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമെന്തെന്നാല്‍ ഓരോ സമയത്തും ഉപയോക്കാക്കളിലുള്ള മാറ്റം കണ്ടെത്തി അതിനനുസരിച്ചുള്ള സംരഭ സാധ്യകള്‍ നടപ്പിലാക്കണം. ഉത്്പ്പന്നങ്ങളിലും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വേണം.

ഈ ഇന്‍ഷുറന്‍സ് കമ്പനി പോളിസി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് 532 കോടി രൂപ

ആവശ്യം മനസ്സിലാക്കി ഉത്പ്പന്നങ്ങള്‍ നല്‍കാം

ആവശ്യം മനസ്സിലാക്കി ഉത്പ്പന്നങ്ങള്‍ നല്‍കാം

കോവിഡ് കാലത്ത് അതുവരെ ഇല്ലാതിരുന്ന മാസ്‌കിനും സാനിറ്റൈസറിനും പിപിഎഫ് കിറ്റിനുമൊക്കെ ആവശ്യക്കാര്‍ കുതിച്ചു കയറിയത് കണ്ടില്ലേ. അതുപോലെ സമൂഹത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കി അതാവശ്യപ്പെടുന്ന രീതിയില്‍ ഉത്പ്പന്നങ്ങളും സേവനങ്ങളും നല്‍കുവാന്‍ നമുക്ക് സാധിക്കണം. ആര്‍ക്കും ആവശ്യമില്ലാത്ത ഒരു ഉത്പ്പന്നം നിങ്ങള്‍ വിപണിയിലെത്തിച്ചിട്ട് കാര്യമില്ല.

സാമ്പത്തീക പ്രയാസങ്ങള്‍ എളുപ്പം പരിഹരിക്കാം! ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി

നമ്മുടെ മുന്നിലുള്ള വിപണിയില്‍ യഥേഷ്ടം ലഭ്യമല്ലാത്തതും ആവശ്യക്കാരുമുള്ള ഒരു ഉത്പന്നമാണ് നിങ്ങളുടേത് എങ്കില്‍ തീര്‍ച്ചായും നിങ്ങള്‍ക്ക് സംരംഭത്തിലൂടെ ലാഭം നേടുവാന്‍ സാധിക്കും. അതുകൊണ്ട് തന്നെ എന്താണ് നമ്മുടെ സമൂഹം ആവശ്യപ്പെടുന്നത് എന്നത് മനസ്സിലാക്കി വേണം ബിസിനസിലേക്ക് കടക്കുവാന്‍.

Read more about: business
English summary

Looking To build an own business venture? these are the important things you should keep in mind | സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്

Looking To build an own business venture? these are the important things you should keep in mind
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X