കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടോ? ശമ്പളം കുറഞ്ഞോ? സാമ്പത്തീക കാര്യങ്ങളില്‍ ഇവ ശ്രദ്ധിയ്ക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാരണമുണ്ടായ സാമ്പത്തീക ബുദ്ധിമുട്ടുകളില്‍ നിന്നും കരകയറുക എന്നത് ഏറെ കഠിനമേറിയ കാര്യമാണ് എന്ന് തന്നെ പറയാം. കൃത്യമായ സാമ്പത്തീക ആസൂത്രണമില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാവുകയാണ് ചെയ്യുക. ജോലി നഷ്ടപ്പെട്ടും വരുമാനക്കുറവിനാലും പ്രയാസപ്പെടുന്ന വ്യക്തിയാണ് ഇപ്പോള്‍ നിങ്ങളെങ്കില്‍ ഈ പ്രതികൂല സാഹചര്യം മറികടക്കുവാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നമുക്കൊന്ന് നോക്കാം.

 
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടോ? ശമ്പളം കുറഞ്ഞോ? സാമ്പത്തീക കാര്യങ്ങളില്‍ ഇവ ശ്രദ്ധിയ്ക്കാം

സ്ഥിര നിക്ഷേപങ്ങള്‍, ഡെബ്റ്റ് ഫണ്ടുകള്‍, റെക്കറിംഗ് നിക്ഷേപങ്ങള്‍ തുടങ്ങിയ സ്ഥിര വരുമാന നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ഏതൊക്കെയാണ് ഉള്ളത് എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം സ്ഥിര നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം മറ്റ് ദീര്‍ഘകാല നിക്ഷേപങ്ങളേക്കാള്‍ താരതമ്യേന കുറവായിരിക്കും. മെച്യൂരിറ്റി കാലയളവിന് മുമ്പ് സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളും പിന്‍വലിക്കുന്നത് പിഴ നല്‍കുവാന്‍ കാരണമായേക്കാം. നിങ്ങളുടെ മൂലധനം ശോഷിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാല്‍ സാമ്പത്തീക ഞെരുക്കത്തില്‍ ഇത്തരം സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് പരിഗണിക്കാവുന്നതാണ്.

നിങ്ങളുടെ കുട്ടിയ്ക്കായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുകയാണോ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിയ്ക്കാം

ശമ്പളത്തില്‍ കുറവ് നേരിടുന്ന ജീവനക്കാര്‍ക്ക് സഹായമായി ഇപിഎഫ് ഉപയോക്താക്കള്‍ക്ക് 3 മാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്ന തുകയോ, അല്ലെങ്കില്‍ ഇപിഎഫ് ബാലന്‍സ് തുകയുടെ 75 ശതമാനമോ ഏതാണ് കുറഞ്ഞ തുക, അത് പിന്‍വലിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപിഎഫ് പിന്‍വലിക്കുന്നത് നിങ്ങളുടെ റിട്ടയര്‍മെന്റ് സമ്പാദ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓര്‍മയിലുണ്ടാകണം. സ്ഥിര നിക്ഷേപങ്ങളാല്‍ തീര്‍ക്കുവാന്‍ കഴിയാത്ത അടിയന്തിര ആവശ്യങ്ങള്‍ മുന്നിലെത്തിയാല്‍ മാത്രമേ പിപിഎഫ് പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.

പരിരക്ഷ 7 ലക്ഷം രൂപ വരെ; ഇഡിഎന്‍ഐ ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

തിരിച്ചടവ് കുടിശ്ശികയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ കുടിശ്ശിക തുക പ്രതിമാസ ഇഎംഐകളാക്കി മാറ്റാം. ഇഎംഐ രീതിയിലേക്ക് ക്രെഡിറ്റ് കാര്‍ഡ് അടവ് മാറ്റുന്നതിനുള്ള പലിശ നിരക്ക് തിരിച്ചടവ് വീഴ്ച വരുത്തുമ്പോള്‍ കാര്‍ഡ് ഉടമകളില്‍ നിന്നും ഈടാക്കുന്ന ചാര്‍ജുകളേക്കാള്‍ ഏറെ കുറവാണ്. 5 വര്‍ഷം വരെ ഇത്തരത്തില്‍ ഇഎംഐ രീതിയില്‍ തിരിച്ചടവ് കാലാവധി ലഭിക്കും. തങ്ങളുടെ ശേഷിക്കനുസരിച്ച് ചെറിയ തുകകളായി തിരിച്ചടവ് നടത്തുവാന്‍ ഇത് കാര്‍ഡ് ഉടമകളെ സഹായിക്കും.

കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ നിക്ഷേപ ആസൂത്രണം നടത്താം

ഇനി ശമ്പളത്തില്‍ കുറവ് വന്ന വ്യക്തികളാണെങ്കില്‍ ചിലവഴിക്കുന്ന കാര്യങ്ങളില്‍ കുറച്ചധികം ശ്രദ്ധ നല്‍കാം. എമര്‍ജന്‍സി ഫണ്ട് കൈയ്യില്‍ ഉണ്ടെങ്കില്‍ അത് ഫലപ്രദമായി ഉപയോഗപ്പെടുത്താം. ലഭിക്കുന്ന വരുമാനത്തില്‍ നിന്നും പരമാവധി തുക എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റി വയ്ക്കുവാന്‍ ശ്രമിക്കുകയും ചെയ്യാം.

മ്യൂച്വല്‍ ഫണ്ട് വേണോ അതോ സ്ഥിര നിക്ഷേപമോ? ഏതാണ് നിങ്ങള്‍ക്ക് വലിയ ആദായം നേടിത്തരിക എന്ന് പരിശോധിക്കാം

സ്വര്‍ണ വായ്പകള്‍ പോലുള്ള ഈട് നല്‍കിക്കൊണ്ടുള്ള വായ്പകള്‍ തെരഞ്ഞെടുത്ത് കൈയ്യിലെ പണത്തിന്റെ അളവ് വര്‍ധിപ്പിക്കാം. നിങ്ങള്‍ സാമ്പത്തീക ഞെരുക്കത്തില്‍ ആണെങ്കിലും ഈടുള്ളതിനാല്‍ താരതമ്യേന എളുപ്പത്തില്‍ ഇത്തരം വായ്പകള്‍ ലഭിക്കും. ഒപ്പം വരുമാനത്തില്‍ നിന്നും നിങ്ങള്‍ക്കും കുടുംബത്തിനും പരമാവധി പരിരക്ഷ ഉറപ്പുനല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിക്കുവാനും ശ്രദ്ധിയ്്ക്കണം.

Read more about: finance
English summary

lost job or facing salary cut? these are the ways to be financially safe in covid period | കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടോ? ശമ്പളം കുറഞ്ഞോ? സാമ്പത്തീക കാര്യങ്ങളില്‍ ഇവ ശ്രദ്ധിയ്ക്കാം

lost job or facing salary cut? these are the ways to be financially safe in covid period
Story first published: Friday, July 2, 2021, 18:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X