പലിശ നിരക്കൊക്കെ മാറിയേക്കാം; ഇനി ബാങ്ക് ഓഹരികളാണോ സുരക്ഷിതം? ഇതാ സര്‍വേ ഫലം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരിടവേളയ്ക്കു ശേഷം വിപണികള്‍ വീണ്ടും കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. എങ്കിലും മറ്റ് വിഭാഗങ്ങളേക്കാള്‍ ബാങ്കിംഗ് ഓഹരികള്‍ പിടിച്ചു നില്‍ക്കുന്നതായി കാണാനാകും. മിക്ക ബാങ്കുകളും മികച്ച മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങളുമാണ് പുറത്തുവിടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍, പ്രമുഖ വിപണി വിദഗ്ധര്‍ക്കിടയില്‍ എന്‍എസ്ഇയുടെ പ്രധാന സൂചികകളിലൊന്നായ ബാങ്ക്-നിഫ്റ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 12 ഓഹരികളില്‍ സമീപ ഭാവിയിലെ നിക്ഷേപ സാധ്യത വിലയിരുത്താനുള്ള അഭിപ്രായ സര്‍വേ നടത്തി. ഒരു ദേശീയ മാധ്യമമാണ് അടുത്ത 12 മാസക്കാലയളവില്‍ ഈ ബാങ്കിംഗ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം 50-ഓളം വിദഗ്ധരോട് തേടിയത്. ഇതുപ്രകാരം പ്രകരം ലഭിച്ച സര്‍വേ ഫലമാണ് ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

>> ഐസിഐസിഐ ബാങ്ക്- വിദഗ്ധര്‍ നല്‍കിയ ശരാശരി സ്‌കോര്‍ 6 പോയിന്റാണ്. ഈ ഓഹരി വാങ്ങുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- വിദഗ്ധര്‍ നല്‍കിയ ശരാശരി സ്‌കോര്‍ 10 പോയിന്റാണ്. എസ്ബിഐ ഓഹരികള്‍ വാങ്ങുന്നതിനെ ശക്തമായി പിന്തുണയ്ക്കുവെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ആക്‌സിസ് ബാങ്ക്- വിദഗ്ധര്‍ നല്‍കിയ ശരാശരി സ്‌കോര്‍ 5 പോയിന്റാണ്. എസ്ബിഐ ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.

പിന്തുണയ്ക്കുന്നു

പിന്തുണയ്ക്കുന്നു

>> ഫെഡറല്‍ ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 7 പോയിന്റാണ്. എസ്ബിഐ ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> എച്ച്ഡിഎഫ്‌സി ബാങ്ക്- വിദഗ്ധര്‍ നല്‍കിയ ശരാശരി സ്‌കോര്‍ 7 പോയിന്റാണ്. എച്ചഡിഎഫ്‌സി ബാങ്ക്് ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 6 പോയിന്റാണ്. ഇന്‍ഡസ് ഇന്‍ഡ് ഓഹരികള്‍ വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.

Also Read: 52 ആഴ്ച താഴ്ച്ചയിലേക്ക് വീണ 10 'കേമന്‍' സ്റ്റോക്കുകള്‍; തിരിച്ചു വരവ് ഉറപ്പ്!

നിലനിര്‍ത്താം

നിലനിര്‍ത്താം

>> കൊട്ടക് മഹീന്ദ്ര ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 4 പോയിന്റാണ്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> പിഎന്‍ബി- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 9 പോയിന്റാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 5 പോയിന്റാണ്. ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.

നിലനിര്‍ത്താം

നിലനിര്‍ത്താം

>> ഐഡിഎഫ്‌സി ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 3 പോയിന്റാണ്. ഐഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ബന്ധന്‍ ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 2 പോയിന്റാണ്. ബന്ധന്‍ ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
>> ആര്‍ബിഎല്‍ ബാങ്ക്- വിദഗ്ധര്‍ നല്‍കിയിരിക്കുന്ന ശരാശരി സ്‌കോര്‍ 1 പോയിന്റാണ്. ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികള്‍ നിലനിര്‍ത്താം എന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Low Interest Rate Cycle Bottoming Out Banking Stocks Becomes Safe Bet Here Check What Analyst Said On Bank Nifty

Low Interest Rate Cycle Bottoming Out Do Banking Stocks Becomes Safe Bet Here Check What Analyst Said On Bank Nifty
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X