കേരളത്തിൽ ഉറപ്പായും വിജയിക്കുന്ന ചെറുകിട ബിസിനസ് ആശയങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപക സൗഹൃദവും 100% സാക്ഷരതയും 100% ഡിജിറ്റൽ സംസ്ഥാനവുമാണ് കേരളം. അതുകൊണ്ട് തന്നെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പ്രവർത്തനച്ചെലവിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ സാധിക്കുന്ന സംസ്ഥാനമാണ് കേരളം. കുറഞ്ഞ വാടക, വൈദ്യുതി, വെള്ളം, ഗതാഗത ചെലവുകൾ എന്നിവ സംസ്ഥാനത്തെ വ്യവസായ യൂണിറ്റുകൾക്ക് പ്രവർത്തന ചെലവ് കുറയ്ക്കുന്ന ഘടകങ്ങളാണ്. കേരളത്തിലെ നിക്ഷേപ അവസരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഓട്ടോമൊബൈൽ സർവീസ് സ്റ്റേഷൻ
 

ഓട്ടോമൊബൈൽ സർവീസ് സ്റ്റേഷൻ

വാണിജ്യ വാഹനങ്ങൾക്കുള്ള ആവശ്യം വർദ്ധിക്കുന്നത് കേരളത്തിൽ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോറൂമുകളുടെ നിർമ്മാണത്തിന് കാരണമായി. ഈ ഷോറൂമുകളിൽ ചിലത് ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. വെഹിക്കിൾ ഷോറൂമുകൾക്ക് പുറമെ ടയറുകൾക്കും ഓട്ടോ പാർട്‌സ് സ്റ്റോറുകൾക്കുമായി ആവശ്യങ്ങൾ വർദ്ധിക്കുന്നുണ്ട്. പുതിയ സംരംഭകർക്ക് കേരളത്തിലെ ഏറ്റവും ലാഭകരമായ ചെറുകിട ബിസിനസ് ആശയങ്ങളിലൊന്നാണ് ഓട്ടോമൊബൈൽ സർവീസ് സ്റ്റേഷൻ ആരംഭിക്കുന്നത്.

ആയുർവേദ ടൂറിസം

ആയുർവേദ ടൂറിസം

സമഗ്ര ആരോഗ്യം വാഗ്ദാനം ചെയ്യുന്ന ഒരു ചികിത്സയാണ് ആയുർവേദം. കേരളത്തിലെ ആയുർവേദ ടൂറിസത്തിന്റെ വളർച്ചയ്ക്ക് ശക്തമായ സാധ്യതയുണ്ട്. ഒരു വർഷം മുഴുവനുമുള്ള സുഖകരമായ കാലാവസ്ഥ, മഴക്കാലം ഉറപ്പാക്കുന്ന മതിയായ മഴ, ഈർപ്പമുള്ള വായു, സമൃദ്ധമായ പ്രകൃതി സമ്പത്ത് എന്നിവയാണ് ആയുർവേദത്തിന്റെ രോഗശാന്തിക്ക് അനുയോജ്യമായ പ്രകൃതിദത്ത ക്രമീകരണം. ഇവ കേരളത്തിലുള്ളതിനാൽ ആയുർവേദ ടൂറിസം മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്ന ഒന്നാണ്.

ബോട്ടിക് ബിസിനസ്സ്

ബോട്ടിക് ബിസിനസ്സ്

വിനോദസഞ്ചാരികളുടെ കേന്ദ്രമാണ് കേരളം. ആഭ്യന്തര മാത്രമല്ല അന്തർദ്ദേശീയ സന്ദർശകരും കേരളത്തിലെത്താറുണ്ട്. അതിനാൽ, നൂതനമായ ശേഖരങ്ങളുള്ള ഒരു ബോട്ടിക് ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണ് കേരളം. ഡിസൈനർ‌ വസ്ത്രങ്ങൾ‌ കൂടാതെ, വിവിധ വിഭാഗത്തിൽപ്പെടുന്ന വസ്ത്രങ്ങൾ ബോട്ടിക്കുകളിലൂടെ വിൽക്കാം.

ബോട്ടിക് ഹോട്ടൽ

ബോട്ടിക് ഹോട്ടൽ

കേരളം നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായതിനാൽ ഒരു ബോട്ടിക് ഹോട്ടൽ ലാഭകരമായ ബിസിനസ് തന്നെയാണ്. ഒരു ബോട്ടിക് ഹോട്ടൽ ബിസിനസ്സ് ആരംഭിക്കുന്നതിന് മിതമായ നിക്ഷേപം മാത്രമേ ആവശ്യമുള്ളൂ. മറ്റ് ഹോട്ടലുകളേക്കാൾ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും സാധിക്കും.

ആഭരണ നിർമ്മാണം

ആഭരണ നിർമ്മാണം

സ്വർണ്ണവും വജ്രവും കേരളത്തിലെ ബിസിനസ്സിന്റെ ലാഭകരമായ മേഖലകളാണ്. കൂടാതെ മുത്ത് ആഭരണങ്ങൾക്കും ഫാഷൻ ആഭരണങ്ങൾക്കും കേരളത്തിൽ ഉയർന്ന ഡിമാൻഡുണ്ട്. അതുകൊണ്ട് തന്നെ ജ്വല്ലറി ബിസിനസിന് സംസ്ഥാനത്ത് വലിയ സാധ്യതകളുണ്ട്. ഏതൊരു വ്യക്തിക്കും ഗണ്യമായ മൂലധന നിക്ഷേപത്തോടെ കേരളത്തിൽ ജ്വല്ലറി നിർമ്മാണ ബിസിനസ്സ് ആരംഭിക്കാൻ കഴിയും.

മൊബൈൽ ഫേഷ്യൽ സ്പാ

മൊബൈൽ ഫേഷ്യൽ സ്പാ

ലാഭകരമായ നിക്ഷേപ അവസരമായി മൊബൈൽ ഫേഷ്യൽ, സ്പാ സേവനങ്ങൾ കേരളത്തിൽ ആരംഭിക്കാം. എന്നാൽ അറിവും വൈദഗ്ധ്യവും ഈ മേഖലയിൽ നിർണായകമായ ഘടകമാണ്.

ഡി-മാർട്ട് ഉടമ രാധാകിഷൻ ദമാനി ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നൻ, ലക്ഷ്മി മിത്തലിനെ പിന്നിലാക്കി

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫി

സംസ്ഥാനം ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രവും അതിമനോഹരമായ സൗന്ദര്യത്തിന് പേരുകേട്ടതുമായതിനാൽ, വളരെ കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാവുന്ന ഒന്നാണ് ഫോട്ടോഗ്രാഫി. കേരളത്തിൽ ഏറ്റവും ലാഭകരമായ ചെറുകിട ബിസിനസ്സ് ആശയങ്ങളിൽ ഒന്നാണ്. ഒരു സ്വയം തൊഴിൽ അവസരമായി അല്ലെങ്കിൽ ഒരു സംഘടിത പ്രൊഫഷണൽ ഫോട്ടോഗ്രാഫി കമ്പനിയായി ആരംഭിക്കാവുന്നതാണ്.

ഇന്ത്യയിൽ ബിസിനസ് തകർന്നാലും ഈ രാജ്യങ്ങളിൽ നിങ്ങൾ സുരക്ഷിതർ, കാരണമെന്ത്?

റിക്രൂട്ട്മെന്റ് ഏജൻസി

റിക്രൂട്ട്മെന്റ് ഏജൻസി

നിരവധി വ്യവസായങ്ങൾ വളരുന്നതിനാൽ കേരളത്തിൽ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി ബിസിനസ്സ് ആരംഭിക്കുന്നത് ലാഭകരമായ ഒരു സംരംഭമായി പരിഗണിക്കാം. സ്ഥിര നിയമനം, താൽക്കാലിക നിയമനം, ആർ‌പി‌ഒ, ശമ്പള പരിഹാരം, ജീവനക്കാരുടെ പരിശീലനം മുതലായ നിരവധി സേവനങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയും.

2019 ഇന്ത്യൻ വ്യവസായികൾക്ക് എങ്ങനെ? പാപ്പരത്തവും ജയിലും മരണവും നേരിട്ട വർഷം

സുഗന്ധവ്യഞ്ജന ബിസിനസ്സ്

സുഗന്ധവ്യഞ്ജന ബിസിനസ്സ്

സംസ്ഥാനത്തിന്റെ നാണ്യവിളകളായി മാറുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന ഉൽ‌പാദകൻ കൂടിയാണ് കേരളം. ഏലം, കറുവാപ്പട്ട, ഗ്രാമ്പൂ, മഞ്ഞൾ, ജാതിക്ക, വാനില എന്നിവയാണ് പ്രധാന സുഗന്ധവ്യഞ്ജനങ്ങൾ. അതിനാൽ, സുഗന്ധവ്യഞ്ജനങ്ങളുടെ ഗ്രേഡിംഗ്, പൊടിക്കൽ, പാക്കേജിംഗ് എന്നിവ ഒരു സംരംഭമായി മാറ്റാവുന്നതാണ്. നിർമ്മാണ പ്രവർത്തനത്തിലേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് വ്യാപാരം, വിതരണം അല്ലെങ്കിൽ ഒരു റീട്ടെയിൽ സ്റ്റോർ തുറക്കുന്നത് പരിഗണിക്കാം.

ട്രാവൽ ഏജൻസി

ട്രാവൽ ഏജൻസി

നിലവിൽ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തിന്റെ ശരാശരി വാർഷിക വളർച്ച 25% ആണ്. ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ അവധിക്കാല കേന്ദ്രമായി സംസ്ഥാനം ഉയർന്നുവന്നതോടെ ലോകോത്തര നിലവാരമുള്ള താമസത്തിനുള്ള ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഇവിടെ ഏറ്റവും ലാഭകരമായ ചെറുകിട ബിസിനസ്സ് ആശയങ്ങളിലൊന്നാണ് ട്രാവൽ ഏജൻസി ബിസിനസ്സ്.

English summary

Low Investment Business Ideas In Kerala | കേരളത്തിൽ ഉറപ്പായും വിജയിക്കുന്ന ചെറുകിട ബിസിനസ് ആശയങ്ങൾ ഇതാ..

Kerala is investor friendly, 100% literate and 100% digital. Therefore, Kerala is the only state in the country where startups can be started at a lower operating cost compared to other states. Read in malayalam.
Story first published: Tuesday, February 25, 2020, 11:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X