1 ലക്ഷം രൂപ കൊണ്ട് ഈ ബിസിനസ് ആരംഭിക്കൂ, കോടിപതിയായി വളരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായൊരു ബിസിനസ് സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അനുയോജ്യമായ ഒരു ബിസിനസ് ഐഡിയയാണ് ഇവിടെ പങ്കുവയ്ക്കുവാന്‍ പോകുന്നത്. ബിസിനസില്‍ തകര്‍ച്ചയ്‌ക്കോ പിന്നോക്കം പോവലിനോ യാതൊരു സാധ്യതയുമില്ലാത്ത അതേ സമയം എല്ലാ മാസവും സമൃദ്ധമായ ആവശ്യക്കാരുമുള്ള ഒരു ഉത്പ്പന്നമാണിത്. എല്ലാ ബിസിനസുകളും തിരിച്ചടി നേരിട്ട കൊറോണക്കാലത്തും ഈ മേഖല 80 വര്‍ഷത്തെ റെക്കോര്‍ഡാണ് വില്‍പ്പനയില്‍ തകര്‍ത്തിരിക്കുന്നത്. പറഞ്ഞുവരുന്നത് ബേക്കറി ഉത്പ്പന്നങ്ങളുടെ ഉത്പാദനത്തെ സംബന്ധിച്ചാണ്.

 

Also Read : എന്‍പിഎസിലൂടെ 12,000 രൂപ പ്രതിമാസ നിക്ഷേപത്തില്‍ സ്വന്തമാക്കാം മാസം 1.78 ലക്ഷം രൂപ

ബേക്കറി ഉത്പ്പന്നങ്ങളുടെ ബിസിനസ്

ബേക്കറി ഉത്പ്പന്നങ്ങളുടെ ബിസിനസ്

ഒട്ടുമിക്ക എല്ലാ വീടുകളിലും തന്നെ ബേക്കറി ഉത്പ്പന്നങ്ങള്‍ക്ക് ഡിമാന്റ് ഉണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്ന വ്യക്തികള്‍ വരെ ഏവര്‍ക്കും ഏറെ താത്പര്യമുള്ള ഉത്പ്പന്നങ്ങളാണവ. ബിസ്‌ക്കറ്റ്, ബേക്കറി ഉത്പ്പന്നങ്ങളുടെ ബിസിനസ് ആരംഭിക്കുന്നതിലൂടെ ഓരോ മാസവും വലിയൊരു തുക തന്നെ നിങ്ങള്‍ക്ക് സമ്പാദിക്കുവാന്‍ സാധിക്കും.

Also Read : 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ നിക്ഷേപം 1 കോടിയായി വളര്‍ത്തിയ ഫണ്ടുകള്‍ പരിചയപ്പെടാം

സര്‍ക്കാര്‍ സഹായവും

സര്‍ക്കാര്‍ സഹായവും

കോവിഡ് കാലത്ത് പാര്‍ലെ ജി ബിസിനസ് വില്‍പ്പനയില്‍ തങ്ങളുടെ 80 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്നിരുന്നു. ഇത്തരം ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ധനസഹായവും നിങ്ങള്‍ക്ക് ലഭിക്കും. അതായത് സര്‍ക്കാര്‍ പിന്തുണയോടെ സൗകര്യപ്രദമായി നിങ്ങള്‍ക്കീ സംരംഭം ആരംഭിക്കുവാന്‍ സാധിക്കുമെന്നര്‍ഥം. കേന്ദ്ര സര്‍ക്കാറിന്റെ സംരംഭ സഹായ പദ്ധതിയായ മുദ്ര സ്‌കീമിലൂടെ ബിസിനസ് ആരംഭിക്കുന്നതിനായി സംരംഭകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കും.

1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍

1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍

ബിസ്‌കറ്റുകള്‍, കേക്കുകള്‍, ചിപ്‌സ്, ബ്രഡ് തുടങ്ങിയ ബേക്കറി ഉത്പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി ഒരു പ്ലാന്റ് തയ്യാറാക്കുവാനും, ലോ കപ്പാസിറ്റി മെഷിനറികള്‍ സജ്ജീകരിക്കുവാനും ഒപ്പം അസംസ്‌കൃത വസ്തുക്കള്‍ക്കുമുള്ള ചിലവ് നിക്ഷേപമായി വരും. മുദ്ര പദ്ധതിയിുടെ സഹായത്തോടെയാണ് സംരംഭം ആരംഭിക്കുന്നത് എങ്കില്‍ നിങ്ങള്‍ വെറും 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മതിയാകും. ആകെ ചിലവാകുന്ന തുകയുടെ 80 ശതമാനം സര്‍ക്കാറില്‍ നിന്നും ലഭ്യമാകും. ഇതിനായി സര്‍ക്കാര്‍ തന്നെ ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. ബേക്കറി ഉത്പ്പന്ന സംരംഭം ആരംഭിക്കുന്നതിലൂടെ എളുപ്പത്തില്‍ ഏറ്റവും ചുരുങ്ങിയത് ഓരോ മാസവും 40,000 രൂപയെങ്കിലും നേടുവാന്‍ സംരംഭകര്‍ക്ക് സാധിക്കും.

Also Read : സ്വര്‍ണം, ഡിജിറ്റല്‍ ഗോള്‍ഡ്, ഇടിഎഫ് ഗോള്‍ഡ് അല്ലെങ്കില്‍ ഗോള്‍ഡ് ബോണ്ട്? ഈ ഉത്സവകാലത്ത് എന്ത് വാങ്ങിക്കും?

മൂലധനം ഇങ്ങനെ

മൂലധനം ഇങ്ങനെ

സംരഭത്തിനായി ആകെ വരുന്ന പ്രൊജക്ട് കോസ്റ്റ് 5.36 ലക്ഷം രൂപയായിരിക്കും. നിങ്ങളുടെ പക്കല്‍ 1 ലക്ഷം രൂപയുണ്ടെങ്കില്‍ ബാക്കി തുക മുദ്ര വായ്പയായി സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതാണ്. മുദ്ര പദ്ധതിയ്ക്ക് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 2.87 ലക്ഷം രൂപയുടെ ടേം ലോണും 1.49 ലക്ഷം രൂപ പ്രവര്‍ത്തന മൂലധനവുമായാണ് ബാങ്കില്‍ നിന്ന് സംരംഭകര്‍ക്ക് അനുവദിച്ചു നല്‍കുക.

Also Read : ഈ പ്രത്യേകതയുള്ള 10 രൂപാ നോട്ടുകൊണ്ട് നേടാം 5 ലക്ഷം രൂപ

പ്രവര്‍ത്തനവും ചിലവുകളും

പ്രവര്‍ത്തനവും ചിലവുകളും

500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള സ്ഥലമാണ് സംരംഭം ആരംഭിക്കുന്നതിനായി ആവശ്യമുളളത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രൊജക്ട് ഫയലില്‍ കാണിക്കേണ്ടതുണ്ട്. മൊത്ത വാര്‍ഷിക ഉത്പ്പാദനവും വിപണനവും 5.36 ലക്ഷം രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. അത് താഴെ പറയും പ്രകാരമാണ്.

നിര്‍മാണ ചിലവ് : 14.26 ലക്ഷം രൂപ

ടേണോവര്‍ : 20.38 ലക്ഷം രൂപ

ഗ്രോസ് പ്രൊഫിറ്റ് : 6.12 ലക്ഷം രൂപ

വായ്പാ പലിശ നിരക്ക് : 50,000 രൂപ

ആദായ നികുതി : 13,000 - 15,000 രൂപ

മറ്റു ചിലവുകള്‍ - 70,000 - 75,000 രൂപ

അറ്റാദായം - 4.60 ലക്ഷം

പ്രതിമാസ വരുമാനം - 35,000 - 40.000 രൂപ

Read more about: business
English summary

making of bakery products; start this business with 1 Lakh and earn big profit

making of bakery products; start this business with 1 Lakh and earn big profit
Story first published: Saturday, October 16, 2021, 10:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X