ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നികുതി ദായകരായിട്ടുള്ള വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും വരുന്ന ഒരു കടമ്പയാണ് ആദായ നികുതി റിട്ടേണ്‍ ഫയലിംഗ്. പലര്‍ക്കും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന പ്രക്രിയ ഏറെ പ്രയാസകരമായ ഒന്നാണ്. ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ടുന്ന കാര്യമാണ് ഐടിആര്‍ ഫയലിംഗ് എന്നത്. കാരണം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ ഭാവിയില്‍ അത് നിങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടാക്കും. 2020 - 21 സാമ്പത്തീക വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി സെപ്തംബര്‍ 30 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.

 

Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

ആദായ നികുതി റിട്ടേണ്‍

ആദായ നികുതി റിട്ടേണ്‍

നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ പിഴവുകളൊന്നുമില്ലാതെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ നികുതി ദാതാവിന് അത് ഏറെ ഗുണകരമാകും. എന്നാല്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് പിഴവുകളൊന്നും സംഭവിക്കാതെ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Also Read : മികച്ച നേട്ടം സ്വന്തമാക്കുവാന്‍ ഈ നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ!

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഫോമില്‍ അസസ്‌മെന്റ് ഇയര്‍ കൃത്യമായി നല്‍കേണ്ടതുണ്ട്. എന്നാല്‍ പലര്‍ക്കും ഇക്കാര്യത്തില്‍ പിഴവ് സംഭവിക്കാറുണ്ട്. ഇപ്പോള്‍ 2020 -21 സാമ്പത്തിക വര്‍ഷത്തേക്ക് ശരിയായ അസസ്‌മെന്റ് ഇയര്‍ എന്നത് 2021-22 ആണ്. ഇനി ആരെങ്കിലും അസസ്‌മെന്റ് ഇയര്‍ തെറ്റായി നല്‍കിയാല്‍ അത് ഡബിള്‍ ടാക്‌സേഷനും പിഴ ഈടാക്കുന്നതിനും കാരണമായേക്കാം.

Also Read : ഭവന വായ്പയിലും സേവിംഗ്‌സ് നേട്ടങ്ങളോ! പിഎന്‍ബിയുടെ മാക്‌സ് സേവര്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

വ്യത്യസ്തമായ ഫോമുകള്‍

വ്യത്യസ്തമായ ഫോമുകള്‍

ജീവനക്കാര്‍, തൊഴില്‍ ദാതാവ്, സംരഭകന്‍, തുടങ്ങി പല തരത്തിലുള്ള നികുതി ദായകരുണ്ട്. അവരുടെ ബിസിനസിന്റെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായ ഫോമുകളാണ് ഓരോ നികുതി ദായകര്‍ക്കുമുള്ളത്. ഇതില്‍ തനിക്ക് ആവശ്യമായ ശരിയായ ഫോം വേണം ഓരോ നികുതി ദായകനും തെരഞ്ഞെടുക്കുവാന്‍. ശരിയായ ഫോം അല്ല തെരഞ്ഞെടുത്തിരിക്കുന്നത് എങ്കില്‍ നികുതി ദായകന്‍ വീണ്ടും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതായി വരും.

Also Read : പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

ടിഡിഎസ്

ടിഡിഎസ്

ഒരു വ്യക്തിയുടെ വരുമാനത്തിന്റെ ടിഡിഎസ് സംഗ്രഹവും നികുതി അടവും ഉള്‍ക്കൊള്ളുന്നതിനാല്‍ ഐടിആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ടിഡിഎസ് പുന പരിശോധിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഓര്‍ക്കുക. ഓരോ വര്‍ഷവും നികുതി ഫയലിംഗ് പ്രക്രിയകളിലും നികുതി ഫോമുകളിലും ആദായ നികുതി വകുപ്പ് പുതിയ ചില മാറ്റങ്ങള്‍ വരുത്താറുണ്ട്. അതിനാല്‍ തെറ്റുകളില്ലാത്ത ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് (ഐടിആര്‍) നടത്തുന്നതിനായി ഓരോ നികുതിദായകനും ഈ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Also Read : 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

തെറ്റുകള്‍ ഒഴിവാക്കാം

തെറ്റുകള്‍ ഒഴിവാക്കാം

നേരത്തേ തന്നെ നികുതി ഫയല്‍ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും സാധിക്കുന്ന അത്രയും നേരത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമാണ് അഭികാമ്യം. നികുതി റീ ഫണ്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുക എന്നത് മാത്രമല്ല അതുകൊണ്ടുള്ള നേട്ടം. നേരത്തെ ചെയ്യുന്നത് വഴി നിങ്ങളുടെ ഭാഗത്ത് നിന്നും സംഭവിച്ചേക്കാവുന്ന പരമാവധി തെറ്റുകള്‍ ഒഴിവാക്കിക്കൊണ്് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനും സാധിക്കും.

Also Read : അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

നികുതി ക്രമം

നികുതി ക്രമം

2021 സാമ്പത്തിക വര്‍ഷം മുതല്‍ നികുതി ദായകര്‍ക്ക് രണ്ട് നികുതി ക്രമങ്ങളില്‍ നിന്നും ഏത് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാവുന്നതാണ്. പുതിയ നികുതി ക്രമത്തില്‍ താഴ്ന്ന സ്ലാബ് നിരക്ക് നികുതി ദായകര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേ സമയം പഴയ നികുതി ക്രമത്തിന് കീഴില്‍ ലഭിച്ചിരുന്ന പല തരത്തിലുള്ള കിഴിവുകളും നികുതി ഒഴിവുകളും നികുതിദായകര്‍ക്ക് വേണ്ടെന്ന് വയ്ക്കുകയും ചെയ്യേണ്ടി വരും. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നികുതിദായകര്‍ നികുതി ക്രമം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

Read more about: income tax
English summary

mistakes in Income Tax Return filing; tips and tricks to make sure that you make no mistake | ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കാം

mistakes in Income Tax Return filing; tips and tricks to make sure that you make no mistake
Story first published: Sunday, August 15, 2021, 19:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X