മൊബൈല്‍ വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും ; നിങ്ങള്‍ അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന്റെ കടന്നു വരവ് രാജ്യത്തെ ഓണ്‍ലൈന്‍ പണ ഇടപാടുകളുടെ എണ്ണത്തില്‍ വലിയ അളവിലുള്ള വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. മുന്‍കാലങ്ങളിലേതിനേക്കാള്‍ ലക്ഷക്കണക്കിന് അധികം ആള്‍ക്കാര്‍ ഇപ്പോള്‍ മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇടപാടുകള്‍ കൂടുതല്‍ സൗകര്യ പ്രദമാകുവാന്‍ ഇതിലൂടെ സാധിക്കുന്നു. രാജ്യത്തെ ശേഷിക്കുന്ന ജനവിഭാഗങ്ങളില്‍ കൂടി ഇത്തരം ഡിജിറ്റല്‍ സേവനങ്ങളുടെ ഗുണഭോക്താക്കളാക്കുവാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍.

 

മൊബൈല്‍ വാലറ്റുകള്‍

മൊബൈല്‍ വാലറ്റുകള്‍

ഏത് സമയത്തും എവിടെയിരുന്നും ഇടപാടുകള്‍ നടത്താന്‍ സാധിക്കും എന്നതാണ് മൊബൈല്‍ വാലറ്റുകളുടെ സവിശേഷത. സങ്കീര്‍ണതളില്ലാതെ എളുപ്പത്തില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്നതും ഉപയോക്താക്കളെ മൊബൈല്‍ വാലറ്റുകള്‍ കൂടുതലായി ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഭാവിയില്‍ മൊബൈല്‍ വാലറ്റുകള്‍ പരമ്പരാഗത ബാങ്ക് അക്കൗണ്ടുകള്‍ക്ക് വെല്ലുവിളിയാകുമോ എന്ന് ആശങ്കപ്പെടാന്‍ തക്കവണ്ണം അവയ്ക്കുള്ള സ്വീകാര്യത ഇന്ന് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.

മൊബൈല്‍ വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും

മൊബൈല്‍ വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും

രാജ്യത്തെ വലിയൊരു വിഭാഗം ആള്‍ക്കാരും ഇപ്പോഴും മൊബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നവരല്ല. എന്നാല്‍ ഇന്റര്‍നെറ്റിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെയും വളര്‍ച്ച മൊബൈല്‍ വാലറ്റുകളുടെ ഉപഭോഗത്തിന് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്. എന്നാല്‍ ബാങ്കുകള്‍ നല്‍കി വരുന്ന എല്ലാ സേവനങ്ങളും ഇ വാലറ്റുകള്‍ നല്‍കിത്തുടങ്ങിയിട്ടില്ല. ഒരു ബാങ്കിലെ അക്കൗണ്ടില്‍ നിന്നും പണം മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റുവാന്‍ ബാങ്കുകള്‍ വഴി സാധിക്കും. എന്നാല്‍ ഇ വാലറ്റുകള്‍ വഴി അത് സാധ്യമാവുകയില്ല.

ഇപ്പോള്‍ അധിക സേവനങ്ങള്‍

ഇപ്പോള്‍ അധിക സേവനങ്ങള്‍

എന്നാല്‍ ഏത് സമയത്തും പെട്ടെന്ന് പണം കൈമാറുന്നതിന് ഇ വാലറ്റുകള്‍ തന്നെയാണ് അഭികാമ്യം. ഇതിനായി ബാങ്ക് ശാഖയില്‍ ചെല്ലുകയോ എടിഎം സന്ദര്‍ശിക്കുകയോ ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഇ വാലറ്റുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനായി 3 അധിക സംവിധാനങ്ങള്‍ കൂടി ആര്‍ബിഐ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ആര്‍ടിജിഎസ് , നെഫ്റ്റ് സേവനം ഇതിലൂടെ ലഭ്യമാകും.

ബാലന്‍സ് പരിധി 1 ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയാക്കി

ബാലന്‍സ് പരിധി 1 ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയാക്കി

വിവിധ സേവന ദാതാക്കളുടെ അക്കൗണ്ടുകള്‍ തമ്മില്‍ ഇടപാടുകള്‍ നടത്തുന്നതിനായി ഇന്റര്‍ ഒപ്പേറബിലിറ്റി സംവിധാനം മൊബൈല്‍ വാലറ്റുകള്‍ക്ക് നിര്‍ബന്ധമാക്കുവാനും ആര്‍ബിഐ തീരുമാനമെടുത്തിട്ടുണ്ട്. മൊബൈല്‍ വാലറ്റുകളില്‍ സൂക്ഷിക്കാവുന്ന ചുരുങ്ങിയ ബാലന്‍സ് തുകയും ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന ചുരുങ്ങിയ ബാലന്‍സ് പരിധിയായ 1 ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായാണ് ആര്‍ബിഐ വര്‍ധിപ്പിച്ചിരിക്കുന്നത്.

വാലറ്റുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് വെല്ലുവിളിയോ?

വാലറ്റുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് വെല്ലുവിളിയോ?

ഡിജിറ്റല്‍ പണ ഇടപാടുകളിലേക്ക് ജനങ്ങളെ കൂടുതലായി ആകര്‍ഷിക്കുന്നതിനാണ് ആര്‍ബിഐ ഈ മാറ്റങ്ങള്‍ മൊബൈല്‍ വാലറ്റുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അതത്ര എളുപ്പമാകില്ല എന്നതാണ് സത്യം. എന്തെന്നാല്‍, കാലങ്ങളായി ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കും അവര്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ക്കും നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യതയാണുള്ളത്. കഷ്ടപ്പെട്ട് സമ്പാദിച്ച് ഉണ്ടാക്കുന്ന പണമായതിനാല്‍ തന്നെ ഏതൊരു ഇടപാടിന് തയ്യാറെടുക്കുമ്പോഴും സാധാരണക്കാരനായ ഒരു വ്യക്തിയുടെ പ്രഥമ പരിഗണന സുരക്ഷിത്വത്തിനും വിശ്വാസ്യതയ്ക്കും തന്നെയായിരിക്കും.

ആശങ്കകള്‍

ആശങ്കകള്‍

പണ ഇടപാടുകളുടെ ഈ പുതിയ കാല രീതിയിലേക്ക് ചുവടുമാറാന്‍ പലര്‍ക്കും ബുദ്ധിമുട്ടുകളുണ്ടാകും. അതില്‍ ഈ വിശ്വാസ്യതയ്ക്കുള്ള പ്രധാന്യം വലുതാണ്. ഏതായാലും കുറച്ചു കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ബാങ്കുകള്‍ക്ക് സമാനമായി അതേ രീതിയില്‍ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റാന്‍ മൊബൈല്‍ വാലറ്റുകള്‍ക്കും സാധിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ഏതെങ്കിലും കാരണ വശാല്‍ തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ മൊബൈല്‍ വാലറ്റിലെ പണം മുഴുവന്‍ നഷ്ടമാകുമോ എന്ന ഭയവും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകള്‍ക്കെല്ലാമുള്ള വ്യക്തമായ മറുപടികള്‍ മൊബൈല്‍ വാലറ്റുകള്‍ നല്‍കുന്നുണ്ട് എങ്കിലും മിക്കവരും അതൊന്നും പ്രധാന്യത്തോടെ ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഏതായാലും കാലം മുന്നോട്ട് പോകുമ്പോള്‍ ഇതിലൊക്കെ മാറ്റം വരുമെന്ന കാര്യം ഉറപ്പാണ്.

Read more about: money
English summary

mobile wallets Vs traditional bank account; which is better? everything you need to know | മൊബൈല്‍ വാലറ്റുകളും ബാങ്ക് അക്കൗണ്ടുകളും ; നിങ്ങള്‍ അറിയേണ്ടതെല്ലാം

mobile wallets Vs traditional bank account; which is better? everything you need to know
Story first published: Thursday, July 1, 2021, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X