രോഗം വരാതിരുന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ഇളവുകള്‍! എങ്ങനെയെന്നറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ ജീവിത രീതി ശീലമാക്കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചാലോ? ആരോഗ്യവും അതിന് മേല്‍ നേട്ടവും, സംഗതി കൊള്ളാം അല്ലേ? എന്നാല്‍ നിങ്ങള്‍ അറിയേണ്ടുന്ന ഒരു കാര്യമുണ്ട്! മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും മികച്ച ആരോഗ്യ ജീവിത ശൈലി പിന്തുടരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പലവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

രോഗം വരാതിരുന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ഇളവുകള്‍! എങ്ങനെയെന്നറിയാം

മാക്‌സി റീ അഷ്വര്‍,ആദിത്യ ബിര്‍ള ആക്ടീവ് അഷ്വര്‍, എച്ച്ഡിഎഫ്‌സി മൈ ഹെല്‍ത്ത് സുരക്ഷ, എച്ച്ഡിഎഫ്‌സി എര്‍ഗോ ഒപ്റ്റിമ റീസ്റ്റോര്‍, സിഗ്മ പ്രോ ഹെല്‍ത്ത് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അധിക നേട്ടം നല്‍കുന്നുണ്ട്.

പഴയ 10 രൂപാ നോട്ട് നല്‍കിക്കൊണ്ട് നേടാം 25,000 രൂപ!

പ്രീമിയം തുകയിലെ കിഴിവുകള്‍, സൗജന്യ ഹെല്‍ത്ത് ചെക്ക്അപ്പുകള്‍, ചിട്ടയായ ആരോഗ്യ പരിപാലനത്തിനായി ജിം, യോഗ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള സൗജന്യ മെമ്പര്‍ഷിപ്പ് എന്ന് തുടങ്ങി ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഗ്ദാനങ്ങള്‍ നീളുകയാണ്. എന്നാല്‍ വളരെ ചെറിയൊരു ശതമാനം ഉപഭോക്താക്കള്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുള്ളൂ.

500 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ? പകരമായി 10,000 രൂപ നേടാം

ആരോഗ്യവാനായിരിക്കുക എന്നത് ഉപയോക്താവിനെ സംബന്ധിച്ചും ഇന്‍ഷുറന്‍സ് കമ്പനിയെ സംബന്ധിച്ചും നേട്ടമാണ്. രോഗങ്ങളില്ലാത്ത സമാധാനപൂര്‍ണമായ ജീവിതം നയിക്കുവാന്‍ വ്യക്തിയ്ക്ക് സാധിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിയ്ക്കാകട്ടെ ആരോഗ്യവാനായാ ഉപയോക്താവിനെക്കൊണ്ട് ലാഭം മാത്രമേ ഉണ്ടാകുന്നുള്ളൂ.

45ാം വയസ്സില്‍ ഒന്നരക്കോടി രൂപയുടെ സമ്പാദ്യം കൈയ്യില്‍ വേണോ? ഇങ്ങനെ നിക്ഷേപിക്കൂ

ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊബൈല്‍ അപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് വര്‍ക്ക് ഔട്ടിന് ഉപയോഗിക്കുന്ന നിങ്ങളുടെ ഫിറ്റ്‌നസ് ഉപകരണങ്ങള്‍ അപ്ലിക്കേഷനുമായി ലിങ്ക് ചെയ്ത് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങളെല്ലാം കമ്പനിയില്‍ നിന്ന് സ്വീകരിക്കാം. എന്നും രാവിലെ സ്ഥിരമായി നടക്കാനിറങ്ങുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ പോലും നിങ്ങള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന നേട്ടങ്ങള്‍ ലഭിക്കും.

95 രൂപ ദിവസവും നിക്ഷേപിക്കാന്‍ തയ്യാറാണോ? എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 14 ലക്ഷം!

ഗൂഗിള്‍ ഫിറ്റ്, ആപ്പിള്‍ ഹെല്‍ത്ത് ഡാറ്റ തുടങ്ങിയ സേവനങ്ങളിലൂടെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപയോക്താക്കളുടെ ആരോഗ്യ വിവരങ്ങള്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടാല്‍ ഇത്തരം ഇളവുകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാം.

Read more about: insurance
English summary

More Discounts In Health Insurance For Those Who Are Not Affected By Illness, Here's How | രോഗം വരാതിരുന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ഇളവുകള്‍! എങ്ങനെയെന്നറിയാം

More Discounts In Health Insurance For Those Who Are Not Affected By Illness, Here's How
Story first published: Thursday, June 17, 2021, 9:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X