ഇന്ന് പൊറിഞ്ചു വെളിയത്ത് വാങ്ങിക്കൂട്ടിയ കുഞ്ഞന്‍ ഓഹരികള്‍ ഇതാ; ഇവയാണോ അടുത്ത മള്‍ട്ടിബാഗര്‍?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാല ഇന്ത്യന്‍ ഓഹരി വിപണിയിലെ 'സെലിബ്രിറ്റി' നിക്ഷേപകനും പ്രമുഖ പോര്‍ട്ട്ഫോളിയോ ഫണ്ട് മാനേജരും മലയാളികളുടെ അഭിമാനവുമാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊറിഞ്ചു വെളിയത്ത്. സ്‌മോള്‍ കാപ് ഓഹരികളുടെ ചക്രവര്‍ത്തിയെന്നാണ് ഈ ചാലക്കുടിക്കാരനെ നിക്ഷേപക ലോകത്ത് അറിയപ്പെടുന്നത്. മള്‍ട്ടിബാഗര്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ പൊറിഞ്ചു വെളിയത്ത്, ഇന്നും കഴിഞ്ഞ ആഴ്ച്ചയിലുമായി 2 ഓഹരികളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഫാര്‍മ, വ്യോമയാന മേഖലയിലെ ഓരോ സ്‌മോള്‍ കാപ് സ്‌റ്റോക്കുകളിലാണ് അദ്ദേഹം കോടികളുടെ നിക്ഷേപം നടത്തിയിരിക്കുന്നത്.

 

നിക്ഷേപ തന്ത്രം

നിക്ഷേപ തന്ത്രം

പരമാവധി പോര്‍ട്ട്‌ഫോളിയൊ മൂല്യം നേടുന്നതിനായി അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് പൊറിഞ്ചുവിന്റെ നിക്ഷേപ രീതിശാസ്ത്രം. ചെറിയ കമ്പനി ആയതുകൊണ്ട് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കാറില്ല. മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്‌മെന്റും വ്യക്തമായ ബിസിനസ് കാഴ്ച്പ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും. തുടര്‍ന്ന് അവ ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെയും ക്ഷമയോടെ കാത്തിരിക്കുകയുമാണ് അദ്ദേഹം പിന്തുടരുന്ന തന്ത്രം. ഇങ്ങനെ അനേകമിരട്ടി ലാഭം കൊണ്ടുവന്ന 'മള്‍ട്ടിബാഗറു'കളില്‍ പൊറിഞ്ചു നിരവധി തവണ നിക്ഷേപം നടത്തി വിജയം വരിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല നിക്ഷേപങ്ങളിലൊന്നായ ശ്രേയാംസ് ഷിപ്പിങ്ങ് 20 രൂപയ്ക്കാണ് വാങ്ങിച്ചത്. പിന്നാലെ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ഓഹരി വില 850 രൂപ കടന്നു. ഇത്തരത്തില്‍ പൊറിഞ്ചു നേടിയ ലാഭക്കഥകളും നിരവധിയാണ്.

1) യൂണികെം ലാബ്‌സ്

1) യൂണികെം ലാബ്‌സ്

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെറുകിട മരുന്ന് നിര്‍മാണ കമ്പനിയാണ് യൂണികെം ലാബോറട്ടീസ് ലിമിറ്റഡ്. വിവിധ മരുന്നുകളുടെ നിര്‍മാണവും രാസസംയുക്തങ്ങളിലുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഹൃദ്രോഗം, മാനസികാരോഗ്യം, ന്യൂറോളജി, ആന്റ്ി- ബാക്ടീരിയല്‍, ഉദര സംബന്ധമായ മരുന്നുകളാണ് ഉത്പാദിപ്പിക്കുന്നത്. സെപ്റ്റംബര്‍ പാദത്തില്‍ യൂണികെം ലാബിന്റെ സംയോജിത വരുമാനം 291 കോടി രൂപയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 8 ശതമാനം ഇടിവാണ് കാണിക്കുന്നത്. ഇതേകാലയളവിലെ അറ്റനഷ്ടം 11.48 രൂപയുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിയുടെ ഉയര്‍ന്ന വില 375 രൂപയും കുറഞ്ഞ വില 198 രൂപയുമാണ്. നിലവിലെ വിപണ മൂലധനം 1,979 കോടി രൂപയാണ്.

Also Read: മടങ്ങിവരവ് ട്രെന്‍ഡാകുന്നു; ലിസ്റ്റിങ്ങില്‍ പൊളിഞ്ഞ ഈ ഓഹരി ഇനി കുതിക്കും; മിനിമം 34% ലാഭം

പങ്കാളിത്തം ഉയര്‍ത്തി

പങ്കാളിത്തം ഉയര്‍ത്തി

ചൊവ്വാഴ്ച യൂണികെം ലാബിന്റെ (BSE: 506690, NSE: UNICHEMLAB) 54,850 ഓഹരികളാണ് പൊറിഞ്ചു വെളിയത്ത് നേതൃത്വം കൊടുക്കുന്ന പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്ഥാപനം വാങ്ങിക്കൂട്ടിയത്. ഇത് ഓപ്പണ്‍ മാര്‍ക്കറ്റ്് ഇടപാടായിരുന്നു. ഇതോടെ കമ്പനിയില്‍ പൊറിഞ്ചുവിന്റെ ഓഹരി പങ്കാളിത്തം 4.93 ശതമാനത്തില്‍ നിന്നും 5.01 ശതമാനമായി ഉയര്‍ന്നു. ചൊവ്വാഴ്ചത്തെ യൂണികെം ലാബിന്റെ ഓഹരികള്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 288 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞമാസം കമ്പനിയുടെ പുതിയ ഉത്പന്നമായ അരിപിപ്രാസോള്‍ (അൃശുശുൃമ്വീഹല) മരുന്നിന് അമേരിക്കന്‍ മരുന്ന നിയന്ത്രണ ഏജന്‍സിയായ യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചിരുന്നു. ഈ മരുന്ന് കമ്പനിയുടെ ഗാസിയാബാദ് പ്ലാന്റിലാണ് ഉത്പാദിപ്പിക്കുന്നത്.

2) തനേജ എയ്‌റോസ്‌പേസ്

2) തനേജ എയ്‌റോസ്‌പേസ്

സിവില്‍ ഏവിയേഷന്‍ മേഖലയിലാണ് തനേജ എയ്‌റോസ്‌പേസ് ആന്‍ഡ് ഏവിയേഷന്‍ ലിമിറ്റഡ് (BSE: 522229, NSE: TANEJAERO) പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ചെറുകിട പരിശീലന, ചരക്കുവഹിക്കുന്ന വിമാനങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്. ആറ് സീറ്റുള്ളതും ഇരട്ട എന്‍ജിന്‍ ഉള്ളതുമായി ചെറു വിമാനങ്ങള്‍ നിര്‍മിക്കുന്നു. ഇതിനോടൊപ്പം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിനു വേണ്ടുന്ന ഘടകങ്ങളും നിര്‍മിച്ചു കൊടുക്കുന്നു. കൂടാതെ വ്യോമയാന മേഖലയിലെ വിവിധ വിഭാഗങ്ങളിലേക്ക് കമ്പനി വൈവിധ്യവത്കരണം നടത്തിയിട്ടുണ്ട്. വിമാനങ്ങളുടെ അറ്റക്കുറ്റപ്പണി, പരിപാലനം, വില്‍പ്പന എന്നിവയിലും സംരംഭങ്ങളുണ്ട്.

Also Read: ഓഹരിയുടമകള്‍ ഊരാക്കുടുക്കിലേക്ക്? പേടിഎമ്മിന്റെ ലക്ഷ്യവില വീണ്ടും വെട്ടിച്ചുരുക്കി; അറിയേണ്ടതെല്ലാം

ആദ്യമായി നിക്ഷേപം

ആദ്യമായി നിക്ഷേപം

ഡിസംബര്‍ അവസാനത്തില്‍ തനേജ എയ്‌റോസ്‌പേസിന്റെ 1.07 ശതമാനം ഓഹരികളാണ് പൊറിഞ്ചു വാങ്ങിയത്. ഈ 2,68,000 ഓഹരികളുടെ നിക്ഷേപ മൂല്യം 4 കോടി രൂപയാണ്. ഈ കമ്പനിയില്‍ ആദ്യമായാണ് അദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി വരുമാനത്തില്‍ സ്ഥായിയായ വളര്‍ച്ചയില്ല. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ 7 കോടി രൂപ വരുമാനവും 3 കോടി രൂപ അറ്റാദായവും നേടി. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില ഇന്നത്തെ ക്ലോസിങ് നിലവാരമായ 151.85 രൂപയും കുറഞ്ഞ വില 28 രൂപയുമാണ്. ഒരു വര്‍ഷത്തിനിടെ ഓഹിരകളില്‍ നിന്നും 334 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. നിലവിലെ വിപണി മൂലധനം 378 കോടി രൂപയാണ്. പ്രമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 51.23 ശതമാനം ഓഹരികളാണ് കൈവശമുള്ളത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Multibagger Specialist PMS Fund Manager Porinju Veliyath Picks 2 Small Cap Stock Recently

Multibagger Specialist PMS Fund Manager Porinju Veliyath Picks 2 Small Cap Stock Recently
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X