അടുത്ത മള്‍ട്ടിബാഗര്‍? പുതിയതായി ലിസ്റ്റ് ചെയ്ത ഓഹരിയുടെ പാദഫലം 'തകര്‍ത്തു'; ഇപ്പോള്‍ പിടിച്ചാല്‍ 105% ലാഭം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയില്‍ അനിശ്ചിതത്വം നുരപൊങ്ങുകയാണ്. ആഗോള തലത്തിലുള്ള പണപ്പെരുപ്പ ഭീഷണിയും ഇതിനെ തുടര്‍ന്നുള്ള പലിശ നിരക്ക് വര്‍ധനയുമാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. ഇതിനിടെയില്‍ ചില ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളും വിപണിയില്‍ തെളിയുന്നുണ്ട്. മാര്‍ച്ച് പാദഫലവും കമ്പനിയുമായി ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളുമൊക്കെയാണ് ഇതിന് പിന്നില്‍. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതും അടുത്തിടെ ദ്വിതീയ വിപണിയില്‍ അരങ്ങേറ്റം കുറിച്ചതുമായ ഒരു സ്‌മോള്‍ കാപ് ഓഹരിയില്‍ മള്‍ട്ടിബാഗര്‍ നേട്ടം പ്രവചിച്ച് ബ്രോക്കറേജ് സ്ഥാപനമായ അരിഹന്ത് കാപിറ്റല്‍ രംഗത്തെത്തി.

 

ഹരിയോം പൈപ്പ്

ഹരിയോം പൈപ്പ്

വൈവിധ്യമാര്‍ന്ന ഇരുമ്പ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് ഹരിയോം പൈപ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 2007-ല്‍ ഹൈദരാബാദിലാണ് തുടക്കം. പ്രധാനമായും ദക്ഷിണ, പശ്ചിമ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വിപണനം. മൈല്‍ഡ് സ്റ്റീല്‍ (എംഎസ്) പൈപ്പുകള്‍, ഹോട്ട് റോള്‍ഡ് (എച്ച്ആര്‍) സ്ട്രിപ്‌സ്, പൈപ്പുകളും ട്യൂബുകളും, എംഎസ് ബില്ലെറ്റ്‌സ്, സ്‌പോഞ്ച് അയണ്‍ എന്നിവയില്‍ 150-ലധികം തരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. 1,400-ഓളം റീട്ടെയിലര്‍മാര്‍ മുഖേനയും ബി2ബി വിഭാഗത്തില്‍ കരാറുകാര്‍ക്കും നിര്‍മാണ കമ്പനികള്‍ക്ക് നേരിട്ടും ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 2 നിര്‍മാണ ശാലകളുണ്ട്.

സാമ്പത്തികം

സാമ്പത്തികം

മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് ഹരിയോം പൈപ്പ് ഇന്‍ഡസ്ട്രീസ് കാഴ്ചവെച്ചത്. വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 32 ശതമാനം വര്‍ധിച്ച് 124 കോടിയിലേക്ക് ഉയര്‍ന്നു. വില്‍പന ഉയര്‍ന്നതിനൊപ്പം ഉത്പന്നത്തിന് മികച്ച വില ലഭിച്ചതുമാണ് വരുമാനം വര്‍ധിക്കാന്‍ സഹായിച്ചത്. ഈ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 36 ശതമാനം വര്‍ധിച്ച് 17 കോടിയും അറ്റാദായം 44 ശതമാനം വര്‍ധിച്ച് 10 കോടിയുമായി. ഇതോടെ പ്രതിയോഹരി വരുമാനം 16.35 രൂപയില്‍ നിന്നും 23.34-ലേക്ക് മെച്ചപ്പെടുത്തി.

Also Read: എല്‍ഐസി ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം നെഗറ്റീവായി; ഐപിഒയില്‍ നിക്ഷേപകരുടെ കൈപൊളളുമോ?

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ഹരിയോം പൈപ്പിന്റെ നിലവിലെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 504 കോടിയാണ്. സ്റ്റീല്‍ വിഭാഗം ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 21.55 ആയിരിക്കുമ്പോള്‍ ഹരിയോം പൈപ്പിന്റേത് 15.8 നിരക്കിലാണ്. വിനിയോഗിച്ച മൂലധനത്തിന്മേലുള്ള ആദായം (ROCE) 30.0 ശതമാനവും ഓഹരിയിന്മേലുള്ള ആദായം (ROE) 37.4 ശതമാനവുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 42.99 രൂപ നിരക്കിലുണ്ട്. കമ്പനിയുടെ 66.03 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 24.36 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.61 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

ലക്ഷ്യവില 403

ലക്ഷ്യവില 403

ബുധനാഴ്ച 197 രൂപയിലാണ് ഹരിയോം പൈപ് ഇന്‍ഡസ്ട്രീസിന്റെ (BSE: 543517, NSE : HARIOMPIPE) ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും ഓഹരി വാങ്ങാമെന്നാണ് അരിഹന്ത് കാപിറ്റല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 105 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം 153 രൂപയ്ക്ക് ഐപിഒയില്‍ ഇഷ്യൂ ചെയ്ത ഓഹരിയുടെ ഉയര്‍ന്ന വില 245 രൂപയും ലിസ്റ്റിങ്ങിനു ശേഷമുള്ള താഴ്ന്ന നിലവാരം 169 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 9 ശതമാനം തിരുത്തല്‍ നേരിട്ടു.

Also Read: ഈ 5 ഓഹരികളുടെ റിസള്‍ട്ട് വന്നപ്പോള്‍ ജുന്‍ജുന്‍വാല 'രക്ഷപ്പെട്ടു'; ഇനി വാങ്ങിയാല്‍?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അരിഹന്ത് കാപിറ്റല്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Multibagger Stock To Buy: Recently Listed Small Cap Stock Hariom Pipe Can Give 105 Percent Returns In Near Term

Multibagger Stock To Buy: Recently Listed Small Cap Stock Hariom Pipe Can Give 105 Percent Returns In Near Term
Story first published: Wednesday, May 11, 2022, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X