മ്യൂച്വല്‍ ഫണ്ട് ആദായം ; അളവുകോല്‍ മറികടക്കുന്നതല്ല, നിങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതാണ് പ്രധാനം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു സാഹചര്യം പറയാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രകടനം നടത്തുന്ന ഊര്‍ജസ്വലമായി കൈകാര്യം ചെയ്യുന്ന ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന പ്രതിവാര്‍ഷ ആദായം 15.56 ശതമാനമാണ്. ഏറ്റവും മോശമായി കൈകാര്യം ചെയ്യുന്ന ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കുന്ന ആദായം 7.18 ശതമാനവും. സമാനമായി ഒരു പിഎംഎസ് (പോര്‍ട്ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസസ്) ലാര്‍ജ് ക്യാപ് പോര്‍ട്ട് ഫോളിയോ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി 15 ശതമാനത്തിനോടടുത്ത് വാര്‍ഷിക ആദായം നല്‍കുന്നു.

 

ഫണ്ട് തെരഞ്ഞെടുപ്പ്

ഫണ്ട് തെരഞ്ഞെടുപ്പ്

മറ്റൊന്ന് 1.6 ശതമാനവും നല്‍കുന്നു. ഒരേ വിഭാഗത്തിലുള്ള മ്യൂച്വല്‍ ഫണ്ടുകളോ പിഎംഎസ് സ്‌കീമുകളോ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇത് ഫണ്ട് തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ ഏറെ സങ്കീര്‍ണമായ ഒന്നാക്കുന്നു. സ്‌കീമിന്റെ പ്രകടനം അളക്കുന്നതിനായി സെബി ഒരു അളവ് കോല്‍ ഫണ്ടുകള്‍ക്കായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ലാര്‍ജ് ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ ഒന്നുകില്‍ നിഫ്റ്റി 50 ഓ അല്ലെങ്കില്‍ സെന്‍സെക്‌സ് 30ഓ വേണം.

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനം

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനം

പല മ്യൂച്വല്‍ ഫണ്ടുകളുടെയും പ്രകടനം അവയുടെ അളവുകോലിനേക്കാളും ശരാശരിയേക്കാളും മോശമായിരുന്നിട്ടും ആദായം ന്യായമായ രീതിയില്‍ ഉണ്ടായിരുന്നു. അളവുകോല്‍ പ്രകടനം പരിഗണിക്കാതെ തന്നെ അത്തരം ആദായം നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയ്ക്ക് അനുയോജ്യവും നിങ്ങളുടെ ലക്ഷ്യം നേടുവാന്‍ സഹായകവുമാണ്. നിങ്ങള്‍ അളവുകോല്‍ പ്രകടനം പരിഗണിക്കാതെ ഒറു ഫണ്ടിന്റെ ആദായം വിലയിരുത്തുമ്പോള്‍ അത് നിങ്ങള്‍ക്ക് അപൂര്‍ണമായ ഒരു ചിത്രം മാത്രമാണ് നല്‍കുക. പ്രകടനത്തിലെ ചാഞ്ചാട്ടത്താല്‍ ഫണ്ട് ഫോര്‍ട്ടഫോളിയോ ചില സമയത്തേക്കെങ്കിലും മോശം പ്രകടനം കാഴ്ച വയ്ക്കുവാനുള്ള സാധ്യതയുണ്ട്.

അളവുകോല്‍ പ്രകടനം

അളവുകോല്‍ പ്രകടനം

അത്തരം താഴ്ന്ന പ്രകടനങ്ങള്‍ തീര്‍ത്തും സ്വഭാവികമാണെന്നാണ് അളവുകോല്‍ പ്രകടനത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍ അത്തരം താഴ്ന്ന അളവുകോല്‍ പ്രകടനം രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ തുടരുമ്പോഴാണ് അളവുകോല്‍ മറികടക്കാന്‍ സാധിക്കാത്ത ഒരു പോര്‍ട്ടിഫോളിയോയ്ക്കായി ഫണ്ട് കൈകാര്യം ചെയ്യുവാനുള്ള തുക നിങ്ങള്‍ നല്‍കുന്നത് എന്തിനാണെന്ന് ചിന്തിക്കാന്‍ ആരംഭിക്കേണ്ടത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപിക്കുവാനുള്ള സാധ്യതകളുമുണ്ട്.

അളവുകോല്‍ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം

അളവുകോല്‍ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം

ചില ഫണ്ടുകള്‍ അളവുകോലില്‍ എത്തിക്കുന്നതിനാണ് സക്രിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനേക്കാള്‍ ഫോര്‍ട്ട്‌ഫോളിയോകള്‍ തയ്യാറാക്കുമ്പോള്‍ പ്രാധാന്യം നല്‍കുന്നത്. കുറഞ്ഞ ചിലവുള്ള ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്ക് സമാനമായിരിക്കും പ്രകടനം. അതിനാല്‍ സക്രിയമായി കൈകാര്യം ചെയ്യുന്ന ഫണ്ടുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ അളവുകോല്‍ പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം ചുരുങ്ങിയത് 3 മുതല്‍ 5 വര്‍ഷത്തേക്കെങ്കിലും നിങ്ങള്‍ ആവശ്യപ്പെടേണ്ടതുണ്ട്.

സാമ്പത്തിക ലക്ഷ്യങ്ങള്‍

സാമ്പത്തിക ലക്ഷ്യങ്ങള്‍

നിങ്ങളുടെ ഫണ്ട് നിങ്ങള്‍ക്ക് തരുന്ന ആദായം അത് നിക്ഷേപം നടത്തുന്ന വിഭാഗത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോവില്‍ ലഭിക്കുന്ന ആദായം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെയും റിസ്‌ക് എടുക്കുവാനുള്ള താത്പര്യത്താലും നിര്‍വചിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് 80 ശതമാനത്തോളമുള്ള നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ 10 വര്‍ഷത്തിന് ശേഷമാണ് സാക്ഷാത്കരിക്കുന്നതെങ്കില്‍ പണപ്പെരുപ്പം കൂടി കണക്കിലെടുത്ത് ദീര്‍ഘകാലത്തേക്കാണ് ഓഹരിയില്‍ നിക്ഷേപിക്കേണ്ടത്. എന്നാല്‍ 2 -3 വര്‍ഷങ്ങള്‍ മാത്രമേയുള്ളു സാമ്പത്തിക ലക്ഷ്യത്തിലേക്ക് എങ്കില്‍ സ്ഥീരമായ ആദായം ലഭിക്കുന്ന നിക്ഷേപ പദ്ധതികളില്‍ തുടരന്നതാവും അഭികാമ്യം.

Read more about: mutual fund
English summary

Mutual Fund Returns: Here's Why Reaching Money Goals Is More Important Than Beating Benchmarks | മ്യൂച്വല്‍ ഫണ്ട് ആദായം ; അളവുകോല്‍ മറികടക്കുന്നതല്ല, നിങ്ങളുടെ ലക്ഷ്യത്തിലെത്തുന്നതാണ് പ്രധാനം

Mutual Fund Returns: Here's Why Reaching Money Goals Is More Important Than Beating Benchmarks
Story first published: Saturday, May 22, 2021, 19:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X