തുടക്കക്കാര്‍ക്ക് നിക്ഷേപിക്കാന്‍ ഇതാ ഏറ്റവും മികച്ച 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ തുടക്കക്കാരന്‍ എന്ന നിലയില്‍ ആദ്യം നിങ്ങള്‍ നിശ്ചയിക്കേണ്ടത് എത്രമാത്രം റിസ്‌ക് ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണ് എന്നതാണ്. ഒപ്പം നിങ്ങളുടെ നിക്ഷേപം എത്രത്തോളം ഉണ്ടായിരിക്കണമെന്നും നേരത്തെ വ്യക്തമായി ഉറപ്പിക്കേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും പൊതുവായി സ്വീകരിക്കുന്ന മാര്‍ഗം എസ്‌ഐപികളാണ്. അത് നിലവിലെ നിങ്ങളുടെ സാമ്പത്തിക നിലയിന്മേല്‍ അധിക ബാധ്യതയോ സമ്മര്‍ദമോ ഉണ്ടാക്കാതെ നിങ്ങളുടെ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ആസൂത്രണത്തിന് നിങ്ങളെ സഹായിക്കുന്നു.

 

എസ്‌ഐപികള്‍

എസ്‌ഐപികള്‍

നിങ്ങളുടെ നിക്ഷേപ സഞ്ചയത്തിലേക്ക് ഫണ്ട് തെരഞ്ഞെടുക്കുമ്പോള്‍ പരമാവധി ശ്രദ്ധയോടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുക എന്നതും, എല്ലാ മാസവും മതിയായ തുക അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് നിങ്ങള്‍ ചെയ്യേണ്ട കാര്യം. എസ്‌ഐപികള്‍ അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് സ്ട്രാറ്റജികള്‍ നിങ്ങളെ പല തരത്തിലുള്ള റിസ്‌കുകളില്‍ നിന്നും സംരക്ഷിക്കും. ഹ്രസ്വകാല റിസ്‌കുകള്‍, ഹ്രസ്വകാല അനിശ്ചിതത്വങ്ങള്‍, വൈകാരികവും ആവേശത്തള്ളിച്ചയാലും നടത്തുന്ന പ്രതികരണങ്ങള്‍, അമിത പ്രതികരണങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്.

എന്താണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി?

എന്താണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി?

എസ്‌ഐപി എന്നത് സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ എന്നതിന്റെ ചുരുക്ക രൂപമാണ്. അത് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തുവാനായി സ്വീകരിക്കാവുന്ന ഒരു രീതിയാണ്. മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കുന്നത് മറ്റൊരു നിക്ഷേപ രീതിയാണ്. എസ്‌ഐപിയിലൂടെ നിങ്ങള്‍ക്ക് 500 രൂപ വരെയുള്ള ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുവാനായി സാധിക്കുന്നു. മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ ഇത്രയും ചെറിയ തുക നിക്ഷേപം നടത്തുവാന്‍ പലപ്പോഴും സാധിക്കുകയില്ല.

ചുരുങ്ങിയ നിക്ഷേപ തുക 500 രൂപ

ചുരുങ്ങിയ നിക്ഷേപ തുക 500 രൂപ

പല തരത്തിലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുവാനായി നിലവിലുണ്ട്. അതില്‍ നിങ്ങളുടെ റിസ്‌ക് ഏറ്റെടുക്കുവാനുള്ള താത്പര്യവും നിക്ഷേപ ലക്ഷ്യവും സാധൂകരിക്കുന്ന അനുയോജ്യമായ ഒന്ന് നിങ്ങള്‍ക്ക് നിക്ഷേപം നടത്തുവാനായി തെരഞ്ഞെടുക്കാം. ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 500 രൂപയായതിനാല്‍ തന്നെ നിക്ഷേപം ആരംഭിക്കുന്നതിനായി നിങ്ങളുടെ പക്കല്‍ വലിയ തുക വേണമെന്നില്ല. ചില ഫണ്ടുകള്‍ മാസം 100 രൂപ മാത്രമുള്ള എസ്‌ഐപികളും നല്‍കി വരുന്നുണ്ട്. അതിനാല്‍ത്തന്നെ വിവേകപൂര്‍ണമായ നിക്ഷേപത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപായങ്ങളില്‍ ഒന്ന് സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനുകളാണ്.

തുടക്കക്കാര്‍ക്ക് എന്തുകൊണ്ട് എസ്‌ഐപി അനുയോജ്യമാകുന്നു?

തുടക്കക്കാര്‍ക്ക് എന്തുകൊണ്ട് എസ്‌ഐപി അനുയോജ്യമാകുന്നു?

നിങ്ങളുടെ നിക്ഷേപ ആവശ്യത്തിനായി എസ്‌ഐപി ഉപയോഗിക്കുമ്പോള്‍ വിപണിയിലെ അനുയോജ്യ സമയം കണക്കാക്കേണ്ട ആവശ്യമില്ല. നിക്ഷേപത്തിനായി മറ്റൊരു ചട്ടപ്പടിയുള്ള മാര്‍ഗം കൂടിയുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് മികച്ച നിക്ഷേപ ആസൂത്രണങ്ങളിലൂടെയുള്ള നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. അതായത് കോംപൗണ്ടിങ്ങും റുപ്പീ കോസ്റ്റ് ആവറേജിംഗും. ഒരു റിസേര്‍ച്ച് ടീമിന്റെ സഹായത്തോടെ സമര്‍ഥനായ ഒരു ഫണ്ട് മാനേജര്‍ ആയിരിക്കും നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്തുകൊണ്ട് എസ്‌ഐപി ?

എന്തുകൊണ്ട് എസ്‌ഐപി ?

ഫണ്ട് മാനേജറാണ് ആസ്തി വിന്യാസ നിക്ഷേപ ആസൂത്രണം നടത്തുക. സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തുന്നത് നിങ്ങള്‍ക്ക് ഒരു അധിക വരുമാനം നല്‍കുക മാത്രമേ ചെയ്യുകയുള്ളൂ. മറിച്ച് സ്വത്ത് സൃഷ്ടിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ എസ്‌ഐപി മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച ഒരു തെരഞ്ഞെടുപ്പാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും നിങ്ങള്‍ നിശ്ചയിക്കുന്ന കൃത്യമായ ഇടവേളകളില്‍ ഈ തുക കിഴിയ്ക്കുകയും ചെയ്യും. പല തരത്തിലുള്ള ഓഹരികളിലും ഡെബ്റ്റ്, സ്വര്‍ണം തുടങ്ങിയ മറ്റ് ആസ്തികളിലും നിക്ഷേപിച്ചുകൊണ്ട് ഒരു വ്യക്തിയ്ക്ക് തന്റെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്ക്കരിക്കുവാന്‍ സാധിക്കും.

മ്യൂച്വല്‍ ഫണ്ടുകളിലെ നികുതി നേട്ടങ്ങള്‍

മ്യൂച്വല്‍ ഫണ്ടുകളിലെ നികുതി നേട്ടങ്ങള്‍

ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 1.5 ലക്ഷം രൂപ വരെ ആദായ നികുതി നിയമത്തിന്റെ വകുപ്പ് 80സി പ്രകാരം നികുതി കിഴിവ് ലഭിക്കും പല നിക്ഷേപ പദ്ധതികളുമുണ്ട്. ടാക്‌സ് സേവിംഗ് മ്യൂച്വല്‍ ഫണ്ടുകള്‍ അവയിലൊന്നാണ്. വകുപ്പ് 80സി പ്രകാരം ഇളവ് ലഭിക്കുന്ന സാമ്പത്തിക ഇന്‍സ്ട്രുമെന്റുകളില്‍ ഉയര്‍ന്ന ആദായവും 3 വര്‍ഷമെന്ന കുറഞ്ഞ ലോക്ക് ഇന്‍ പിരീഡും കാരണം ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എസ്) ആണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയ്ക്കാര്‍ പൊതുവായി തെരഞ്ഞെടുക്കുന്നത്.

 5 മികച്ച എസ്‌ഐപി പ്ലാനുകള്‍

5 മികച്ച എസ്‌ഐപി പ്ലാനുകള്‍

2021ല്‍ തുടക്കക്കാര്‍ക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് നേടാന്‍ സാധിക്കുന്നതുമായ 5 മികച്ച എസ്‌ഐപി പ്ലാനുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഫണ്ട് എന്‍എവി ചുരുങ്ങിയ എസ്‌ഐപി 1 വര്‍ഷ ആദായം 3 വര്‍ഷ ആദായം എക്‌സ്‌പെന്‍സ് റേഷ്യോ
ക്വാണ്ട് ആക്ടിവ് ഫണ്ട് Rs. 361.36 1000 118.7% 26.94% 0.57%
മിറേ അസറ്റ് ടാക്‌സ് സേവര്‍ ഫണ്ട് Rs.29 500 88.32% 20.39% 0.30%
പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്പ് Rs. 37.29 1000 116.93% 22.75% 0.45%
മിറേ അസറ്റ് എമേര്‍ജിംഗ് ബ്ലൂചിപ്പ് ഫണ്ട് Rs.90 1000 86.54% 21.14% 0.73%
പരാഗ് പരിഖ് ഫ്‌ളക്‌സി ക്യാപ് ഫണ്ട്‌ Rs. 43.13 1000 70.41% 21.54% 0.91%

എങ്ങനെ തീരുമാനിക്കാം?

എങ്ങനെ തീരുമാനിക്കാം?

മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണെന്ന് നാം എപ്പോഴും കേള്‍ക്കുന്ന കാര്യമാണ്. നിങ്ങള്‍ക്ക് എത്രമാത്രം റിസ്‌ക് എടുക്കാന്‍ താത്പര്യമുണ്ടോ അതിന് അനുസരിച്ചായിരിക്കണം സ്‌കീമുകള്‍ തെരഞ്ഞെടുക്കേണ്ടത്. ഇനി നിങ്ങള്‍ക്ക് റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലെങ്കില്‍ ഡെബ്റ്റുകളിലോ ഇക്വിറ്റി സേവിംഗ്‌സ് ഫണ്ടുകളിലോ നിക്ഷേപിക്കാം. അവയില്‍ റിസ്‌ക് സാധ്യതകള്‍ കുറവാണ്. കുറച്ചൊക്കെ റിസ്‌ക് എടുക്കാം എന്നതാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ബാലന്‍സ്ഡ് അഡ്വാണ്ടേജ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഉയര്‍ന്ന റിസ്‌ക് എടുക്കുവാനും ചുരുങ്ങിയത് 5 വര്‍ഷത്തേക്കെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കുകയും ചെയ്യുമെങ്കില്‍ മാത്രമേ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയ്യാറെടുക്കേണ്ടതുള്ളൂ.

Read more about: mutual fund
English summary

Mutual Fund SIP: Best Plans To Invest In 2021 For Beginners With High Returns, Know In Details | തുടക്കക്കാര്‍ക്ക് നിക്ഷേപിക്കാന്‍ ഇതാ ഏറ്റവും മികച്ച 5 മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി പ്ലാനുകള്‍

Mutual Fund SIP: Best Plans To Invest In 2021 For Beginners With High Returns, Know In Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X