മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയൊക്കെ അവസാനിപ്പിച്ച് കുറച്ചു വര്‍ഷങ്ങള്‍ സ്വന്തം ഇഷ്ടത്തിന് മറ്റ് ബാധ്യതകളൊന്നും ഭാരമാകാതെ ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ സ്വപ്‌നം കാണാത്തവരായി ആരും ഉണ്ടാകില്ല. കയ്യില്‍ ആവശ്യത്തിന് പണം സമ്പാദ്യമായുണ്ടെങ്കില്‍ ധൈര്യമായി ആ ആഗ്രഹത്തിന്റെ പുറകേ പോകാം. എന്നാല്‍ റിട്ടയര്‍മെന്റ് കാലം വരെ അധ്വാനിച്ചാലും പലര്‍ക്കും അതിന് സാധിക്കാറില്ല എന്നതാണ് സത്യം.

 

നേരത്തേ റിട്ടയര്‍ ചെയ്യാം

നേരത്തേ റിട്ടയര്‍ ചെയ്യാം

60 വയസ്സാണ് സാധാരണഗതിയില്‍ നമ്മുടെ നാട്ടിലെ റിട്ടയര്‍മെന്റ് പ്രായം. ഒരു പത്തോ വര്‍ഷം ഇരുപതോ വര്‍ഷം നേരത്തേ റിട്ടയര്‍ ചെയത് ജോലിഭാരമില്ലാതെ ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നത് എന്ത് രസമായിരിക്കും അല്ലേ? ജോലി എടുത്തു തുടങ്ങുന്ന പ്രായം മുതല്‍ കൃത്യമായി നിക്ഷേപം നടത്തിയാല്‍ ഈ പറയുന്ന നേരത്തേയുള്ള റിട്ടയര്‍മെന്റ് ആര്‍ക്കും സാധ്യമാകും. റിട്ടയര്‍മെന്റ് മുന്നില്‍ കണ്ട് നിക്ഷേപങ്ങള്‍ നടത്തുന്നത് സാധാരണയാണ്. ആ നിക്ഷേപം വിവേക പൂര്‍ണമായി നടത്തിയാല്‍ റിട്ടയര്‍മെന്റ് പ്രായത്തിന് മുന്നേയും നമുക്ക് റിട്ടയര്‍ ചെയ്യാം. കയ്യില്‍ ആവശ്യത്തിന് തുക ഉണ്ടെങ്കില്‍ പിന്നെ കാത്തിരിക്കുന്നതെന്തിനാണല്ലേ?

നേരത്തേ റിട്ടയര്‍ ചെയ്യാന്‍ നേരത്തേ നിക്ഷേപിച്ചു തുടങ്ങാം

നേരത്തേ റിട്ടയര്‍ ചെയ്യാന്‍ നേരത്തേ നിക്ഷേപിച്ചു തുടങ്ങാം

നികുതി നിക്ഷേപ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയ്ക്ക് നേരത്തെ റിട്ടയര്‍ ചെയ്യണം എന്നാണ് ആഗ്രഹമെങ്കില്‍ അയാള്‍ കഴിയുന്നതും നേരത്തേ നിക്ഷേപം ആരംഭിക്കണം. അതായത് ആദ്യമായി ഒരു ജോലിയ്ക്ക് കയറിയ കാലം മുതല്‍ തന്നെ നിക്ഷേപം തുടങ്ങാം. ഏറ്റവും ചുരുങ്ങിയത് 25ാം വയസ്സില്‍ എങ്കിലും നിക്ഷേപിച്ചു തുടങ്ങിയാലാണ് നേരത്തെ റിട്ടയര്‍ ചെയ്യുക എന്ന ആഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുക.

ഉയര്‍ന്ന നേട്ടത്തിനായി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ നിക്ഷേപിക്കാം

ഉയര്‍ന്ന നേട്ടത്തിനായി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ നിക്ഷേപിക്കാം

ഇനി ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ചത് കൊണ്ട് നേരത്തെ റിട്ടയര്‍ ചെയ്യാനാവശ്യമായ തുക നിശ്ചിത കാലത്തിനുള്ളില്‍ നിങ്ങള്‍ക്ക് നേടാന്‍ സാധിക്കണമെന്നുമില്ല. അതിന് നിക്ഷേപ ആസൂത്രണം ആവശ്യമാണ്. ഓരോ മാസവും ചെറിയ തുകകള്‍ ചേര്‍ത്തുവച്ച് കൊണ്ട് ദീര്‍ഘകാലത്തേക്ക് ഏറ്റവും വലിയ തുക നിങ്ങളുടെ കൈകളിലെത്തുവാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച നിക്ഷേപ പദ്ധതി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളാണ്.

50 വയസ്സില്‍ 10 കോടി രൂപ

50 വയസ്സില്‍ 10 കോടി രൂപ

50 വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും 10 കോടി രൂപ നിങ്ങള്‍ക്ക് സമ്പാദ്യമായി വേണമെന്ന് കരുതുക. അത്രയും ഉയര്‍ന്ന തുക നിങ്ങള്‍ക്ക് വേണമെങ്കില്‍ കൃത്യമായ സാമ്പത്തീക അച്ചടക്കവും കരിയര്‍ ആരംഭിക്കുന്ന സമയത്ത് തന്നേയുള്ള സാമ്പത്തീക ആസൂത്രണവും നിര്‍ബന്ധമായും നിങ്ങള്‍ക്ക് വേണം. 50ാം വയസ്സില്‍ റിട്ടയര്‍ ചെയ്യുവാന്‍ 25ാം വയസ്സില്‍ നിക്ഷേപിച്ചു തുടങ്ങാം.

ചെറുതുള്ളികള്‍ കൊണ്ട് സമ്പത്തിന്റെ മഹാസമുദ്രം സൃഷ്ടിക്കാം

ചെറുതുള്ളികള്‍ കൊണ്ട് സമ്പത്തിന്റെ മഹാസമുദ്രം സൃഷ്ടിക്കാം

25ാം വയസ്സ് എന്നത് ഒരു വ്യക്തിയുടെ കരിയറിന്റെ ആരംഭകാലമാണ്. അതിനാല്‍ തന്നെ ഒറ്റത്തവണ വലിയ തുക നിക്ഷേപം നടത്തുവാന്‍ ആ പ്രായത്തില്‍ സാധിക്കണമെന്നില്ല. അവിടെയാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ നിങ്ങളുടെ സഹായത്തിനെത്തുന്നത്. ചെറുതുള്ളികള്‍ കൊണ്ട് സമ്പത്തിന്റെ മഹാസമുദ്രം സൃഷ്ടിക്കുവാന്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളിലൂടെ നിക്ഷേപകന് സാധിക്കും.

12 മുതല്‍ 15 ശതമാനം വരെ ആദായം നേടാം

12 മുതല്‍ 15 ശതമാനം വരെ ആദായം നേടാം

ദീര്‍ഘകാല സാമ്പത്തീക ലക്ഷ്യങ്ങള്‍ നിരവേറ്റുന്നതിനായി മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളേക്കാള്‍ മികച്ച മറ്റ് മാര്‍ഗങ്ങളില്ല. 12 മുതല്‍ 15 ശതമാനം വരെയാണ് ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങളിലൂടെ നിക്ഷേപകന് ലഭിക്കുന്ന ആദായം. ഇത്രയും ഉയര്‍ന്ന ആദായം മറ്റൊരു നിക്ഷേപ പദ്ധതിയിലൂടെയും ലഭിക്കുകയില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

നിക്ഷേപ തുകയില്‍ 10 ശതമാനം വീതം പ്രതിവര്‍ഷ വര്‍ധനവ്

നിക്ഷേപ തുകയില്‍ 10 ശതമാനം വീതം പ്രതിവര്‍ഷ വര്‍ധനവ്

നിക്ഷേപം നടത്തുന്ന വ്യക്തി ഓരോ വര്‍ഷവും നിക്ഷേപ തുകയില്‍ അല്‍പം വര്‍ധനവ് വരുത്തുകയും വേണം. ഒരു വ്യക്തിയുടെ വരുമാനത്തില്‍ ഓരോ വര്‍ഷവും വര്‍ധിക്കുമല്ലോ. അതിനാല്‍ 10 ശതമാനം വീതം പ്രതിവര്‍ഷ വര്‍ധനവ് നിക്ഷേപ തുകയിലും നിശ്ചയിക്കാം. നിക്ഷേപത്തിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ ിത് നിക്ഷേപകനെ സഹായിക്കും.

25ാം വയസ്സില്‍ നിക്ഷേപിച്ചു തുടങ്ങിയാല്‍

25ാം വയസ്സില്‍ നിക്ഷേപിച്ചു തുടങ്ങിയാല്‍

ഒരു വ്യക്തി തന്റെ 25ാം വയസ്സില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നു എന്ന് കരുതുക. 12 ശതമാനമാണ് ചുരുങ്ങിയ പ്രതീക്ഷിത ആദായം. 50 വയസ്സാകുമ്പോഴേക്കും 10 കോടി രൂപ നേടുക എന്നതാണ് ലക്ഷ്യം. എസ്‌ഐപി കാല്‍ക്കുലേറ്റര്‍ പ്രകാരം ആ വ്യക്തിയുടെ പ്രതിമാസ നിക്ഷേപം 26,000 രൂപയായിരിക്കും. ഒപ്പം 10 ശതമാനം പ്രതിവര്‍ഷ വര്‍ധനവും വേണം.

Read more about: smart investment mutual fund
English summary

Mutual Fund SIP: Deposit Rs 26000 Every Month And Earn Rs 10 crore at the age of 50, Know how | മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം

Mutual Fund SIP: Deposit Rs 26000 Every Month And Earn Rs 10 crore at the age of 50, Know how
Story first published: Monday, June 21, 2021, 14:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X