ആദായ നികുതി റിട്ടേണ്‍ - പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ നാളെ; പ്രത്യേകതകള്‍ അറിയേണ്ടേ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 ജൂണ്‍ 7 തിങ്കളാഴ്ചയാണ് ആദായ നികുതി വകുപ്പ് പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ പുറത്തിറക്കുന്നത്. www.incometax.gov.in എന്ന പോര്‍ട്ടലില്‍ പുതിയ ചില പ്രത്യേകതകളും ആദായ നികുതി വകുപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ എളുപ്പത്തില്‍ ഫയല്‍ ചെയ്യുവാനും റീഫണ്ട് നല്‍കുന്നത് വേഗത്തില്‍ നടപ്പാക്കുവാനും ഇ പോര്‍ട്ടലിലെ ഈ പുതിയ ഫീച്ചറുകള്‍ സഹായകമാകും.

 

ആദായ നികുതി റിട്ടേണ്‍ - പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ നാളെ; പ്രത്യേകതകള്‍ അറിയേണ്ടേ?

നവീനവും കൂടുതല്‍ സൗകര്യപ്രദവുമായ രീതിയില്‍ നികുതിദായകര്‍ക്ക് ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ പുതിയ ഇ ഫയലിംഗ് പോര്‍ട്ടലിലൂടെ സാധിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നികുതിദായക സൗഹൃദമായ പുതിയ പോര്‍ട്ടലിലൂടെ ആദായ നികുതി റിട്ടേണിന്റെ വേഗത്തില്‍ സമര്‍പ്പിക്കുവാനും റീഫണ്ട് പ്രക്രിയകള്‍ വേഗത്തിലാവുകയും ചെയ്യുമെന്ന് സിബിഡിടി കൂട്ടിച്ചേര്‍ക്കുന്നു.

ബാങ്ക് തട്ടിപ്പിനിരയായോ? 10 ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ട മുഴുവന്‍ തുകയും തിരികെ ലഭിക്കും

പോര്‍ട്ടല്‍ പുറത്തിറക്കി അധികം വൈകാതെ തന്നെ മൊബൈല്‍ അപ്ലിക്കേഷനും ആദായ നികുതി വകുപ്പ് പുറത്തിറക്കും. പല പുതിയ പ്രത്യേകതകളുമായും ഉപയോക്താക്കളെ പരിചിതരാക്കുന്നതിന് വേണ്ടിയാണിത്.

ആദായ നികുതി വകുപ്പിന്റെ പുതിയ ഇ ഫയലിംഗ് പോര്‍ട്ടലിന്റെ പ്രധാനപ്പെട്ട ചില പ്രത്യേകതകള്‍ ഇവയാണ്.

  • ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. നികുതി ദായകര്‍ക്ക് വേഗത്തില്‍ റീഫണ്ട് നല്‍കുന്നതിനാണിത്.
  • എല്ലാ ഇടപാടുകളും അപ്ലോഡുകളും തീര്‍പ്പാകാത്ത നടപടികളും ഒറ്റ ഡാഷ്‌ബോഡില്‍ ദൃശ്യമാകും. നികുതിദായകന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ ഇതുവഴി സാധിക്കും.
  • നികുതിയെക്കുറിച്ച് ആഴത്തില്‍ അറിവല്ല എങ്കിലും പുറമേ നിന്ന് ആരുടെയും സഹായം തേടാതെ തന്നെ ഐടിആര്‍ തയ്യാറാക്കുന്നതിന് ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും സഹായം നല്‍കുന്ന സോഫ്റ്റുവെയര്‍

ഡാറ്റ സുരക്ഷ; നിങ്ങളുടെ വ്യക്തിഗത, സാമ്പത്തീക വിവരങ്ങള്‍ ഓണ്‍ലൈനിലും എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?

  • എഫ്എക്യുകള്‍, ട്യൂട്ടോറിയലുകള്‍, വീഡിയോകള്‍ തുടങ്ങിയവയോടുകൂടി നികുതി ദായകന് സഹായം നല്‍കുന്ന കാള്‍ സെന്റര്‍
  • ഡെസ്‌ക്ടോപ്പ് പോര്‍ട്ടലില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഉള്‍പ്പെടുന്ന മൊബൈല്‍ ആപ്പും വൈകാതെ ലഭ്യമാകും
  • മള്‍ട്ടിപ്പിള്‍ പേയ്‌മെന്റ് സൗകര്യം ലഭ്യമാണ്. നെറ്റ്ബാങ്കിംഗ്, യുപിഐ, ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങി ഉപയോക്താവിന് സൗകര്യപ്രദമായ രീതി തിരഞ്ഞെടുക്കുവാന്‍ ഇതിലൂടെ സാധിക്കും.

നിത്യജീവിതത്തിലെ സാമ്പത്തിക അച്ചടക്കം - എന്ത്? എങ്ങിനെ?

വ്യക്തിഗതമായതോ ബിസിനസിന്റെയോ വരുമാന ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നികുതി ദായകര്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഇ ഫയലിംഗ് പോര്‍ട്ടല്‍. റീഫണ്ടിനായുള്ള പരാതികളും ആദായ നികുതി വകുപ്പുമായുള്ള മറ്റ് വിഷയങ്ങളും ഈ പോര്‍ട്ടലിലൂടെ കൈകാര്യം ചെയ്യുവാന്‍ നികുതിദായകര്‍ക്ക് സാധിക്കും.

Read more about: income tax
English summary

New income tax E-filing portal; what are the features of new New income tax E-filing portal of income tax department? - explained | ആദായ നികുതി റിട്ടേണ്‍ - പുതിയ ഇ ഫയലിംഗ് പോര്‍ട്ടല്‍ നാളെ; പ്രത്യേകതകള്‍ അറിയേണ്ടേ?

New income tax E-filing portal; what are the features of new New income tax E-filing portal of income tax department? - explained
Story first published: Sunday, June 6, 2021, 13:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X