നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ നിയന്ത്രണം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമിടപാടുകൾക്ക് ഇന്ന് വിവിധ മാർ​ഗങ്ങളുണ്ട് ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബാങ്കുകളിൽ ചെന്ന് നേരിട്ട് പണമിടപാട് നടത്തുന്നതും എടിഎമ്മുകളും യുപിഐയും അടക്കം വിവിധ മാർ​ഗങ്ങൾ ഇന്നുണ്ട്. സാങ്കേതി വിദ്യ വന്നതോടെ പുതിയ പണമിടപാട് മാർ​ഗങ്ങൾ സജീവമായി. എന്നാൽ ഇതുവരെയുണ്ടായിരുന്ന പോലെ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും നാളെ മുതല്‍ സാധിക്കില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മേയ് 26 മുതല്‍ രാജ്യത്ത് പണമിടപാടുകള്‍ക്ക് നിയന്ത്രണം വരുന്നത്.

 

പണമിടപാട്

ഇനി മുതല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോഴോ പിന്‍വലിക്കുമ്പോഴോ ആധാര്‍ നമ്പറും പെര്‍മനന്റ് അക്കൗണ്ട് നമ്പറും (പിഎഎന്‍) നിര്‍ബന്ധമാക്കി. ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും പോസ്റ്റ് ഓഫീസ് വഴിയും സഹകരണ ബാങ്കുകള്‍ വഴിയുള്ള ഇടപാടുകള്‍ക്കും ഈ നിബന്ധന ബാധകമാണ്.

Also Read: വായ്പ നോക്കുകയാണോ; ശമ്പള അക്കൗണ്ട് എസ്ബിഐയിൽ ആണെങ്കിൽ ഉടൻ 35 ലക്ഷം

താഴെ പറയുന്ന സാഹചര്യങ്ങളിലാണ് പുതിയ ചട്ടം ബാധകമാകുന്നത്

താഴെ പറയുന്ന സാഹചര്യങ്ങളിലാണ് പുതിയ ചട്ടം ബാധകമാകുന്നത്

* ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതലുള്ള ഒരു നിക്ഷേപമോ നിക്ഷേപങ്ങള്‍ ആകെ 20 ലക്ഷത്തില്‍ കടക്കുകയോ ചെയ്യുമ്പോള്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ വേണം. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളില്‍ നിന്നുള്ള ഇടപാടുകളും കണക്കാക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കിലെ നിക്ഷേപങ്ങൾക്ക് ഈ നിബന്ധനകൾ ബാധകമാകും.

* ഒരു സാമ്പത്തിക വര്‍ഷത്തിലെ ആകെ പണം പിന്‍വലിക്കല്‍ 20 ലക്ഷത്തില്‍ കൂടുമ്പോഴോ ഒറ്റത്തവണ 20 ലക്ഷത്തില്‍ കൂടുതല്‍ പിന്‍വലിക്കുമ്പോഴോ ആധാര്‍ പാന്‍വിവരങ്ങള്‍ ചേര്‍ക്കണം. നിക്ഷേപകന്റെ പേരിലുള്ള ഒന്നോ ഒന്നിലധികമോ അക്കൗണ്ടുകളില്‍ നിന്നുള്ള പിന്‍വലിക്കല്‍ കണക്കാക്കും. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കിലെ പിൻവലിക്കലുകൾക്ക് ഈ നിബന്ധന ബാധകമാണ്.

* ബാങ്കിലോ സഹകരണ ബാങ്കിലോ പോസ്റ്റ് ഓഫീസിലെ കറന്റ് അക്കൗണ്ട് ആരംഭിക്കുമ്പോഴോ കാഷ് ക്രെഡിറ്റ് അക്കൗണ്ട് ആരഭിക്കുമ്പോഴോ ഈ നിബന്ധനകൾ ബാധകമാണ്.

Also Read: പറ്റി പോയവ പോകട്ടെ; നിക്ഷേപത്തെ ശക്തമാക്കാൻ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

 ഇടപാട്

ഇത്തരത്തില്‍ ഇടപാട് നടത്താന്‍ ഉദ്യേശിക്കുന്നയാള്‍ ഇടാപാടിന് ഏഴ് ദിവസം മുന്നേ പാന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കണം. നേരത്തെ ദിവസത്തില്‍ 50,000ത്തില്‍ കൂടുന്ന പണ ഇടപാടുകള്‍ക്ക് മാത്രമെ പാന്‍ നിര്‍ബന്ധമാക്കിയിരുന്നുള്ളൂ. വാര്‍ഷിക പരിധി നേരത്തെയുണ്ടായിരുന്നില്ല. സാമ്പത്തിക തട്ടിപ്പുകളെ പിടികൂടാനാണ് ഇത്തരം നിയന്ത്രമമെന്നാണ് വിദഗ്ധാഭിപ്രായം. ഉയര്‍ന്ന പണമിടപാടുകളെ ഇതോടെ ആദായ നികുതി വകുപ്പിന് നിരീക്ഷിക്കാനാതും. പാൻ നിർബ്നധമാക്കുന്നതോടെ ഉറവിട നികുതി പിരിവ് ഊർജിതമാക്കാനാകും.

Also Read: അവധി ദിവസം പണത്തിന് ആവശ്യം വന്നാൽ കുടുങ്ങി പോകുമെന്ന ആശങ്ക ഇനി വേണ്ട; പുതിയൊരു വഴിയുണ്ട്

 20,000 വായ്പ

ഇതുപോലെ ദിവസത്തിൽ നടത്തുന്ന പണ കൈമാറ്റത്തിന് നേരത്തെ നിബന്ധന കൊണ്ടു വന്നിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ നിയമങ്ങൾ പ്രകാരമാണ് ഇത്തരം ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. ആദായ നികുതി നിയമം സെക്ഷൻ 269 എസ്എസ് പ്രകാരം ഒരാളിൽ നിന്ന് ഒരു ദിവസം 20,000ത്തിൽ കൂടുതൽ തുക കറൻസി വഴി വായ്പ സ്വീകരിക്കാൻ പാടില്ല. ഇത് മറികടന്ന് കറൻസി വഴിയുള്ള കൈമാറ്റം നടത്തിയാൽ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ഇത് സ്വീകരിച്ച അല്ലെങ്കിൽ നൽകിയ തുകയ്ക്ക് തുല്യമായിരിക്കും. എന്നാൽ ഒരുഭാ​ഗത്ത് ബാങ്ക്, സർക്കാർ ഡിപ്പാർട്ട്‌മെന്റുകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ വരികായണെങ്കിൽ ഇടപാടിന് നിയമപ്രശ്നമില്ല.

 ആദായ നികുതി

ഒരു വ്യാപാരി പെട്ടന്നുള്ള ആവശ്യത്തിന് ഭാര്യയിൽ നിന്ന് 80000 രൂപ കറൻസി ഇടപാടായി കൈപ്പറ്റിയാൽ ആദായ നികുതി 269എസ്എസ് പ്രകാരം കുറ്റകരമാണ്. എന്നാൽ അത്യാവശ്യം തെളിയിച്ചാൽരപ 271 ഡി പ്രകാരമുള്ള പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കും. ബിസിനസ് ആവശ്യങ്ങൾക്കല്ലെങ്കിലും പണം കടം വാങ്ങിയത് അത്യാവശ്യത്തിനാണെന്ന് ഉദ്യോഗസ്ഥന് ബോധ്യമായാൽ പിഴ ഒഴിവാക്കും. എന്നാൽ പണം രണ്ട് ലക്ഷത്തിൽ കൂടാൻ പാടില്ല. ഇത് നിയമത്തിലെ 273ബി സെക്ഷൻ വ്യക്തമാക്കുന്നുണ്ട്.

Read more about: income tax
English summary

New Income Tax Rule.; Transaction Above 20 Lakh Need Aadhar and Pan Number Must From Tomorrow

New Income Tax Rule.; Transaction Above 20 Lakh Need Aadhar and Pan Number Must From Tomorrow
Story first published: Wednesday, May 25, 2022, 19:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X