ഡ്രൈവിംഗ് ലൈസൻസിന് പുതിയ ചട്ടങ്ങൾ: ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ, നിങ്ങൾ അറിയേണ്ടതെല്ലാം!!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വാഹന രജിസ്ട്രേഷൻ കാർഡുകൾ അനുവദിക്കുന്നതും ലൈസൻസ് നൽകുന്നത് സംബന്ധിച്ചും നിർണ്ണായക മാറ്റങ്ങളുമായി മോദി സർക്കാർ. ഇതോടെ ഒക്ടോബർ ഒന്നുമുതൽ ഡ്രൈവിംഗ് ലൈസൻസുകൾ പരിഷ്കരിക്കേണ്ടതായി വരികയും ചെയ്യും. ഇതിന് പുറമേ പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് ഒരു തരത്തിലുള്ള ഇളവും ലഭിക്കില്ല. വൻകിട ബിസിനസുകൾക്ക് ഒക്ടോബർ ഒന്നുമുതൽ കോർപ്പറേറ്റ് നികുതി ഈടാക്കുന്നത് പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതും ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

 

ബാങ്കിന്റെ ശാഖയില്‍ എത്താതെ ഉല്‍പ്പന്നങ്ങള്‍ പണയം വെച്ച് വായ്പയെടുക്കാം; ആപുമായി എച്ച്ഡിഎഫ്‌സി

യൂണിഫോം വെഹിക്കിൾ രജിസ്ട്രേഷൻ കാർഡും ഡ്രൈവിംഗും ലൈസൻസും

യൂണിഫോം വെഹിക്കിൾ രജിസ്ട്രേഷൻ കാർഡും ഡ്രൈവിംഗും ലൈസൻസും

ഒക്ടോബർ ഒന്നുമുതൽ ഇന്ത്യയിൽ ഒന്നുമുതൽ ഇന്ത്യയിലുടനീളം ഏകീകൃത വാഹന രജിസ്ട്രേഷൻ കാർഡുകളും ഡ്രൈവിംഗ് ലൈസൻസും അനുവദിക്കും. ക്യു ആർ കോഡ് ഉൾപ്പെടുന്ന മൈക്രോ ചിപ്പ് അടങ്ങിയിട്ടുള്ളതാണ് പുതിയ ഡ്രൈവിംഗ് ലൈസൻസ്. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനവും ലൈസൻസിലുണ്ട്. പുതിയ മാറ്റങ്ങൾ കേന്ദ്രീകൃത ഓൺലൈൻ ഡാറ്റാബേസിൽ ഡ്രൈവിംഗ് ലൈസൻസ് ഉടമകളുടെ കഴിഞ്ഞ 10 വർഷത്തെ പിഴ ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിക്കാൻ സർക്കാരിനെ സഹായിക്കും.

 ചിപ്പും ക്യൂ ആർ കോഡും

ചിപ്പും ക്യൂ ആർ കോഡും

ശാരീരിക വെല്ലുവിളി നേരിടുന്ന ഡ്രൈവർമാർ, അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പിട്ടിട്ടുള്ളവർ എന്നിവരെ തിരിച്ചറിയാനും പുതിയ ലൈസൻസ് സർക്കാരിനെ സഹായിക്കും.

ഒക്ടോബർ ഒന്ന് മുതൽ സംബന്ധിച്ച് പേപ്പർരഹിത ആർസി ബുക്കുകൾ പുറത്തിറക്കാനാണ് സർക്കാർ നീക്കം. പുതിയ ആർസി ബുക്കിന്റെ മുൻവശത്ത് ഉടമയുടെ പേര് അച്ചടിച്ചിരിക്കും. പിൻവശത്ത് ക്യൂ ആർ കോഡും മൈക്രോ ചിപ്പും എംബഡ് ചെയ്തിരിക്കും.

 ഡിസ്കൌണ്ടുകൾ നിർത്തലാക്കി

ഡിസ്കൌണ്ടുകൾ നിർത്തലാക്കി

ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്ക് ഡിസ്കൌണ്ട് ലഭിക്കില്ല. ഓയിൽ കമ്പനികൾ നേരത്തെ ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ, ഇ വാലറ്റുകൾ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പണമിടപാടുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ഡെബിറ്റ് കാർഡുകൾക്കുള്ള ഡിസ്കൌണ്ട് ഇപ്പോഴത്തേക്ക് തുടരും.

   കാർ- ഹോം ലോൺ നിരക്കുകൾ കുറയും

കാർ- ഹോം ലോൺ നിരക്കുകൾ കുറയും

എംഎസ്എംഇ ലോണുകൾ ബാഹ്യ പലിശ നിരക്ക് മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നത് റിസർവ് ബാങ്ക് നിർബന്ധമാക്കിയിരുന്നത്. വീട്, കാർ, വ്യക്തിഗത ലോണുകൾ എന്നിവയുടെ നിരക്ക് കുറയുമെന്നും റിസർവ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

  ശരാശരി പ്രതിമാസ ബാലൻസ് കുറയ്ക്കും

ശരാശരി പ്രതിമാസ ബാലൻസ് കുറയ്ക്കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശരാശരി പ്രതിമാസ ബാലൻസ് കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരുന്നു. മെട്രോ, അർബൻ അക്കൌണ്ടുകൾക്കും 3000 രൂപയും ഗ്രാമീണ ശാഖകൾക്കും 1000 രൂപയുമായി നിലനിർത്തിയിട്ടുണ്ട്. ഈ തുക നിലനിർത്തുന്നതിൽ ഉപയോക്താക്കൾ പരാജയപ്പെട്ടാൽ പിഴയീടാക്കും. പത്ത് രൂപയ്ക്ക് പുറമേ ജിഎസ്ടിയുമാണ് ഈടാക്കുക. അക്കൌണ്ട് ഉടമ 50-75 ശതമാനം കുറവ് വന്നാൽ 12 രൂപയും ജിഎസ്ടിയുമാണ് അടയ്ക്കേണ്ടിവരിക. 75 ശതമാനത്തിൽ അധികം തുക കുറവുവന്നാൽ 14 രൂപ ജിഎസ്ടിയുമാണ് നൽകേണ്ടതായി വരിക. കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച കോർപ്പറേറ്റ് ടാക്സ് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

English summary

New rules of driving license and Vehicle registration October 1, details are here

New rules of driving license and Vehicle registration October 1, details are here
Story first published: Sunday, September 27, 2020, 22:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X