10,000 രൂപയിൽ തുടങ്ങി 17.8 ലക്ഷം നേടാം ; ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മക്കളുടെ വിദ്യാഭ്യാസം, പുതിയ വീട് വെക്കല്‍ എന്നിങ്ങനെ ഭാവിയിലെ ചെലവുകള്‍ മറികടക്കാനുള്ള തുക ഇന്നേ കരുതേണ്ടതുണ്ട്. 8-10 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ചെലവുകള്‍ക്ക് പണം അലമാരയില്‍ സൂക്ഷിച്ചിട്ട് കാര്യമില്ല. ചെറിയ രീതിയില്‍ തുടങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നിക്ഷേപത്തിലേക്ക് പണം മാറ്റണം. ഇതിനായി എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ വൈവിധ്യം കാരണം ഏത് ഫണ്ടില്‍ നിക്ഷേപിക്കുമെന്നതാണ് അടുത്ത ചോദ്യം. നിക്ഷേപത്തിന്റെ ലക്ഷ്യവും നിക്ഷേപം കൊണ്ടു പോകുന്ന കാലാവധിയും എടുക്കാവുന്ന റിസ്‌കും കണക്കാക്കി ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. മുകളില്‍ പറഞ്ഞ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്നവര്‍ക്ക് സ്‌മോള്‍ കാപ് മ്യൂച്വല്‍ ഫണ്ടുകളെയാണ് നിര്‍ദ്ദേശിക്കുന്നത്. ഏഴ് വര്‍ഷത്തിന് മുകളില്‍ നിക്ഷേപം ഉയര്‍ത്താന്‍ പറ്റുന്നവര്‍ക്ക് സ്‌മോള്‍ കാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഈ വിഭാഗത്തില്‍ ദീര്‍ഘകാലത്തില്‍ മികച്ച ആദായം നല്‍കിയ നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാനിന്റെ ഉദാഹരണം സഹിതം ഫണ്ടിന്റെ ഗുണങ്ങള്‍ പരിശോധിക്കാം.

 

ഉയർന്ന ആദായം

ഉയർന്ന ആദായം

ഏഴ് വര്‍ഷം മുൻപ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ടില്‍ 10,000 രൂപ മാസത്തില്‍ എസ്‌ഐപി ചെയ്ത് തുടങ്ങിയ നിക്ഷേപകന് ഇപ്പോൾ തിരികെ കിട്ടിയത് 17.85 ലക്ഷം രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഈ ഫണ്ട് നല്‍കിയ വാര്‍ഷിക ആദായം 24.70 ശതമാനവും മൊത്ത ആദായം 94 ശതമാനവുമാണ്. അഞ്ച് വര്‍ഷത്തിനിടെ 17.45 ശതമാനം വാര്‍ഷിക ആദായവും 123.6 ശതമാനം മൊത്ത ആദായവും നല്‍കി. 2013 ല്‍ ഫണ്ട് ആരംഭിച്ചത് മുതല്‍ 20 ശതമനം വാര്‍ഷിക ആദായം നല്‍കി വരുന്നുണ്ട്. അതേ സമയം മൊത്ത ആദായം 750 ശതമാനത്തിലധികം വരും.

Also Read: 1.25 മുതല്‍ 70 രൂപ വരെ കിട്ടും; ഈയാഴ്ച ലാഭവിഹിതം നല്‍കുന്ന 15 ഓഹരികള്‍ ഇതാ; കൈവശമുണ്ടോ?

എസ്ഐപി കാൽക്കുലേറ്റർ

എസ്ഐപി കാൽക്കുലേറ്റർ

മൂന്ന് വര്‍ഷം മുന്‍പ് നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ടിൽ 10,000 രൂപ എസ്‌ഐപി ആരംഭിച്ചിരുന്നെങ്കില്‍ നിലവില്‍ ഇതിന്റെ മൂല്യം 5.86 ലക്ഷമാക്കി ഉയര്‍ത്താന്‍ സാധിക്കും. അഞ്ച് വര്‍ഷം മുൻപ് എസ്‌ഐപി ചെയ്തയാള്‍ക്ക് 10.49 ലക്ഷമാണ് ഇപ്പോൾ ലഭിക്കുന്ന തുക. 2013 ല്‍ ആരംഭിച്ച നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ കാപ് ഫണ്ട് 19,768 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. 27 മേയ് 2022 അടിസ്ഥാനമാക്കിയുള്ള നാവ് 77.91 രൂപയാണ്. എക്‌സ്‌പെന്‍സ് നിരക്ക് 1.02 ശതമാനമാണ്. 5000 രൂപയാണ് ഒറ്റത്തവണ നിക്ഷേപത്തിന് ആവശ്യം. എസ്‌ഐപി ചെയ്യാന്‍ 1000 രൂപ ആവശ്യം. ഓട്ടോമൊബൈല്‍, ടെക്‌നോളജി, ഫിനാന്‍ഷ്യല്‍, കെമിക്കല്‍ മേഖലകളിലാണ് കമ്പനി കൂടുതല്‍ നിക്ഷേപം നടത്തിയത്.

Also Read: സമ്പാദിക്കാതെ 40 വയസ് കടന്നോ? ഇനിയെന്ത് ചെയ്യും; ഈ വഴി നോക്കാം

ആര്‍ക്കൊക്കെ അനുയോജ്യം

ആര്‍ക്കൊക്കെ അനുയോജ്യം

സ്മോൾ കാപ് ഫണ്ടുകൾ ഉയര്‍ന്ന ആദായം ഉറപ്പു വരുത്തുന്നതായി കണ്ടു. സ്‌മോള്‍ കാപ് ഫണ്ടുകള്‍ ഈ ഗുണം തരുന്നതിനൊപ്പം ഉയര്‍ന്ന നഷ്ട സാധ്യതയുമുണ്ട്. ഇതിനാലാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അനുയോജ്യമാകുന്നത്.
വിപണി താഴേക്ക് പോകുന്നതിന് അനുസരിച്ച് സ്‌മോള്‍ കാപ് ഫണ്ടുരളുടെ ആദായത്തിലും കുറവ് വരും. മാര്‍ക്കറ്റ് മികച്ച പ്രകടനമാകുമ്പോള്‍ ഫണ്ടുകളും ഉയരും. എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, ആക്‌സിസ് സ്‌മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, കൊടക് സ്‌മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍, കനറാ റബെക്കോ സ്‌മോള്‍ കാപ് ഫണ്ട് - ഡയറക്ട് പ്ലാന്‍ എന്നിവ സമാന രീതിയില്‍ മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകളാണ്.

Also Read: ആകെ ചെലവ് 5,000 രൂപ മാത്രം, പോസ്റ്റ് ഓഫീസ് തരും വരുമാനം; നോക്കുന്നോ

Read more about: mutual fund sip
English summary

Nippon India Small Cap Fund ; This Small Cap Fund Gives High Return To Sip Investors With 94 Percentage Absolute Return For 3 years

Nippon India Small Cap Fund ; This Small Cap Fund Gives High Return To Sip Investors With 94 Percentage Absolute Return For 3 years
Story first published: Sunday, May 29, 2022, 10:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X