ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന (പിഎംജെഡിവൈ) പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിത്തുടങ്ങിയിട്ട് 7 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനോടകം രാജ്യത്തുടനീളം 40 കോടി ജന്‍ ധന്‍ അക്കൗണ്ടുകള്‍ ഈ പദ്ധതിയ്ക്ക് കീഴില്‍ ആരംഭിച്ചു . ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ പല തരത്തിലുള്ള നേട്ടങ്ങളും പദ്ധതിയിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. അത്തരത്തില്‍ ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന മറ്റൊരു നേട്ടമാണ് ഓവര്‍ ഡ്രാഫ്റ്റ് സേവനം.

 

Also Read : സെപ്തംബര്‍ 1 മുതല്‍ ഈ സാമ്പത്തീക കാര്യങ്ങളില്‍ മാറ്റങ്ങള്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ഓവര്‍ ഡ്രാഫ്റ്റ് സേവനം എങ്ങനെ?

ഓവര്‍ ഡ്രാഫ്റ്റ് സേവനം എങ്ങനെ?

10,000 രൂപ വരെയാണ് ജന്‍ ധന്‍ അക്കൗണ്ട് ഉടമയ്ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനത്തിലൂടെ ലഭിക്കുക. പ്രത്യേകത എന്തെന്നാല്‍ നിങ്ങളുടെ അക്കൗണ്ട് കാലിയാണെങ്കിലും, അതായത് ബാലന്‍സായി ഒരു രൂപ പോലും അക്കൗണ്ടില്‍ ശേഷിക്കുന്നില്ല എങ്കിലും 10,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റായി നിങ്ങള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുവാന്‍ സാധിക്കും.

Also Read : 1 ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കുവാന്‍ പ്രതിമാസം എന്‍പിഎസില്‍ എത്ര തുക നിക്ഷേപിക്കണം?

പരമാവധി പ്രായ പരിധി

പരമാവധി പ്രായ പരിധി

ഈ ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭിക്കുന്നതിനുള്ള പരമാവധി പ്രായ പരിധി 65 വയസ്സു വരെയാണ്. അതേ സമയം, അക്കൗണ്ട് ആരംഭിച്ച് ഏറ്റവും ചുരുങ്ങിയത് ആറ് മാസമെങ്കിലും തൃപ്തികരമായ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭ്യമാകുക. യാതൊരു നിബന്ധനകളും കൂടാതെ തന്നെ 2,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് സേവനമായി ലഭിക്കുമെന്നതും ജന്‍ ധന്‍ അക്കൗണ്ടിന്റെ സവിശേഷതയാണ്.

Also Read : പിഎം-എസ്‌വൈഎം യോജന; 55 രൂപ മാസ നിക്ഷേപത്തില്‍ തൊഴിലാളികള്‍ക്ക് ലഭിക്കും 3,000 രൂപ പെന്‍ഷന്‍

ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം

ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം

2015 മാര്‍ച്ച് മാസത്തില്‍ 14.72 കോടിയുണ്ടായിരുന്ന ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം മൂന്നിരട്ടി ഉയര്‍ന്ന് ഈ കഴിഞ്ഞ ആഗസ്ത് 18ാം തീയ്യതിയിലെ കണക്കുകള്‍ അനുസരിച്ച് 43 കോടിയായിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ 55 ശതമാനം ജന്‍ ധന്‍ അക്കൗണ്ടുകളുടേയും ഉടമകള്‍ വനിതകളാണ്. ആകെ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 67 ശതമാനവും ഗ്രാമ പ്രദേശങ്ങളിലും അര്‍ധ നഗര പ്രദേശങ്ങളിലുമുള്ളവയാണ്. ആകെയുള്ള 43.04 കോടി ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 36.86 കോടി (86 ശതമാനം) സക്രിയ അക്കൗണ്ടുകളാണ്.

Also Read : ഇഎംഐ തുകയുടെ വെറും 10% ഈ രീതിയില്‍ നിക്ഷേപിക്കൂ,ഭവന വായ്പയിലെ ചിലവുകള്‍ മുഴുവന്‍ തിരികെ നേടാം

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍

ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് റൂപേ കാര്‍ഡുകളും ലഭ്യമാകും. ഇതുവരെ ഇഷ്യൂ ചെയ്തിട്ടുള്ള റുപേ കാര്‍ഡുകളുടെ എണ്ണം 31.23 കോടിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പ്രധാന്‍ മന്ത്രി ജന്‍ ധന്‍ അക്കൗണ്ട് ഉടമകളായിട്ടുള്ള വനിതകളുടെ അക്കൗണ്ടുകളിലേക്ക് ആകെ 30,945 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്.

ഏകദേശം 5.1 കോടി പ്രധാന്‍ മന്ത്രി ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ നിന്നായി ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) ഗുണഭോക്താക്കളായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Also Read : എന്താണ് നിയോ ബാങ്കുകള്‍ ? എങ്ങനെയാണ് ഇവയിലൂടെ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത്? അറിയാം

ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കുവാന്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കുവാന്‍

ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സാധാരണക്കാരായ വ്യക്തികള്‍ക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന. രാജ്യ പുരോഗതിയ്ക്കായി പദ്ധതി സഹായകമായെന്ന് ജന്‍ ധന്‍ യോജന. പദ്ധതി ഏഴ് വര്‍ഷം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. 2014 ആഗസ്ത് 28നാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ജന്‍ ധന്‍ യോജന പദ്ധതി നടപ്പിലാക്കുവാന്‍ ആരംഭിച്ചത്.

Also Read : മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ നിന്നും മികച്ച ആദായം നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ

എങ്ങനെ അക്കൗണ്ട് ആരംഭിക്കാം?

എങ്ങനെ അക്കൗണ്ട് ആരംഭിക്കാം?

ഓണ്‍ ലൈന്‍ രീതിയിലും ഓഫ് ലൈന്‍ രീതിയിലും ജന്‍ ധന്‍ യോജന പദ്ധതിയ്ക്ക് കീഴില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. ഓഫ് ലൈന്‍ രീതിയില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനായി ആവശ്യമായ രേഖകളുടെ പകര്‍പ്പും അസ്സലും ഫോട്ടോകളുമായി ബാങ്കില്‍ സന്ദര്‍ശിക്കുകയാണ് വേണ്ടത്. അവിടെ ജന്‍ ധന്‍ അക്കൗണ്ടുകള്‍ക്കായുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. അപേക്ഷാ ഫോറത്തിനൊപ്പം നിങ്ങളുടെ ഡോക്യുമെന്റുകളും സമര്‍പ്പിക്കാം. അതിന് ശേഷം നിങ്ങളുടെ അക്കൗണ്ട് ആരംഭിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യാം.

Also Read : പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ നിന്നും മികച്ച ആദായം സ്വന്തമാക്കാം; ഈ 5 സ്‌കീമുകള്‍ അറിഞ്ഞിരിക്കൂ

ഓണ്‍ലൈന്‍ രീതിയില്‍

ഓണ്‍ലൈന്‍ രീതിയില്‍

ഓണ്‍ലൈന്‍ രീതിയിലാണ് അക്കൗണ്ട് ആരംഭിക്കുന്നത് എങ്കില്‍ https://www.pmjdy.gov.in/. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് വേണ്ടത്. ഫോറം പൂരിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കാം. ഹിന്ദ്ിയിലും ഇംഗ്ലീഷിലും അക്കൗണ്ട് ആരംഭിക്കുവാനുള്ള ഫോറം നിങ്ങള്‍ക്ക് കാണാവുന്നതാണ്. അതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ശേഷം ഫോറം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. കൃത്യമായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ഫോറം പൂരിപ്പിച്ചതിന് ശേഷം ഡോക്യുമെന്റുകളുടെ പകര്‍പ്പിനൊപ്പം അടുത്തുള്ള ബാങ്ക് ശാഖയില്‍ അപേക്ഷാ ഫോറം സമര്‍പ്പിക്കാം.

Also Read : 1 കോടി രൂപ സമ്പാദിക്കണോ? ദിവസം വെറും 50 രൂപ മാറ്റി വച്ച് ഈ നിക്ഷേപം ആരംഭിക്കാം

ആര്‍ക്കൊക്കെയാണ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക?

ആര്‍ക്കൊക്കെയാണ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക?

പദ്ധതി പ്രകാരം ഇന്ത്യന്‍ പൗരനായിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. മറ്റ് ബാങ്ക് അക്കൗണ്ടുകളൊന്നും അപേക്ഷകന്റേ പേരില്‍ ഉണ്ടാകുവാന്‍ പാടില്ല എന്നതാണ് നിബന്ധന. 10 വയസ്സ് പ്രായം മുതല്‍ എത്ര വയസ്സുള്ള വ്യക്തികള്‍ക്കും ജന്‍ധന്‍ അക്കൗണ്ട് ആരംഭിക്കാം. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിങ്ങനെ ഏത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചും ജന്‍ ധന്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.

Also Read : ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് ഈ പൊതുമേഖലാ ബാങ്ക്; പുതുക്കിയ നിരക്കുകള്‍ അറിയൂ

ഇന്‍ഷുറന്‍സ് പരിരക്ഷ

ഇന്‍ഷുറന്‍സ് പരിരക്ഷ

അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ജന്‍ധന്‍ അക്കൗണ്ടുകളുടെ സവിശേഷതയാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ ആകെ 1.30 ലക്ഷം രൂപയുടെ നേട്ടമാണ് പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. പദ്ധതിയ്ക്ക് കീഴില്‍ ആകെ നല്‍കുന്ന അപകട ഇന്‍ഷുറന്‍സ് പരിരക്ഷ 1 ലക്ഷം രൂപയും ഹാബിച്വല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയായി 30,000 രൂപയമാണ് ലഭിക്കും. അക്കൗണ്ട് ഉടമയ്ക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ 1 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം നല്‍കുക. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് 30000 രൂപയും നല്‍കും.

Read more about: bank account
English summary

no balance in your Jan Dhan account? you will get an overdraft facility up to Rs 10,000 | ബാങ്ക് അക്കൗണ്ട് കാലിയാണോ? 10,000 രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിക്കുമല്ലോ!

no balance in your Jan Dhan account? you will get an overdraft facility up to Rs 10,000
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X