ജോലി നഷ്ടപ്പെട്ടോ? പിഎഫ് അക്കൗണ്ടില്‍ നിന്നും 75% വരെ തിരിച്ചടവ് വേണ്ടാത്ത മുന്‍കൂര്‍ തുക ലഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് സാമ്പത്തീക പ്രയാസത്തിലാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗമാണെങ്കില്‍ ജോലി നഷ്ടപ്പെട്ട് മറ്റൊരു ജോലി നേടുന്നതു വരെയുള്ള കാലയളവില്‍ സാമ്പത്തീക ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ വായ്പകളെ ആശ്രയിക്കേണ്ടതില്ല.

 
ജോലി നഷ്ടപ്പെട്ടോ? പിഎഫ് അക്കൗണ്ടില്‍ നിന്നും 75% വരെ തിരിച്ചടവ് വേണ്ടാത്ത മുന്‍കൂര്‍ തുക ലഭിക്കും

അത്യാവശ്യ ഘട്ടങ്ങളില്‍ അംഗങ്ങള്‍ക്ക് സാമ്പത്തീക സഹായമെന്ന രീതിയില്‍ തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ തുക ലഭിക്കുമെന്ന് ഇപിഎഫ്ഒ അറിയിച്ചു. തൊഴില്‍ രഹിതനായിരിക്കുന്ന സാഹചര്യത്തില്‍ തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ തുക അംഗങ്ങള്‍ക്ക് ലഭ്യമാകുമെന്ന് ഇപിഎഫ്ഒ ട്വിറ്ററില്‍ കുറിച്ചു.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം വെറും 7 രൂപ വീതം മാറ്റിവച്ചുകൊണ്ട് നേടാം പ്രതിവര്‍ഷം 60,000 രൂപ

ഇപിഎഫ്ഒ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഒരു മാസമോ അതില്‍ അധികമോ കാലയളവില്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്ന അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ടില്‍ ഉള്ള തുകയുടെ 75 ശതമാനം വരെ തിരിച്ചടവ് ആവശ്യമില്ലാത്ത മുന്‍കൂര്‍ തുകയായി ലഭിക്കും.

എല്‍ഐസി ആധാര്‍ശില സ്‌കീം; വനിതാ നിക്ഷേപകര്‍ക്ക് ദിവസം 29 രൂപ വീതം മാറ്റിവച്ചാല്‍ നേടാം 4 ലക്ഷം രൂപ

മറ്റൊരു ജോലി ലഭ്യമാകുന്നത് വരെയുള്ള കാലയളവില്‍ സാമ്പത്തീകാ അടിയന്തിരാവശ്യങ്ങള്‍ അഭിമുഖീകരിക്കുവാന്‍ ഇത് അംഗങ്ങള്‍ക്ക് സഹായകമാകും. കൂടാതെ അവരുടെ അക്കൗണ്ട് അവസാനിപ്പിക്കാത്തതിനാല്‍ പെന്‍ഷന്‍ അംഗത്വം തുടര്‍ന്നും ലഭിക്കുകയും ചെയ്യും.

പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട്; ഉയര്‍ന്ന പലിശ നിരക്ക് നേടാം ഒപ്പം നികുതി ഇളവും

ഇതിന് പുറമേ കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപിഎഫ് അംഗങ്ങളുടെ ആശ്രിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാമ്പത്തീക സഹായം ലഭിക്കും. ഇഡിഎല്‍ഐ സ്‌കീം 1976ല്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇപിഎഫ്ഒ ഇത് സാധ്യമാക്കിയിരിക്കുന്നത്.

കൂടുതല്‍ സുരക്ഷയും കുറഞ്ഞ ചിലവും മികച്ച ആദായവും; ഈ നിക്ഷേപങ്ങള്‍ക്ക് പ്രത്യേകതകള്‍ ഏറെയാണ്

ഇപിഎഫ് അംഗം സേവനത്തില്‍ ഇരിക്കെ മരണപ്പെട്ടാല്‍ പരമാവധി 7 ലക്ഷം രൂപ വരെ നോമിനിയ്‌ക്കോ അംഗത്തിന്റെ നിയമപരമായ പിന്തുടര്‍ച്ചാ അവകാശിക്കോ ലഭിക്കും. മരണത്തിന് മുമ്പ് 12 മാസം വരെ തുടര്‍ച്ചയായി തൊഴിലെടുത്ത വ്യക്തിയാണെങ്കില്‍ ആശ്രിതര്‍ക്ക് ചുരുങ്ങിയത് 2.5 ലക്ഷം രൂപയാണ് ലഭിക്കുക.

Read more about: pf
English summary

no need to worry if you lost your job! you can get up to75% non-refundable advance from PF account | ജോലി നഷ്ടപ്പെട്ടോ? പിഎഫ് അക്കൗണ്ടില്‍ നിന്നും 75% വരെ തിരിച്ചടവ് വേണ്ടാത്ത മുന്‍കൂര്‍ തുക ലഭിക്കും

no need to worry if you lost your job! you can get up to75% non-refundable advance from PF account
Story first published: Tuesday, July 13, 2021, 19:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X