ഇനിയും ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലേ? ഈ അവസരവും നഷ്ടപ്പെടുത്തിയാല്‍ വലിയ വില നല്‍കേണ്ടി വരും !

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതുവരേയ്ക്കും ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകരില്‍ ഒരാളാണോ നിങ്ങളും? എങ്കില്‍ ഇനി വൈകിക്കേണ്ട ആധാര്‍ പാന്‍ ലിങ് ചെയ്യുന്നതിനുള്ള ശരിയായ സമയം എത്തിയിരിക്കുകയാണ്. ഇനിയും വൈകിപ്പിക്കുന്നത് ഒട്ടേറെ ബുദ്ധിമുട്ടിമുട്ടുകള്‍ക്കാണ് ഇടയാക്കുക.

 
ഇനിയും ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലേ? ഈ അവസരവും നഷ്ടപ്പെടുത്തിയാല്‍ വലിയ വില നല്‍കേണ്ടി വര

2021 മാര്‍ച്ച് 31ാം തീയ്യതിയാണ് പാനും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 30 വരെ നീട്ടിക്കൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഉത്തരവ് പുറത്തിറക്കിയത്. നിരവധി നികുതി ദായകരുടെ അപേക്ഷ പരിഗണിച്ചാണ് ബോര്‍ഡ് വീണ്ടും തീയ്യതി നീട്ടി നല്‍കിയത്.

എന്നാല്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നല്‍കുന്ന അവസാന സമയ പരിധിയായിരിക്കും ഇതെന്നാണ് നികുതി വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ ഇനിയും വീഴ്ച വരുത്തുന്നവര്‍ക്കായി പിഴ ചുമത്തുവാനുള്ള നീക്കങ്ങളിലേക്ക് കടന്നുവെന്നും അവര്‍ പറയുന്നു. അവസാനമായി പുറത്തിറക്കിയ ധനബില്ലില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ച ഭേദഗതി പ്രകാരം 1,000 രൂപ വരെയാണ് ഈടാക്കുക.

പാനും ആധാറും ഇനിയും ലിങ്ക് ചെയ്തില്ലേ? മുടങ്ങുന്നത് നിരവധി കാര്യങ്ങള്‍

സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമമായി പിന്തുടരുന്നതിനായാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ബന്ധമായും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണെമെന്ന് തീരുമാനം കൈക്കൊണ്ടത്. പല നികുതി ദായകരും ഇത് പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് തുടരുന്നത് കൊണ്ടാണ് പിഴ ഈടാക്കുവാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

Read more about: aadhar
English summary

not linked aadhar and PAN yet? this time you have to pay penalty

not linked aadhar and PAN yet? this time you have to pay penalty
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X