ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴാണോ നിങ്ങള്‍ നിങ്ങളുടെ ആദ്യത്തെ ജോലിയില്‍ പ്രവേശിച്ച് വരുമാനം നേടാന്‍ ആരംഭിക്കുന്നത് അപ്പോള്‍ മുതല്‍ തന്നെ റിട്ടയര്‍മെന്റ് ആസൂത്രണവും നിര്‍ബന്ധമായും ആരംഭിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആശങ്കകളില്ലാത്ത സമാധാന പൂര്‍ണമായ ഒരു ഭാവി ജീവിതം നയിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. അത്തരത്തില്‍ റിട്ടയര്‍മെന്റ് കാലത്തേക്ക് വലിയൊരു തുക നിങ്ങള്‍ക്ക് സമ്പാദ്യമായി നേടുവാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് എന്‍പിഎസ് അഥവാ നാഷണല്‍ പെന്‍ഷന്‍ സ്‌കീം. സമ്പാദ്യമായി ഉയര്‍ന്നൊരു തുക ഉറപ്പാക്കുന്നതിനൊപ്പം പ്രതിമാസ പെന്‍ഷന്‍ നേട്ടവും എന്‍പിഎസ് ഉപയോക്താക്കള്‍ക്കുണ്ട്.

 
ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

ഓരോ ദിവസവും 74 രൂപാ വീതം മാറ്റി വച്ച് എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം 1 കോടി രൂപ സ്വന്തമാക്കുവാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ ഇരുപതുകളുടെ ആദ്യ പാതിയിലുള്ള വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ റിട്ടയര്‍മെന്റ്് ആസൂത്രണം ആരംഭിക്കാം. ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ഒരു ദിവസം 74 രൂപ മാറ്റി വയ്ക്കുക എന്നത് പ്രയാസമുള്ള കാര്യമേ അല്ല.

2021-ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നല്‍കുന്ന 10 ഐടി ജോലികള്‍ ഏതൊക്കെയാണെന്നറിയാമോ?

എന്‍പിഎസ് എന്നത് വിപണിയുമായി ബന്ധിപ്പിക്കപ്പെട്ട നിക്ഷേപ പദ്ധതിയാണ്. എന്‍പിഎസിലെ പണം ഇക്വിറ്റിയിലോ ഡെബ്റ്റിലോ ആണ് നിക്ഷേപിക്കപ്പെടുന്നത്. ഇക്വിറ്റി നിക്ഷേപം ഓഹരി വിപണിയിലും ഡെബ്റ്റ് നിക്ഷേപം ഗവണ്‍മെന്റ്് കോര്‍പറേറ്റ് ബോണ്ടിലും നടക്കുന്നു.

അക്കൗണ്ട് ആരംഭിക്കുന്ന സമയത്ത് തന്നെ ഇക്വിറ്റിയില്‍ എത്ര നിക്ഷേപിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. സാധാരണയായി ആകെ തുകയുടെ 75 ശതമാനം വരെയാണ് ഇക്വിറ്റിയില്‍ നിക്ഷേപിക്കാറ്. അതായത് പബ്ലിക് പ്രൊവിഡന്റ് ഫണ്ടിനേക്കാളും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനേക്കാളും ഉയര്‍ന്ന ആദായം എന്‍പിഎസിലൂടെ നിക്ഷേപകന് ലഭിക്കുമെന്നര്‍ഥം.

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിച്ചാല്‍ 50ാം വയസ്സില്‍ 10 കോടി രൂപ സ്വന്തമാക്കാം!

ഇനി എന്‍പിഎസിലൂടെ എങ്ങനെയാണ് 1 കോടി രൂപ നേടാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം. ഒരു ദിവസം 74 രൂപാ വീതം നിക്ഷേപിച്ചാല്‍ ഒരു മാസം ആകെ നിക്ഷേപിക്കുന്ന തുക 2230 രൂപയാണ്. ഈ രീതിയില്‍ 40 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്തിയാല്‍ നിങ്ങള്‍ക്ക് 1 കോടി രൂപ നേടുവാന്‍ സാധിക്കും. 9 ശതമാനം ആദായം കണക്കാക്കിയാല്‍ നിക്ഷേപകന് പെന്‍ഷന്‍ സമ്പാദ്യമായി ആകെ ലഭിക്കുന്ന തുക 1.03 കോടി രൂപയായിരിക്കും. 20 വയസ്സില്‍ നിക്ഷേപം ആരംഭിച്ചാല്‍ ആകെ നിക്ഷേപിക്കുന്ന തുക 10.7 ലക്ഷം രൂപയായിരിക്കും. പലിശ ആദായം 92.4 ലക്ഷം രൂപയും.

Read more about: nps smart investment
English summary

NPS; invest rs 74 daily and earn 1 crore as pension corpus | ദിവസം 74 രൂപ വീതം മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? ഒരു കോടി രൂപയായി സമ്പാദ്യം വളര്‍ത്താം!

NPS; invest rs 74 daily and earn 1 crore as pension corpus
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X