പിപിഎഫും എൻ‌പി‌എസും; ഏത് നിക്ഷേപത്തിലൂടെ കൂടുതൽ പണം സമ്പാദിക്കാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ നിക്ഷേപകർക്കിടയിൽ ഏറ്റവും ജനപ്രിയമായ ദീർഘകാല നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). പ്രതിവർഷം കുറഞ്ഞത് 500 രൂപ മുതൽ 1.5 ലക്ഷം വരെ ഇതിൽ നിക്ഷേപിക്കാൻ കഴിയും. 15 വർഷം കാലാവധിയുള്ള ഈ നിക്ഷേപത്തിന്റെ ഇപ്പോഴെത്തെ പലിശ നിരക്ക് 7.9 ശതമാനമാണ്. എന്നിരുന്നാലും, നാഷണൽ പെൻഷൻ സ്‌ക്രീം നിക്ഷേപത്തിലൂടെ (എൻ‌പി‌എസ്) പി‌പി‌എഫിനേക്കാൾ കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല, കാരണം എൻ‌പി‌എസ് 1.5 ലക്ഷം രൂപ പരിധിക്ക് മുകളിൽ 50,000 രൂപ വരെ അധിക നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

അതായത്, ഒരു വ്യക്തിയുടെ പിപിഎഫ്, ഇപിഎഫ്, വിപിഎഫ്, ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്‌സ് സ്കീം (ഇഎൽഎസ്എസ്), തുടങ്ങിയവയിലെ നിക്ഷേപം പ്രതിവർഷ ആദായ നികുതി നിക്ഷേപ പരിധിയായ 1.5 ലക്ഷം രൂപയിൽ എത്തിയാൽ അവർക്ക് എൻ‌പി‌എസ് സ്കീമിൽ നിക്ഷേപിക്കാം. ഇത് പ്രതിവർഷം 50,000 രൂപ വരെ അധിക നികുതി വരുമാനം നേടാൻ ഒരു നിക്ഷേപകനെ സഹായിക്കുന്നു. ഇതിലൂടെ നിക്ഷേപകന് 2 ലക്ഷം രൂപയുടെ നികുതി ആനുകൂല്യം ലഭിക്കും.

പിപിഎഫും എൻ‌പി‌എസും; ഏത് നിക്ഷേപത്തിലൂടെ കൂടുതൽ പണം സമ്പാദിക്കാം?

 

ബിസ്എൻഎൽ, എംടിഎൻഎൽ; ഓഹരികൾ വിൽക്കാനുള്ള തീരുമാനം നിർത്തിവെച്ചു

ആകർഷമായ നികുതി ഇളവ് കൊണ്ടും മൂലധന വളർച്ചകൊണ്ടും വളരെ ശ്രദ്ധേയമാണ് സർക്കാറിന്റെ തന്നെ പദ്ധതിയായ നാഷണൽ പെൻഷൻ സ്‌ക്രീം. എൻ‌പി‌എസ് വരിക്കാരായ ഏതൊരു വ്യക്തിക്കും ഐടി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം മൊത്ത വരുമാനത്തിന്റെ 10% വരെ നികുതിയിളവ് ലഭിക്കാം. 80 സിസിഡി (1 ബി) പ്രകാരം എൻ‌പി‌എസിൽ (ടയർ I അക്കൗണ്ട്) 50,000 രൂപ വരെയുള്ള നിക്ഷേപത്തിന് എൻ‌പി‌എസ് വരിക്കാർക്ക് മാത്രമായി അധിക കിഴിവ് ലഭ്യമാണ്.

English summary

പിപിഎഫ്, എൻ‌പി‌എസ്; കൂടുതൽ പണം സമ്പാദിക്കാൻ നിങ്ങളെ സഹായിക്കുന്ന നിക്ഷേപമേതാണ്

NPS, PPF: What is the investment that will help you make more money?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X