മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; എന്‍പിഎസ് പിന്‍വലിക്കല്‍ നയങ്ങളില്‍ ഭേദഗതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്‍പിഎസ് പിന്‍വലിക്കല്‍ നയങ്ങളില്‍ ഭേദഗതി പ്രഖ്യാപിച്ച് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോരിറ്റി (പിഎഫ്ആര്‍ഡിഎ). പെന്‍ഷന്‍ സമ്പാദ്യം 5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ ആന്വൂറ്റി വാങ്ങിക്കാതെ തന്നെ മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ എന്‍പിഎസ് ഉപയോക്താക്കള്‍ക്ക് ഇനി സാധിക്കും. കൂടാതെ കാലാവധി എത്തും മുമ്പുള്ള പിന്‍വലിക്കല്‍ പരിധി 1 ലക്ഷം രൂപയില്‍ നിന്നും 2.5 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

 
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; എന്‍പിഎസ് പിന്‍വലിക്കല്‍ നയങ്ങളില്‍ ഭേദഗതി

നിലവില്‍ 2 ലക്ഷം രൂപയ്ക്ക് മുകളില്‍ എന്‍പിഎസ് സമ്പാദ്യമുള്ള ഉപയോക്താക്കള്‍ റിട്ടയര്‍മെന്റ് സമയത്തോ അതോ 60 വയസ്സ് പൂര്‍ത്തിയാകുമ്പോഴോ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ആന്വുറ്റി നിര്‍ബന്ധമായും വാങ്ങിക്കേണ്ടതായുണ്ട്. ശേഷിക്കുന്ന 60 ശതമാനം തുകയാണ് മുഴുവനായും ഉപയോക്താവിന് ലഭിക്കുക.

95 രൂപ ദിവസവും നിക്ഷേപിക്കാന്‍ തയ്യാറാണോ? എങ്കില്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 14 ലക്ഷം!

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് ഉപയോക്താവാകാനുള്ള പരമാവധി പ്രായവും പിഎഫ്ആര്‍ഡിഎ ഉയര്‍ത്തിയിട്ടുണ്ട്. നേരത്തേ 65 വയസ്സായിരുന്ന പരമാവധി പ്രായം 70 വയസ്സാക്കിയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

45ാം വയസ്സില്‍ ഒന്നരക്കോടി രൂപയുടെ സമ്പാദ്യം കൈയ്യില്‍ വേണോ? ഇങ്ങനെ നിക്ഷേപിക്കൂ

18 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള ഇന്ത്യയിലെ ഏത് പൗരനും എന്‍പിഎസില്‍ ചേരാവുന്നതാണ്. വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കും എന്‍പിഎസില്‍ ചേരുവാന്‍ സാധിക്കും.

ചെറുകിട സംരഭങ്ങള്‍ക്ക് 4 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റ്; പൂര്‍ണ വിവരങ്ങള്‍ അറിയാം

എന്‍പിഎസില്‍ ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ കഴിയുകയില്ല. ഒരു വ്യക്തിയ്ക്ക് വേണമെങ്കില്‍ ഒരു അക്കൗണ്ട് എന്‍പിഎസിലും മറ്റൊരു അക്കൗണ്ട് അടല്‍ പെന്‍ഷന്‍ യോജനയിലും ആരംഭിക്കാം. എന്‍പിഎസില്‍ പങ്കാളിത്ത അക്കൗണ്ടും അനുവദനീയമല്ല.

Read more about: nps
English summary

NPS Withdrawal Policy 2021: Rules Has Been Relaxed For Senior Citizens, Know How | മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; എന്‍പിഎസ് പിന്‍വലിക്കല്‍ നയങ്ങളില്‍ ഭേദഗതി

NPS Withdrawal Policy 2021: Rules Has Been Relaxed For Senior Citizens, Know How
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X