എന്‍പിഎസില്‍ നിന്നും എപ്പോള്‍ പിന്‍വലിക്കല്‍ നടത്താം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (പിഎഫ്ആര്‍ഡിഎ) പിന്‍വലിക്കല്‍ നയങ്ങള്‍ അനുസരിച്ച് നാഷണല്‍ പെന്‍ഷന്‍ സ്‌കീം (എന്‍പിഎസ്) ഉപയോക്താക്കള്‍ക്ക് നിക്ഷേപം അവസാനിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്.

 

എന്‍പിഎസില്‍ നിന്നും എപ്പോള്‍ പിന്‍വലിക്കല്‍ നടത്താം?
എന്‍പിഎസ് ഉപയോക്താവിന് 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും 60 ശതമാനം തുക നികുതിയില്ലാതെ പിന്‍വലിക്കുവാന്‍ സാധിക്കുന്നതാണ്. ശേഷിക്കുന്ന 40 ശതമാനം ആന്വുറ്റി വാങ്ങിക്കുവാന്‍ ഉപയോഗിക്കും. അതുവഴി സ്ഥിരമായ പെന്‍ഷന്‍ വരുമാനം ഉപയോക്താവിന് ലഭിക്കും. ആന്വുറ്റി നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍ അതേ സമയം അക്കൗണ്ടില്‍ ഉള്ള ആകെ തുക 2 ലക്ഷം രൂപയോ അതില്‍ കുറവോ ആണെങ്കില്‍ നിക്ഷേപകന് മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ സാധിക്കും.

18 വയസ്സില്‍ താഴെയുള്ള നിങ്ങളുടെ കുട്ടിയ്ക്കായി പിപിഎഫ് അക്കൗണ്ട് നിര്‍ബന്ധമായും ആരംഭിക്കേണ്ടത് എന്തുകൊണ്ട്?

ഇനി ഒരു ഉപയോക്താവിന് കാലാവധിയ എത്തും മുമ്പ് നിക്ഷേപം പിന്‍വലിക്കണമെങ്കില്‍, അതായത് 60 വയസ്സ് തികയും മുമ്പ് തുക പിന്‍വലിക്കണമെങ്കില്‍ ആ വ്യക്തി നിക്ഷേപ തുകയുടെ 80 ശതമാനമെങ്കിലും ആന്വുറ്റി വാങ്ങിക്കുന്നതിനായി മാറ്റി വയ്‌ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സ്ഥിരമായ പെന്‍ഷന്‍ വരുമാനം ഉറപ്പാക്കുവാന്‍ സാധിക്കുകയുള്ളൂ. ശേഷിക്കുന്ന 20 ശതമാനം മുഴുവനായും പിന്‍വലിക്കാം. എന്നാല്‍ അത്തരം സാഹചര്യത്തിലും നിങ്ങള്‍ക്ക് എന്‍പിഎസില്‍ നിന്നും പുറത്തു കടക്കണമെങ്കില്‍ നിക്ഷേപം 10 വര്‍ഷം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ 1 ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ള തുകയാണെങ്കില്‍ മാത്രമേ ഉപയോക്താവിന് മുഴുവനായും പിന്‍വലിക്കാനും സാധിക്കുകയുള്ളൂ.

എന്‍പിഎസ് ഉപയോക്താവ് മരണപ്പെട്ടാല്‍ അക്കൗണ്ടിലെ മുഴുവന്‍ തുകയും ഉപയോക്താവിന്റെ നോമിനിയ്ക്ക് അല്ലെങ്കില്‍ നിയമപരമായ പിന്തുടര്‍ച്ചാവകാശിയ്ക്ക് ലഭിക്കും.

ദിവസം 150 രൂപാ വീതം നിക്ഷേപിക്കൂ, റിട്ടയര്‍മെന്റില്‍ 1 കോടി രൂപ സ്വന്തമാക്കാം ഒപ്പം 27,000 രൂപ പെന്‍ഷനും

നിക്ഷേപം പിന്‍വലിക്കുന്നതിനായി എന്‍പിഎസ് ഉപയോക്താവിന് നേരിട്ട് പോയിന്റ്‌സ് ഓഫ് പ്രെസെന്‍സില്‍ (പിഒപികള്‍) ബന്ധപ്പെടാവുന്നതാണ്. പിഒപി എന്ന് പറയുന്നത് സാധാരണഗതിയില്‍ നിങ്ങളുടെ ബാങ്ക് തന്നെയായിരിക്കും. അവിടെ ആവശ്യമുള്ള കെവൈസി രേഖകള്‍ക്കൊപ്പം പിന്‍വലിക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇനി ഓണ്‍ലൈന്‍ രീതിയിലാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ enps.nsdl.com പോലുള്ള സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സിയില്‍ NSDL CRA യ്ക്കായി ലോഗ് ഇന്‍ ചെയ്യുകയാണ് വേണ്ടത്.

ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ നേരിടാന്‍ സാമ്പത്തീകമായി എങ്ങനെ തയ്യാറെടുക്കാം?

ശേഷം ആവശ്യമായ വിവരങ്ങള്‍ നല്‍കുക. അന്വുറ്റിയ്ക്കായുള്ള തുക, ആന്വുറ്റി സേവന ദാതാവ്, ആന്വുറ്റി സ്‌കീം തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. തുടര്‍ന്ന് കൈവാസി ഉള്‍പ്പെടെയുള്ള പിന്‍വലിക്കല്‍ രേഖകള്‍ അപ്ലോഡ് ചെയ്യാം.

Read more about: nps
English summary

NPS Withdrawal: When A Member Should Withdraw From NPS? Step-by-step Guide | എന്‍പിഎസില്‍ നിന്നും എപ്പോള്‍ പിന്‍വലിക്കല്‍ നടത്താം?

NPS Withdrawal: When A Member Should Withdraw From NPS? Step-by-step Guide
Story first published: Tuesday, June 8, 2021, 12:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X