ഈ കോവിഡ് കാലത്ത് ഇപ്പോള്‍ ആരംഭിക്കാവുന്ന മികച്ച നാല് ബിസിനസുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി എന്തെങ്കിലും നേടണമെന്ന ആഗ്രഹം നമുക്കെല്ലാവര്‍ക്കുമുണ്ടാകും. നമ്മുടെ വിയര്‍പ്പിനാല്‍ വളര്‍ത്തിയെടുക്കുന്ന സ്വന്തം സംരഭം നമ്മളില്‍ പലരുടേയും സ്വപ്‌നങ്ങളിലുണ്ടാകും. എന്നാല്‍ എടുത്തു ചാടിയാല്‍ അബദ്ധമാകുമോ എന്ന് ഭയന്ന് മാറി നില്‍ക്കുന്നവരാണ് പലരും. എല്ലാ പ്രതിബന്ധങ്ങളുമൊഴിഞ്ഞ് സംരംഭം ആരംഭിക്കുവാന്‍ അനുകൂലമായ സമയം നോക്കി നില്‍ക്കുകയാണെങ്കില്‍ ആ നില്‍പ് ജീവിതകാലം മുഴുവന്‍ നില്‍ക്കേണ്ടി വരും.

 

സംരഭക സാധ്യതകള്‍

സംരഭക സാധ്യതകള്‍

പ്രതിസന്ധികള്‍ എല്ലായിപ്പോഴുമുണ്ടാകും അതിനെ നമുക്ക് അനുകൂലമാക്കി മാറ്റി മുന്നോട്ടു പോകുവാനുള്ള ആത്മവിശ്വാസമാണ് സംരംഭകന് കൈമുതലായി വേണ്ടത്. കോവിഡ് കാലത്ത് പല തിരിച്ചടികളില്‍ നിന്നും ആ പാഠം നാം ഉള്‍ക്കൊണ്ടു കഴിഞ്ഞു. പ്രതിസന്ധികളെപ്പോലും സുവര്‍ണാവസരമാക്കി മാറ്റി വിജയം കൈവരിച്ച പലരും നമുക്ക് മുന്നിലുണ്ട്. പ്രതിസന്ധികളുടെയും അനിശ്ചിതത്വത്തിന്റയും ഈ കാലത്ത് സുനിശ്ചിതമായി വിജയം നേടാന്‍ സാധിക്കുന്ന ചില സംരഭക സാധ്യതകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.

പിപിഇ കിറ്റ് നിര്‍മാണം

പിപിഇ കിറ്റ് നിര്‍മാണം

കോവിഡ് കാലത്ത് കോവിഡ് കാലത്തിന് വേണ്ട സംരഭങ്ങളിലേക്ക് നമുക്ക് ചുവടു മാറ്റാം. ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഒന്നാണ് പിപിഇ കിറ്റുകള്‍. വലിയ സാമ്പത്തീക ഭാരമില്ലാതെ വീടുകളില്‍ നിന്ന് നമുക്ക് പിപിഇ കിറ്റുകള്‍ നിര്‍മിച്ചെടുക്കാം. നോണ്‍ വോവണ്‍ റോളറുകളാണ് ഇതിന് ഉപയോഗിക്കാവുന്നത്. നിങ്ങള്‍ക്ക് തന്നെ ആശുപത്രികളിലും മെഡിക്കല്‍ സ്റ്റോറുകളിലും നേരിട്ട് വില്‍പ്പന നടത്തുകയുമാകാം. നോണ്‍ വോവണ്‍ റോളുകള്‍ ഉപയോഗിച്ച് പിപിഇ കിറ്റുകള്‍ തയ്യാറാക്കുന്നതിന് തൊഴില്‍ വേതനമായി വേണ്ടി വരുന്ന ചിലവ് 30 രൂപയോളമാണ്. നിലവില്‍ 325 രൂപയ്ക്കാണ് വിപണിയില്‍ പിപിഇ കിറ്റുകള്‍ വിപണം നടത്തുവാന്‍ സാധിക്കുക. കോവിഡ് കാലം കഴിഞ്ഞാലും നോണ്‍ വോവണ്‍ റോളുകള്‍ ഉപയോഗിച്ച് മറ്റ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുവാനും സാധിക്കും.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണം

ഓണ്‍ലൈന്‍ ഭക്ഷണ വിതരണം

വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന് എപ്പോഴും ആവശ്യക്കാരുണ്ടാകും. നിലവില്‍ നമുക്ക് ലഭ്യമായ ഫുഡ് ഡെലിവറി അപ്ലിക്കേഷനുകള്‍ ഒക്കെയും ഹോട്ടലുകളും റസ്‌റ്റോറന്റുകളും വഴിയാണ് ഭക്ഷണം ശേഖരിക്കുന്നതും വിതരണം നടത്തുന്നതും, വാട്‌സാപ്പും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് വീടുകളില്‍ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു തുടങ്ങാവുന്നതാണ്. ഗുണമേന്മ ഉറപ്പാക്കിയാല്‍ തുടര്‍ച്ചയായ ഓര്‍ഡറുകള്‍ നിങ്ങള്‍ക്ക് സ്ഥിരമായി ലഭിക്കുകയും ചെയ്യും. വിപൂലീകരിക്കുന്ന ഘട്ടത്തില്‍ സ്വന്തമായി അപ്ലിക്കേഷനെക്കുറിച്ചും ആലോചിക്കാവുന്നതാണ്.

മത്സ്യ മാംസ വിതരണം

മത്സ്യ മാംസ വിതരണം

ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് മത്സ്യവും വിവിധ തരം മാംസവും വെട്ടി കഴുകി വൃത്തിയാക്കി വീടുകളില്‍ എത്തിച്ചു നല്‍കാം. ഓണ്‍ലൈനായി ആവശ്യക്കാരെ കണ്ടെത്താം. വിവിധ തരം മത്സ്യങ്ങളും, കോഴി, താറാവ്, ബീഫ് തുടങ്ങിയ പലതരം മാംസങ്ങളും ഇത്തരത്തില്‍ വിതരണം ചെയ്യാം. നിങ്ങളുടെ പ്രദേശത്തുള്ള ആള്‍ക്കാരുടെ താത്പര്യം മനസ്സിലാക്കി വേണം ഇത്തരം സംരഭങ്ങള്‍ ആരംഭിക്കുവാന്‍.

മരുന്ന് വിതരണം

മരുന്ന് വിതരണം

ഉപഭോക്താക്കളില്‍നിന്ന് ആവശ്യമായ മരുന്നുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അവ വീടുകളില്‍ എത്തിച്ച് നല്‍കാം. ലൈസന്‍സെടുത്ത് സ്വന്തം ഫാര്‍മസി തയ്യാറാക്കി അതുവഴിയും ഇനി സ്വന്തമായി ലൈസന്‍സെടുക്കാതെ തന്നെ മറ്റ് ഫാര്‍മസികളില്‍നിന്ന് മരുന്നുകള്‍ ലഭ്യമാക്കുന്ന തരത്തിലും ഈ സംരംഭം ആരംഭിക്കാം. സാനിറ്ററി നാപ്കിനുകള്‍, മാസ്‌ക്, കൊതുക് വല, പിപിഇ കിറ്റ്, സാനിറ്റൈസര്‍, ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ തുടങ്ങിയ അത്യാവശ്യ ഉത്പ്പന്നങ്ങളും ഇത്തരത്തില്‍ വിതരണം ചെയ്യുവാന്‍ സാധിക്കും.

Read more about: business
English summary

Online food delivery to ppe kit making: best small scale business opportunities amid covid season | ഈ കോവിഡ് കാലത്ത് ഇപ്പോള്‍ ആരംഭിക്കാവുന്ന മികച്ച നാല് ബിസിനസുകള്‍ ഇവയാണ്

Online food delivery to ppe kit making: best small scale business opportunities amid covid season
Story first published: Friday, July 16, 2021, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X