സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണോ? മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന നമ്മളില്‍ പലര്‍ക്കും തലവേദനയാണെന്നതാണ് സത്യം. മാസാവസാന സമയങ്ങളില്‍ പിന്നെ പറയുകയും വേണ്ട. മിനിമം ബാലന്‍സായി ബാങ്ക് നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ നിലനിര്‍ത്തിയില്ല എങ്കില്‍ അതിന് നല്‍കേണ്ടുന്ന പിഴ ഇനത്തില്‍ വരുന്ന അധിക ബാധ്യത വേറെയും. ഇത്തരം പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ക്ക് ഈ പ്രയാസങ്ങള്‍ പരിഹരിക്കുവാനുള്ള ഏക മാര്‍ഗം ബാങ്കില്‍ ഒരു സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ആരംഭിക്കുക എന്നതാണ്.

 

Also Read : സ്ഥിര നിക്ഷേപത്തിലെ പുതിയ നിയമങ്ങള്‍; ഇതറിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം

സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട്

സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട്

സ്വന്തം ചിലവുകള്‍ക്കായുള്ള പരിമിതമായ തുക മാത്രം വരുമാനമുള്ള, അക്കൗണ്ടില്‍ മിനിമം ബാലന്‍സായുള്ള തുക സൂക്ഷിക്കുവാന്‍ സാധിക്കാത്ത സാധാരണക്കാരായ വ്യക്തികള്‍ക്ക് ഏറ്റവും അനുയോജ്യമായത് സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ആണ്. പേര് സൂചിപ്പിക്കും പോലെ തന്നെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിശ്ചിത തുക ബാലന്‍സായി നിലനിര്‍ത്തേണ്ട ആവശ്യമില്ല.

Also Read : 76 രൂപ ദിവസവും മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ ഈ എല്‍ഐസി പദ്ധതിയിലൂടെ ഉറപ്പായും നേടാം 10.33 ലക്ഷം!

സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് പ്രത്യേകതകള്‍

സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് പ്രത്യേകതകള്‍

ഈ അക്കൗണ്ടുകളില്‍ നിങ്ങളുടെ ബാലന്‍സ് തുക പൂജ്യം ആയാലും ബാങ്ക് പിഴയോ മറ്റ് ചാര്‍ജുകളോ ഈടാക്കുകയില്ല. രാജ്യത്തെ മിക്ക ബാങ്കുകളും അവരുടെ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഒരു നിശ്ചിത തുക മിനിമം ബാലന്‍സായി ക്രമീകരിക്കുകയും, ആ തുക അക്കൗണ്ട് ബാലന്‍സായി നിലനിര്‍ത്തുവാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ ഉപയോക്താവില്‍ നിന്നും ഒരു നിശ്ചിത തുക പിഴയായി ഈടാക്കുകയുമാണ് ചെയ്യുന്നത്.

Also Read : ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ മാസം 1300 രൂപ നിക്ഷേപിച്ചുകൊണ്ട് നേടാം 13 ലക്ഷം രൂപ!

ബാങ്കുകളും പലിശ നിരക്കുകളും അറിയാം

ബാങ്കുകളും പലിശ നിരക്കുകളും അറിയാം

എന്നാല്‍ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം തുക ബാലന്‍സ് വേണമെന്ന നിബന്ധനയില്ല. അക്കൗണ്ട് ബാലന്‍സ് പൂജ്യമായി നിലനിര്‍ത്തിക്കൊണ്ട് പോലും പിഴയില്ലാതെ തന്നെ നിങ്ങള്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിക്കും. സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് സേവനം ഉപയോക്താക്കള്‍ക്ക് വാഗാദാനം ചെയ്യുന്ന ബാങ്കുകള്‍ ഏതൊക്കെയെന്നും അവയുടെ പലിശ നിരക്കുകളും നമുക്കൊന്ന് നോക്കാം.

Also Read : ഭവന വായ്പാ കുടിശ്ശിക കൈമാറ്റത്തിന് തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പേര് പ്രഥം സേവിംഗ്‌സ് അക്കൗണ്ട് എന്നാണ്. 4 ശതമാനമാണ് പ്രഥം സേവിംഗ്‌സ് അക്കൗണ്ടില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 40,000 രൂപയാണ് എടിഎമ്മില്‍ നിന്നും പിന്‍വലിക്കുവാന്‍ സാധിക്കുന്ന ദിവസ പരിധി. എന്നാല്‍ ഈ അക്കൗണ്ട് ആരംഭിക്കുന്നതിനായി ബാങ്കിന് ചില നിബന്ധനകളൊക്കെയുണ്ട്. മറ്റൊരു ബാങ്കിലും സ്വന്തം പേരില്‍ സേവിംഗ്‌സ് അക്കൗണ്ട് ഇല്ലാത്ത വ്യക്തികള്‍ക്ക് മാത്രമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് പ്രഥം അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. പ്രഥം അക്കൗണ്ട് ഉടമകള്‍ക്ക് 2 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read : ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ നേടാം ഉറപ്പുള്ള പ്രതിമാസ വരുമാനം!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)

ബേസിക് സേവിംഗസ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ) എന്നാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പേര്. 2.70 ശതമാനമാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. അക്കൗണ്ട് ബാലന്‍സ് തുകയ്ക്ക് ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. കെവൈസിയ്ക്കാവശ്യമായ മുഴുവന്‍ രേഖകളും കൃത്യമായി കൈവശമുള്ള എല്ലാ വ്യക്തികള്‍ക്കും എസ്ബിഐയുടെ ബേസിക് സേവിംഗസ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. അക്കൗണ്ടിനൊപ്പം ബേസിക് റുപ്പേ എടിഎം കം ഡെബിറ്റ് കാര്‍ഡും ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Also Read : എന്താണ് കോര്‍പ്പറേറ്റ് സ്ഥിര നിക്ഷേപങ്ങള്‍? ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ഇരട്ടി നേട്ടം ഇവ നല്‍കുമോ? അറിയാം

യെസ് ബാങ്ക്

യെസ് ബാങ്ക്

യെസ് ബാങ്കിന്റെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പേര് സ്മാര്‍ട് സാലറി അഡ്വാണ്ടേജ് അക്കൗണ്ട് എന്നാണ്. 4 ശതമാനമാണ് പലിശ നിരക്ക്. ശമ്പള വേതനക്കാരായ വ്യക്തികള്‍ക്ക് മാത്രമാണ് യെസ് ബാങ്കില്‍ ഈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. 75,000 രൂപ വരെ പിന്‍വലിക്കല്‍ പരിധിയുള്ള ഡെബിറ്റ് കാര്‍ഡും അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. അപകട മരണ പരിരക്ഷ, ലോസ്റ്റ് കാര്‍ഡ് ലയബിലിറ്റി, പര്‍ച്ചേസ് പ്രൊട്ടക്ഷന്‍ എന്നിവയും കാര്‍ഡിനൊപ്പം ഉപയോക്താക്കള്‍ക്ക് ലഭിക്കും.

Also Read : ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ നേടാം 5 വര്‍ഷം കൊണ്ട് 14 ലക്ഷം രൂപ

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പേര് ബേസിക് സേവിംഗ്‌സ് ബാങ്ക്് ഡെപ്പോസിറ്റ് അക്കൗണ്ട് (ബിഎസ്ബിഡിഎ) എന്നതാണ്. 3 ശതമാനമാണ് പലിശ നിരക്ക്. എച്ച്ഡിഎഫ്‌സി ബാങ്കുമായി ശമ്പളക്കരാര്‍ നിലനില്‍ക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. മറ്റേതെങ്കിലും ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് ഉള്ള വ്യക്തികള്‍ക്ക് ഈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയില്ല.

Also Read : ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

കൊഡാക് മഹീന്ദ്ര ബാങ്ക്

കൊഡാക് മഹീന്ദ്ര ബാങ്ക്

811 ഡിജിറ്റല്‍ ബാങ്ക് അക്കൗണ്ട് എന്നാണ് കൊഡാക് മഹീന്ദ്ര ബാങ്കിന്റെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പേര്. 3.50 ശതമാനമാണ് പലിശ നിരക്ക്. ബാങ്കില്‍ നേരിട്ട് ചെല്ലാതെ തന്നെ വീഡിയോ കെവൈസി മുഖേന കൊഡാക് മഹീന്ദ്ര ബാങ്കില്‍ ഈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുന്നതാണ്. നെഫ്റ്റ്, ഐഎംപിഎസ് സേവനങ്ങള്‍ മുഖേന ഈ അക്കൗണ്ടിലൂടെ ഓണ്‍ലൈനായി പണം കൈമാറ്റം ചെയ്യുവാനും അക്കൗണ്ട് ഉടകള്‍ക്ക് സാധിക്കും.

Also Read : വീട്ടില്‍ വെറുതേ ഇരുന്ന് മാസം 5,000 രൂപ നേടാന്‍ താത്പര്യമുണ്ടോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ!

സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്

സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്

ആസാന്‍ അഥവാ ബിഎസ്ബിഡിഎ എന്നതാണ് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പേര്. 2.75 ശതമാനമാണ് പലിശ നിരക്ക്. ദിവസേനയുള്ള അക്കൗണ്ട് ബാലന്‍സ് തുകയുടെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുക. തത്സമയ ആധാര്‍ ബേസ്ഡ് ഇകെവൈസി ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകളും ഈ അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

Also Read : ചെലവ് കുറഞ്ഞും എളുപ്പത്തിലും വ്യക്തിഗത വായ്പകള്‍ സ്വന്തമാക്കുവാന്‍ ഈ മാര്‍ഗങ്ങള്‍ അറിഞ്ഞിരിക്കാം

ഇന്‍ഡസിന്‍ഡ് ബാങ്ക്

ഇന്‍ഡസിന്‍ഡ് ബാങ്ക്

ഇന്‍ഡസ് ഓണ്‍ലൈന്‍ സേവിംഗ്‌സ് അക്കൗണ്ട് എന്നാണ് ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പേര്. 4 ശതമാനമാണ് പലിശ നിരക്ക്. മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാറും പാന്‍ കാര്‍ഡും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ. പ്ലാറ്റിനം പ്ലസ് ഡെബിറ്റ് കാര്‍ഡിനൊപ്പം 2 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും അക്കൗണ്ട് ഉടമകള്‍ക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

Also Read :പഴയ നാണയങ്ങളും കറന്‍സി നോട്ടുകളും വില്‍പ്പന നടത്താറുണ്ടോ? ആര്‍ബിഐയുടെ ഈ പ്രസ്താവന അറിഞ്ഞിരിക്കൂ

അപ്പോള്‍ ഇനി മിനിമം ബാലന്‍സിന്റെ ടെന്‍ഷനില്ലാതെ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ബാങ്ക് തെരഞ്ഞെടുത്ത് സീറോ ബാലന്‍സ് സേവിംഗ്‌സ് അക്കൗണ്ട് ഉടന്‍ ആരംഭിക്കുകയല്ലേ?

Read more about: banking
English summary

open a zero balance savings account; know which bank gives the best interest rate and other benefits | സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കണോ? മികച്ച പലിശ നിരക്കുകള്‍ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്

open a zero balance savings account; know which bank gives the best interest rate and other benefits
Story first published: Wednesday, September 8, 2021, 10:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X