വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ എത്രമാത്രം വരുമാനം ഓരോ മാസവും സമ്പാദിക്കുന്നുവോ അതിന് ആനുപാതികമായി എല്ലാ മാസവും സേവിംഗ്‌സ് ആയി ഒരു തുക മാറ്റി വയ്ക്കുകയും വേണം. എങ്കില്‍ മാത്രമേ ഭാവിയില്‍ മികച്ച മൂലധനം ഉണ്ടാക്കിയെടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. സമ്പത്ത് വളര്‍ത്തുവാനും ഈ വരുമാനത്തില്‍ നിന്നും നിശ്ചിത തുക സേവിംഗ്‌സ് ആയി മാറ്റി വയ്ക്കുന്നത് അനിവാര്യമാണ്.

 

Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

നിക്ഷേപം നടത്തുവാന്‍

നിക്ഷേപം നടത്തുവാന്‍

സേവിംഗ്‌സ് ആയി മാറ്റി വയ്ക്കുന്ന തുക നിക്ഷേപിക്കുവാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മൂലധനത്തിന്മേലുള്ള സുരക്ഷിതത്വും സ്ഥിരമായ ആദായവും പ്രതീക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളും റെക്കറിംഗ് നിക്ഷേപങ്ങളുമൊക്കെ അതില്‍ ഉള്‍പ്പെടും. സ്ഥിര നിക്ഷേപങ്ങളില്‍ നിങ്ങളുടെ പക്കലുള്ള തുക ഒന്നിച്ച് ഒരു നിശ്ചിത കാലയളവുകളിലേക്ക് ബാങ്കുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒറ്റത്തവണ നിക്ഷേപത്തിനായി വലിയ തുക കൈയ്യില്‍ ഇല്ലാത്തവര്‍ക്കായി ആശ്രയിക്കാവുന്ന മികച്ച നിക്ഷേപ രീതിയാണ് റെക്കറിംഗ് നിക്ഷേപങ്ങള്‍.

Also Read : ഭവന വായ്പയെടുക്കുന്നത് വനിതകളാണെങ്കില്‍ ലഭിക്കും അധിക നേട്ടങ്ങള്‍!

റെക്കറിംഗ് നിക്ഷേപങ്ങള്‍

റെക്കറിംഗ് നിക്ഷേപങ്ങള്‍

ഓരോ മാസവും ഒരു നിശ്ചിത തുക നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുകയാണ് റെക്കറിംഗ് നിക്ഷേപങ്ങളില്‍ ചെയ്യുന്നത്. ബാങ്കുകളില്‍ നിന്നോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ നിങ്ങള്‍ക്ക് റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശ ആദായം നിക്ഷേപകര്‍ക്ക് ലഭിക്കും. നിക്ഷേപത്തിനായി തയ്യാറെടുക്കും മുമ്പ് ആകര്‍ഷകമായ ആദായം വാഗദാനം ചെയ്യുന്ന 5 ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

Also Read : ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക്

ആക്‌സിസ് ബാങ്ക് റെക്കറിംഗ് നിക്ഷേപങ്ങളില്‍ ഒരോ മാസവും ഏറ്റവും കുറഞ്ഞത് 500 രൂപ വീതം നിക്ഷേപിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല. 6 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവുകളിലേക്കാണ് ആക്‌സിസ് ബാങ്ക് റെക്കറിംഗ് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കുന്നത് 2000 രൂപയോ അതിന് മുകളിലോ ആണെങ്കില്‍ നിങ്ങള്‍ക്ക് 300 ആക്‌സിസ് ഇ ഏജ് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും. 7.5 ശതമാനമാണ് നിക്ഷേപത്തിന്മേല്‍ ആക്‌സിസ് ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം പലിശ നിരക്കും ലഭിക്കും.

Also Read : ഇപിഎഫില്‍ നിന്നും യാതൊരു രേഖകളും സമര്‍പ്പിക്കാതെ 1 ലക്ഷം രൂപ മുന്‍കൂര്‍ പിന്‍വലിക്കല്‍ നടത്താം!

ലക്ഷ്മി വിലാസ് ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്ക്

ലക്ഷ്മി വിലാസ് ബാങ്കിന്റെ റെക്കറിംഗ് നിക്ഷേപങ്ങളില്‍ 100 രൂപയാണ് ഓരോ മാസവും ചുരുങ്ങിയ നിക്ഷേപം നടത്തേണ്ടത്. 10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുവാന്‍ സാധിക്കും. ഒരാളുടെ പേരില്‍ മാത്രമായോ, പങ്കാളികള്‍ക്ക് സംയുക്തമായോ റെക്കറിംഗ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരിലും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപത്തിന്മേല്‍ 7.5 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. റെക്കറിംഗ് അക്കൗണ്ടിന്മേല്‍ വായ്പ എടുക്കുവാനുള്ള സേവനവും നിങ്ങള്‍ക്ക് ലഭിക്കും.

Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ

കാനറ ബാങ്ക്

കാനറ ബാങ്ക്

കാനറ ബാങ്കിന്റെ റെക്കറിംഗ് നിക്ഷേപത്തിന്മേല്‍ 50 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. 6 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപ കാലയളവുകളിലേക്കാണ് നിക്ഷേപം നടത്തുവാന്‍ സാധിക്കുക. റെക്കറിംഗ് അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് മേല്‍ 90 ശതമാനം വരെ വായ്പ എടുക്കുവാനും നിക്ഷേപകര്‍ക്ക് സാധിക്കും. ഓരോ പാദത്തിലുമാണ് നിക്ഷേപ തുകയ്ക്ക് മേല്‍ പലിശ ചേര്‍ക്കപ്പെടുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിക്ഷേപകരെക്കാള്‍ 0.5 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും. നിലവില്‍ 7.75 ശതമാനം നിരക്കിലാണ് റെക്കറിംഗ് നിക്ഷേപത്തിന്മേല്‍ നല്‍കുന്ന പലിശ. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുവാനും സാധിക്കും. എന്നാല്‍ ആകെ നിക്ഷേപ തുകയുടെ 1 ശതമാനം പിഴയായി ബാങ്ക് ഈടാക്കും.

Also Read : പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ല

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് റെക്കറിംഗ് നിക്ഷേപങ്ങളില്‍ ഓരോ മാസവും ചുരുങ്ങിയത് 500 രൂപ മുതല്‍ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 6 മാസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവുകളിലേക്കാണ് റെക്കറിംഗ് നിക്ഷേപം നടത്തുവാന്‍ സാധിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ നിരക്കിന്മേല്‍ അധിക നേട്ടം ലഭിക്കും. 7.5 ശതമാനമാണ് നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപത്തുകയിന്മേല്‍ വായ്പ ലഭിക്കുവാനുള്ള സൗകര്യവുമുണ്ട്.

ഉയര്‍ന്ന നേട്ടം സ്ഥിര നിക്ഷേപങ്ങള്‍ക്ക് തന്നെ

ഉയര്‍ന്ന നേട്ടം സ്ഥിര നിക്ഷേപങ്ങള്‍ക്ക് തന്നെ

ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിങ്ങള്‍ക്ക് വേണമെങ്കില്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാം. 5 വര്‍ഷത്തെ നിക്ഷേപത്തിന് ഇവിടെ നിങ്ങള്‍ക്ക് 5.8 ശതമാനം പലിശ നിരക്കാണ് ലഭിക്കുക. സ്ഥിര നിക്ഷേപത്തില്‍ നിന്നും റെക്കറിങ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം താരതമ്യം ചെയ്യുമ്പോള്‍ സ്ഥിര നിക്ഷേപത്തില്‍ നിന്നു തന്നെയാകും നിക്ഷേപകന് കൂടുതല്‍ നേട്ടം ലഭിയ്ക്കുക. ഒറ്റത്തവണ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപം നടത്തുന്നതിനാലുള്ള പ്രത്യേകതയാണിത്.

Also Read : എല്‍ഐസി ജീവന്‍ ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം

പലിശ നിരക്കില്‍ വ്യത്യാസം

പലിശ നിരക്കില്‍ വ്യത്യാസം

റെക്കറിങ് നിക്ഷേപങ്ങളില്‍ കീഴില്‍ നിശ്ചിത കാലയളവുകളില്‍ നിശ്ചിത തുക വീതമാണ് നിക്ഷേപം നടത്തുന്നത് എന്നതിനാല്‍ നിക്ഷേപത്തില്‍ നിന്നിം ലഭിക്കുന്ന വരുമാനം കുറയും. ഒപ്പം നിക്ഷേപിക്കുന്ന തുക, നിക്ഷേപ കാലയളവ് എന്നിവയ്ക്കനുസരിച്ചു പലിശ നിരക്ക് വ്യത്യാസമുണ്ടായിരിക്കും. ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കാണു വാഗ്ദാനം ചെയ്യുന്നത്. അത്യാവശ്യം വന്നാല്‍ നിക്ഷേപിച്ച തുകയില്‍നിന്നു നിശ്ചിത ശതമാനം വായ്പയായി ലഭിക്കും. എന്നാല്‍ വായ്പയ്ക്കു നിക്ഷേപ പലിശയെക്കാള്‍ ഉയര്‍ന്ന പലിശ ഈടാക്കും.

Read more about: deposit
English summary

Open an account with just rs.50 and get up to 8% return on this special deposit scheme ; know how? | വെറും 50 രൂപയില്‍ അക്കൗണ്ട് ആരംഭിക്കൂ; 8 ശതമാനം വരെ ആദായം നേടാം

Open an account with just rs.50 and get up to 8% return on this special deposit scheme ; know how?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X