പാനും ആധാറും ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരിയിലും നിക്ഷേപിക്കാന്‍ സാധ്യമല്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാന്‍ കാര്‍ഡ് ഇല്ലാതെ ഇന്ന് ഒരു തരത്തിലുമുള്ള പണമിടപാടുകളും നടത്താന്‍ കഴിയില്ല. ആധാറും നിത്യ ജീവിതത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത കാര്യമായിരിക്കുകയാണ്. ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ പോലും ഇന്ന് ഈ രേഖകള്‍ അനിവാര്യമാണ്. നിങ്ങളുടെ പാന്‍ കാര്‍ഡ് നിഷ്‌ക്രിയമായാല്‍ നിങ്ങളുടെ എല്ലാ ജോലികളും തടസ്സപ്പെടും.

 
പാനും ആധാറും ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരിയിലും നിക്ഷേപിക്കാന്‍ സാധ്യമല്ല

2021 സെപ്തംബര്‍ 30ന് മുമ്പായി പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ ആധാര്‍ - പാന്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് ബാങ്ക് നല്‍കി വരുന്ന എല്ലാ സേവനങ്ങളും ലഭ്യമാകുന്നത് തടസ്സപ്പെടുമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പാന്‍ കാര്‍ഡും ആധാര്‍ നമ്പറും ബന്ധിപ്പിക്കാനുള്ള സമയം പല തവണ നീട്ടി നല്‍കിയതാണ്. നിലവില്‍ 50,000 രൂപയില്‍ കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഇതുവരെ നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അത് എത്രയും വേഗം ചെയ്യുക. എല്ലാ പാന്‍ കാര്‍ഡ് ഉടമകളോടും പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ആദായ നികുതി വകുപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതേ സമയം ഓഹരി വിപണിയിലെ സുഗമമായ സാമ്പത്തിക പ്രവര്‍ത്തനത്തിന് ട്രേഡര്‍മാര്‍ പാനും ആധാര്‍ നമ്പറും ബന്ധിപ്പിക്കണമെന്ന് സെബി അറിയിച്ചു. ഓഹരി വിപണിയില്‍ ഇടപാട് നടത്തുന്നവര്‍ സെപ്റ്റംബര്‍ 30 നകം പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍ ചെയ്തിരിക്കണമെന്നാണ് സെബിയുടെ നിര്‍ദേശം. 2017 ജൂലായ് ഒന്നിന് ശേഷം നല്‍കപ്പെട്ടിട്ടുള്ള പാന്‍ കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 ന് അകം ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും.

എല്ലാ പണമിടപാടിനും ആധികാരിക രേഖയായി പാന്‍ മാറുന്നതോടെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് സെബി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 30 ന് ശേഷം ആരംഭിക്കുന്ന എല്ലാ അക്കൗണ്ടുകളോടൊപ്പവും സമര്‍പ്പിക്കപ്പെടുന്ന പാന്‍ നമ്പര്‍ പ്രവര്‍ത്തനനിരതമാണെന്ന് ഉറപ്പ് വരുത്തണമെന്നും സെബി വ്യക്തമാക്കിയിരിക്കുന്നു.

സെപ്റ്റംബര്‍ 30 നകം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പന്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമാകും. ഇതുകൊണ്ടാണ് ഇതിന് ശേഷം തുറക്കുന്ന അക്കൗണ്ടുകളോടൊപ്പം സ്വീകരിക്കുന്ന പാന്‍കാര്‍ഡിന്റെ ആധികാരികത ഉറപ്പാക്കണമെന്ന് സെബി നിര്‍ദേശിച്ചിരിക്കുന്നത്.

ഇനി നിങ്ങള്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍ ചെയ്തില്ല എങ്കില്‍ 10,000 രൂപ പിഴ നല്‍കേണ്ടിവരും. പാന്‍-ആധാര്‍ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. നേരത്തെ, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 മാര്‍ച്ച് 31 ആയിരുന്നു. ശേഷം ഈ തീയതി ജൂണ്‍ 30 വരെ നീട്ടിയിരുന്നു.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍ പ്രക്രിയ ഇങ്ങനെ ചെയ്യാം.

1. നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് നിങ്ങള്‍ ആദ്യം www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
2. ഈ വെബ്‌സൈറ്റില്‍ 'Link Aadhaar' എന്ന ഓപ്ഷന്‍ കാണാം.
3. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ സ്‌ക്രീനില്‍ ഒരു പുതിയ പേജ് തുറക്കും.
4. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, നിങ്ങളുടെ ചില സ്വകാര്യ വിവരങ്ങള്‍ എന്നിവ പൂരിപ്പിക്കേണ്ടതുണ്ട്.
5. ഇതിനുശേഷം, 'Submit' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താലുടന്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്യും.

 

2021 സെപ്റ്റംബര്‍ 30 നകം നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. അതായത് സെപ്റ്റംബര്‍ 30 ന് ശേഷം നിങ്ങളുടെ പാന്‍ കാര്‍ഡ് നിര്‍ജ്ജീവമാകുമെന്നര്‍ത്ഥം.

നിശ്ചിത സമയപരിധിക്കുള്ളില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് നിങ്ങളുടെ ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിരവധി പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നതിലോ ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിനോ നിങ്ങള്‍ക്ക് സാധിക്കാതെ വന്നേക്കാം.

Read more about: pan
English summary

pan aadhar linking is mandatory for stock market trading too, says SEBI | പാനും ആധാറും ബന്ധിപ്പിച്ചില്ല എങ്കില്‍ ഇനി ഓഹരിയിലും നിക്ഷേപിക്കാന്‍ സാധ്യമല്ല

pan aadhar linking is mandatory for stock market trading too, says SEBI
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X