പാന്‍-ആധാര്‍ ലിങ്കിംഗ്; ഈ തീയ്യതിക്ക് ശേഷം നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021 മാര്‍ച്ച് 31 വരെയാണ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി അനുവദിച്ചിട്ടുള്ള സമയപരിധി. ഈ സമയപരിധി നിലവില്‍ ആദായ നികുതി വകുപ്പ് നീട്ടി നല്‍കിയിട്ടില്ലാത്തതിനാല്‍ മാര്‍ച്ച് 31ന് മുമ്പായി പാന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലയെങ്കില്‍ പിന്നീട് നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനയോഗ്യമല്ലാതാകും. അവ കൈയ്യില്‍ സൂക്ഷിച്ചാലും തുടര്‍ന്ന് പ്രയോജനങ്ങളൊന്നുമുണ്ടാവില്ല.

 
പാന്‍-ആധാര്‍ ലിങ്കിംഗ്; ഈ തീയ്യതിക്ക് ശേഷം നിങ്ങളുടെ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമാകും

പ്രവര്‍ത്തനയോഗ്യമല്ലാത്ത ഇത്തരംപാന്‍കാര്‍ഡ് ഉടമകള്‍ക്ക് മേല്‍ ആദായനികുതി നിയമപ്രകാരം നിയമ നടപടികളുമുണ്ടാകുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍കാര്‍ഡ് ഉടമകളെ പാന്‍ കാര്‍ഡ് എടുത്തിട്ടില്ലാത്തവരുടെ ഗണത്തിലാണ് ആദായ നികുതി വകുപ്പ് പെടുത്തുന്നത്. ഇത്തരക്കാരില്‍ നിന്നും ആദായ നികുതി നിയമത്തിലെ 272B ാം വകുപ്പ് പ്രകാരം 10,000 രൂപ പിഴ ഈടാക്കാവുന്നതാണെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതായത് നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്ന് കരുതുക. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ പുതിയ ഒരു അക്കൗണ്ട് തുറക്കുന്നതിനായോ, 50,000 രൂപയ്ക്ക് മുകളിലുള്ള പണം നിക്ഷേപിക്കുന്നതിനായോ, പിന്‍വലിക്കുന്നതിനായോ ഏതെങ്കിലും ബാങ്കില്‍ ചെല്ലുകയാണെങ്കില്‍ അവിടെ നിങ്ങള്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പ്രവര്‍ത്തന യോഗ്യമല്ലാത്ത പാന്‍ കാര്‍ഡാണ് അവിടെ സമര്‍പ്പിക്കുന്നതെങ്കില്‍ നിങ്ങളില്‍ നിന്നും 10,000 വരെ പിഴ ഈടാക്കിയേക്കാം. ഇത്തരത്തില്‍ ഓരോ തവണയും ഇടപാടുകള്‍ നടത്തുമ്പോള്‍ ഓരോ തവണയും സമാനമായ പിഴ ഈടാക്കുന്നതിന് നിയമപ്രകാരം സാധിക്കും.

ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിനായും, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായും, ഓഹരികള്‍ വാങ്ങുന്നതിനായും എന്തിന് 50,000 രൂപയ്ക്ക് മുകളില്‍ പണ വിനിമയം നടത്തുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.

ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും എസ്എംഎസിലൂടെയും പാന്‍-ആധാര്‍ ലിങ്കിംഗ് പ്രക്രിയ നമുക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വെബ്‌സൈറ്റില്‍ പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കിയതിന് ശേഷം ലിങ്ക് ആധാര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകും.

567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയച്ചും പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. UIDAIPAN(12അക്ക ആധാര്‍ നമ്പര്‍) സ്‌പേസ് (10 അക്ക പാന്‍ നമ്പര്‍) എന്നതാണ് എസ്എംഎസ് ആയക്കേണ്ട ഘടന.

Read more about: pan card
English summary

PAN-Aadhar linking-PAN will become inoperable from this date

PAN-Aadhar linking-PAN will become inoperable from this date
Story first published: Friday, March 19, 2021, 10:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X